Image

ഫോമാ ബിസിനസ്സ് ഫോറം ഉദ്ഘാടനം ശനി: സാബു എം.ജേക്കബ് പങ്കെടുക്കും

Published on 01 January, 2021
 ഫോമാ ബിസിനസ്സ് ഫോറം ഉദ്ഘാടനം ശനി: സാബു എം.ജേക്കബ് പങ്കെടുക്കും
ജനുവരി 2  രാവലെ 10 മണിക്ക് (Eastern Time) നടക്കുന്ന ഫോമാ ബിസിനസ്സ് ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ ശ്രീ.സാബു.എം.ജേക്കബ് പങ്കെടുക്കും.
    
കേരളത്തിന്റെ വ്യാവസായിക-രാഷ്ട്രീയ ഭൂപടത്തിൽ ഒരു പുത്തൻ രാഷ്ട്രീയ മാതൃകയെ കുറിച്ച് ഗൗരവമായ ചർച്ചകൾക്കും, സംവാദങ്ങൾക്കും ഹേതുവായ കിഴക്കമ്പലം പഞ്ചായത്തിലെ വ്യവസായിക  സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി രൂപം കൊണ്ട ട്വന്റി20 സംഘടനയുടെ അമരക്കാരനും ശില്പിയുമാണ്  സാബു എം. ജേക്കബ്  . കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയ മുന്നണികളുടെ ഭാഗമാകാതെ ഒരു സ്വതന്ത്ര സംഘടനയ്ക്ക് എങ്ങിനെ ഗ്രാമ വികസനത്തിന്റെ പുതിയ മാതൃകകൾ സ്വീകരിക്കാനും നടപ്പിലാക്കാനും കഴിയുമെന്നതിന്റെ ഉത്തമോദാഹരണമാണ്‌ ട്വന്റി20. 

സമ്മദിയാകർ സ്ഥിരം കണ്ടുശീലിച്ച രാഷ്ട്രീയ കീഴ്‌വഴക്കങ്ങൾ തെറ്റിച്ചു, ഒരു പുതിയ ഗ്രാമ വികസനത്തിന്റെ കയ്യൊപ്പ് ചാർത്തിയ ട്വന്റി20 എന്ന സംഘടനയുടെ സ്ഥാപകനും വഴികാട്ടിയുംമാത്രമല്ല സാബു.എം.ജേക്കബ്. ഇഛാശക്തിയും , ആത്മവിശ്വാസവും കൊണ്ട്  കേരളത്തിലേ സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്നകിറ്റെക്സ് ഗാർമെൻറ്സ് ലിമിറ്റഡിന്റെ ഉടമയുമാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല മാതൃക ഗ്രാമമാകാൻ കഴിഞ്ഞ കിഴക്കമ്പലം പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളുടെ സാരഥി എന്ന നിലയിലും, ഒരു വ്യത്യസ്ത വ്യവസായ വികസന മാതൃക കാഴ്ചവെക്കുന്ന വ്യവ്യസായി എന്ന നിലയിലും ശ്രീ സാബു ജേക്കബിന്റെ വാക്കുകൾ ബിസിനസ് ഫോറത്തിന്റെ ഉൽഘട്ടന ചടങ്ങിനെ മാറ്റു കൂട്ടും. 

വാണിജ്യ-വ്യവസായ മേഖലയിലെ മലയാളികളായ പ്രൊഫഷനലുകളെയും,  വ്യവസായികളെയും ഒരുമിപ്പിച്ച് സഹകരിപ്പിക്കാനും,അവരുടെ ദൈനംദിന    പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട  സംശയങ്ങൾ ദുരീകരിക്കുന്നതിനും, ആവസ്യമായ നിയമോപദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനും ബിസിനസ് ഫോറം ലക്ഷ്യമിടുന്നു. മാത്രമല്ല, വ്യവസായികളെ ആഗോളതലത്തിൽ ബന്ധിപ്പിക്കാനും സഹകരിപ്പിക്കാനും ഒരു   കൂട്ടായ്മക്ക് രൂപം നൽകുക എന്ന ഉദ്ദേശവും ബിസിനസ്സ് ഫോറത്തിലൂടെ ഫോമാ പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നു. മലയാളികളായ  ആഗോളവ്യവസായിക-വാണിജ്യ രംഗത്തെ പ്രമുഖരുടെയും പ്രൊഫഷണലുകളുടെ വ്യാപാര സമൂഹത്തിന്റെ  സംവിധാനത്തിലൂടെ ഒരു പുതിയ വ്യവസായിക-വാണിജ്യ വളർച്ചക്ക് ചാലകശക്തിയാകാൻ ഫോമാ ബിസിനസ്സ് ഫോറത്തിനു കഴിയുമെന്ന് ഫോമാ വിശ്വസിക്കുന്നു. 

2021 ജനുവരി 2 ആം തിയ്യതി അമേരിക്കൻ ഈസ്റ്റേൺ സ്റ്റാൻഡേർഡ്‌ സമയം രാവലെ 10 മണിക്ക് സൂം മീറ്റിംഗിൽ നടക്കുന്ന ഉൽഘട്ടന ചടങ്ങിൽ  എല്ലാ മലയാളികളും, വ്യവസായികളും, വ്യവസായ തല്പരരായവരും, സൂം മീറ്റിംഗ്‌ : 963 0120 7650 എന്ന ലിങ്കിലൂടെ പങ്കെടുത്ത് ഈ സംരംഭം വിജയിപ്പിക്കണമെന്ന് ഫോമ പ്രസിഡന്റ്  അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ അഭ്യർത്‌ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക