ഒന്നിങ്ങുവരുമോ പുതുവര്‍ഷമേ. (രേഖ ഷാജി)
SAHITHYAM
01-Jan-2021
രേഖ ഷാജി
SAHITHYAM
01-Jan-2021
രേഖ ഷാജി

കാലം അതിന്റെ ഒരു തൂവല്‍ കുടി പൊഴിച്ചു മുന്നോട്ടു പോകുന്നു.
പോയ കാലം അത്രമേല്‍ സുഖകര മായിരുന്നില്ല.
ലോക ജനതക്ക്.
പ്രളയമായും കൊടുങ്കാറ്റയും മഹാമാരിയായും
മനുഷ്യര്‍ക്കു ദുരിതം സമ്മാനിച്ച വര്‍ഷം ആയിരുന്നു 2020.
കൂടെഉണ്ടായിരുന്നവര്‍ ചിലര്‍ നമ്മുടെ കൂടെയില്ല.
വീടുകളില്‍ തന്നെ അടച്ചിരുന്ന വര്‍ഷം.
പുഞ്ചിരി മായ്ക്കുന്ന മുഖാവരണം അണിഞ്ഞു ആശ്ലേഷണങ്ങളും ഹസ്തദാനങ്ങളും ഒത്തുചേരലുകളും ഒന്നുമില്ലാത്ത വര്‍ഷം.
പഴമയെ പഴിപ്പറഞ്ഞവര്‍ പഴമയെ വരവേല്‍ക്കാന്‍ തുടങ്ങി.
മഹാമാരി ജനതയെ അംബരിപ്പിക്കുമ്പോഴും നമ്മള്‍ കാത്തു സൂക്ഷിച്ച ആ മഹാമാനവീകത.
മനുഷ്യര്‍ മനുഷ്യര്‍ക്ക് തുണയാകുന്ന, പരസ്പരം സഹായം ചെയ്യുന്ന, കാരുണ്യം കടലായി വര്‍ഷിച്ച 2020.
ജാതിയും മതവും ഒക്കെ മറന്ന് അന്യോന്യം സഹായിച്ച വര്‍ഷമാണ് മടങ്ങിപോകുന്നത് കാലം മഹത്തായ പാഠങ്ങള്‍ പഠിപ്പിച്ച വര്‍ഷം കുടി ആയിരുന്നു.
പുത്തന്‍ പ്രതീക്ഷയുടെ മഴവില്ലിന്‍ മനോഹര വര്‍ണ്ണങ്ങളായി
നീഹാരമണിഞ്ഞു നില്‍ക്കുന്ന ഡിസംബറിന്റെ കുളിരുപോലെ, സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും
സമൃധിയുടെയും പുത്തനുണര്‍വിന്റെ പ്രതീക്ഷനിര്‍ഭരമായ
പുതുവര്‍ഷം വന്നെത്തിയിരിക്കുന്നു.
ഹൃദയസ്പന്ദനങ്ങളില്‍ സ്‌നേഹരാഗംനിറച്ചു ചുണ്ടില്‍ മന്ദസ്മിതം തൂകി കണ്ണില്‍ നവയുഗത്തിന്‍ പ്രത്യാശനിറച്ചു നമുക്ക് വരവേല്‍ക്കാം പുതിയ വര്‍ഷത്തെ.
അത്രമേല്‍ മനോഹരം ആവട്ടെ ഈ പുതിയ വര്‍ഷം.
ഏവര്‍ക്കും എന്റെ
പുതു വത്സാരാശംസകള്‍ ??????
സ്‌നേഹത്തോടെ

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments