Image

ജനുവരി 6-നു എന്ത് സംഭവിക്കും? ട്രംപ് വിട്ടു കൊടുക്കുമോ? (തോമസ് കൂവള്ളൂർ) ന്യൂയോർക്ക്

Published on 01 January, 2021
ജനുവരി 6-നു എന്ത് സംഭവിക്കും? ട്രംപ് വിട്ടു കൊടുക്കുമോ? (തോമസ് കൂവള്ളൂർ) ന്യൂയോർക്ക്
നവംബർ മൂന്നിന് നടന്ന അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ കഴിഞ്ഞിട്ട് ഏതാണ്ട് രണ്ടുമാസമായിട്ടും ഇതുവരെ ആരായിരിക്കും അമേരിക്കൻ പ്രസിഡണ്ട് എന്നുള്ളത്  സന്ദേഹത്തിൽ അവശേഷിക്കുകയാണല്ലോ. ജനവരി ആറിന് നടക്കാനിരിക്കുന്ന കോൺഗ്രസ് സംയുക്ത യോഗത്തിൽ  ആയിരിക്കും   അടുത്ത പ്രസിഡണ്ട് ആരായിരിക്കുമെന്ന അന്തിമ തീരുമാനമുണ്ടാവുക.

ഇത്തരത്തിലുള്ള ഒരു സന്നിഗ്ദ്ധാവസ്ഥ  മുൻപ് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
2016 ൽ ട്രംമ്പ് പ്രസിഡണ്ടായി അധികാരത്തിൽ വന്ന ശേഷം എന്തൊക്കെ സംഭവിച്ചു എന്ന് സോഷ്യൽ മീഡിയയിലൂടെ നാം കണ്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ കൂടുതലായി ആവക കാര്യങ്ങളിലേക്ക് കടക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഏതായാലും ട്രംമ്പ് പ്രസിഡണ്ടായി 

അധികാരത്തിലേറിയ അന്നു തന്നെ അദ്ദേഹത്തെ തളയ്ക്കാൻ അധികാരത്തിന്റെ തലപ്പത്തിരുന്നവർ തന്നെ ശ്രമം തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സഹപ്രവർത്തകരിൽ പലരെയും ജയിലിലാക്കി. റഷ്യൻ ബന്ധം ട്രംമ്പിനുണ്ടെന്ന് ആരോപണം കൊണ്ടുവന്ന് മൂന്ന് വർഷത്തോളം അന്വേഷണം നടത്തി. ഒടുവിൽ അദ്ദേഹം ടാക്‌സ്  കൊടുക്കാറില്ലായിരുന്നു എന്ന ആരോപണവും കൊണ്ടുവന്നു. ആദ്യമാദ്യം റഷ്യ, റഷ്യ, റഷ്യ.... എന്ന പദ പ്രയോഗങ്ങളും , പിന്നീട് ഇമ്പീച്ച് .... ഇമ്പീച്ച് എന്ന പദങ്ങളും ആയിരുന്നു ട്രമ്പിന്റെ എതിരാളികൾ എന്ന് തുടരെത്തുടരെ പറയുന്നത് മീഡിയകളിലൂടെ കേട്ടത് .

എന്തു തന്നെയായാലും ട്രംമ്പിന്റെ വരവോടെ മുസ്ലിം ഭീകരരുടെ അഴിഞ്ഞാട്ടത്തിനും, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്രാജ്യാധിപത്യത്തിനും കടിഞ്ഞാണിടപ്പെട്ടു. 

അങ്ങിനെ ഇരുന്നപ്പോഴാണ് പ്രസിഡൻഷ്യൽ ഇലക്ഷൻ വരുന്നത്. ഒരു കൊടുങ്കാറ്റുപോലെ ട്രംമ്പിനെ പിൻതുണയ്ക്കുന്നവർ ആഞ്ഞടിക്കുന്നതും, ഇതുകണ്ട് യഥാർത്ഥത്തിൽ ഭയന്നത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

ട്രംമ്പിനുമുൻപ് അധികാരത്തിലുണ്ടായിരുന്ന ഒബാമയുടെ എട്ട് വർഷം മുസ്ലിം ഭീകരരുടെ അഴിഞ്ഞാട്ടമായിരുന്നുവെന്നും , അമേരിക്കക്കാർക്ക് സ്വൈര്യമായി  മുസ്ലിം രാജ്യങ്ങളിൽ സഞ്ചരിക്കാൻ വളരെ ഭയമായിരുന്നു എന്നും, യാത്ര ചെയ്യാറുള്ള അമേരിക്കൻ പാസ്‌പോർട്ടുള്ളവർ ആരും കാണാത്ത വിധത്തിൽ മൂടിക്കെട്ടികൊണ്ടുനടന്നതും യാത്ര ചെയ്തിട്ടുള്ളവർ ഓർക്കുന്നുണ്ടല്ലോ.  കൂടാതെ സിറിയ, ലിബിയ, ഇറാഖ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന നരഹത്യകളും നാം കണ്ടുകഴിഞ്ഞതാണ്. ഏത്രയോ ക്രിസ്ത്യാനികളുടെ തല മുസ്ലിം ഭീകർ നിർദ്ദാക്ഷിണ്യം അറുത്തുമാറ്റി. എത്രയോ വിദേശ വനിതകളെ അവർ ബലാൽസംഗം ചെയ്ത് മൃഗീയമായി കൊലപ്പെടുത്തി.

ഇവയ്‌ക്കെല്ലാം പുറമെ ഒബാമയുടെ കാലത്ത് നോർത്ത് കൊറിയയിൽ നിന്നും ആഴ്ചയിലൊരിക്കൽ മിസ്സൈലുകൾ അമേരിക്കയെ ലക്ഷ്യമാക്കി വന്നു കൊണ്ടിരുന്നതും നാം കണ്ടുകഴിഞ്ഞതാണ്. പക്ഷേ, ട്രംമ്പിന്റെ വരവോടെ യുദ്ധങ്ങൾക്ക് അറുതി വന്നു. നോർത്ത് കൊറിയയുടെ മിസൈലുകളും നിലച്ചു. ട്രംമ്പിന്റെ വരവിൽ  ഏറ്റവും കൂടുതൽ ദൂഷ്യഫലമുളവാക്കിയത്  എല്ലാവർക്കുമറിയാവുന്നതുപോലെ ചൈനയ്ക്കായിരുന്നു. 

അമേരിക്ക ഏറ്റവും കൂടുതൽ പണം ചിലവാക്കിക്കൊണ്ടിരുന്നത് യുദ്ധത്തിനുവേണ്ടിയായിരുന്നു. അതു നിന്നതോടെ അമേരിക്കൻ ഖജനാവ് പണംകൊണ്ട് നിറയാൻ തുടങ്ങി. അമേരിക്കയുടെ സമ്പത്തിന്റെ അളവുകോലാണല്ലോ സ്‌റ്റോക്ക് മാർക്കറ്റ്. സ്‌റ്റോക്കിലുണ്ടായിരുന്ന വർദ്ധനമൂലം വ്യക്തികളിലും സമ്പത്ത് കുമിഞ്ഞുകൂടാൻ തുടങ്ങിയതോടെ ചൈനയ്ക്ക് ഇരിക്കപ്പൊറുതിയില്ലാതായി.

അങ്ങിനെ ട്രംമ്പ് രണ്ടാവട്ടവും പ്രസിഡണ്ടായാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലനിൽപ്പുതന്നെ പ്രതികൂലമായി ബാധിക്കും എന്ന നിലവന്നു. ട്രംമ്പിനെയും അദ്ദേഹത്തിന്റെ വളർച്ചയെയും നശിപ്പിക്കേണ്ടത് ചൈനയുടെ ആവശ്യമായിതീർന്നു. 

അങ്ങിനെയാണ് കോവിഡ് 19 ന്റെ കടന്നുവരവ്. ട്രംമ്പിന്റെ എതിരാളികൾ ഈ അവസരം ശരിക്കും മുതലെടുക്കാൻ തുടങ്ങി. നിരവധിതവണ അമേരിക്കൻ പ്രസിഡണ്ടായി മൽസരിച്ച് തോറ്റ് തുന്നം പാടിയ ആളായിരുന്നു ജോ ബൈഡൻ . അതുപോലെ തന്നെ കമലാഹാരിസിനും ഒരു ചരിത്രമുണ്ട്.

ഈ ചരിത്ര നായകരെ മുന്നിൽ നിർത്തിയാണ് ട്രംമ്പിന്റെ എതിരാളികൾ  ട്രംമ്പിനെ വകവരുത്താൻ ശ്രമിച്ചത്. പക്ഷേ, ട്രംമ്പ് അതിനെയും അതിജീവിക്കാൻ സാധ്യതയില്ലാതില്ല. അതുകൊണ്ടുതന്നെയാണ് ഞാനിതെഴുതാൻ കാരണം.

മുതലാളിത്ത വ്യവസ്ഥിതിയുടെ ഈറ്റില്ലമാണ് അമേരിക്ക എന്നും, മുതലാളിത്തവും കമ്യൂണിസവും തമ്മിൽ വലിയ അന്തരമുണ്ടെന്നും മനസിലാക്കിയിട്ടുള്ളവർക്ക് അറിയാം, ട്രംമ്പിനെ മറിച്ചിടുന്നതിലൂടെ സംഭവിക്കാൻ പോവുന്നത് ലോക മുതലാളിത്തത്തിന്റെ അടിത്തറ ഇളക്കുക എന്നുള്ളതാണ് അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ശക്തി ചൈനയാണെന്നും വ്യക്തമായിക്കഴിഞ്ഞു. 

അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷനിൽ ഇത്തവണ സോഷ്യൽ മീഡിയ നിർണ്ണായകമായ ഒരു പങ്കുവഹിച്ചു. ഉത്തരവാദപ്പെട്ട അധികാരികളല്ല വോട്ടെണ്ണലിന്റെ റിസൽട്ട് പുറത്തുവിട്ടത് എന്നും കണ്ടുപിടിക്കപ്പെട്ടു. ഓരോ സ്‌റ്റേറ്റിലെയും അധികാരികൾ ഇലട്രൽ വോട്ടുകൾ പ്രഖ്യാപിക്കുന്നതിന് മുൻപ് ബൈഡന് 306 വോട്ടുകൾ കിട്ടി എന്നു പ്രഖ്യാപിച്ചതും ഒരു വിഷയമായി തീർന്നിട്ടുണ്ട്.

അങ്ങിനെ ബൈഡനെ പ്രസിഡണ്ടായി മാധ്യമങ്ങളും ട്രംമ്പിന്റെ എതിരാളികളായ ചില രാഷ്ട്രീയ നേതാക്കളും, അമേരിക്കയിൽത്തന്നെയുള്ള രാഷ്ട്രീയ നേതാക്കളും പ്രഖ്യാപിച്ചുകഴിഞ്ഞു. മുതലാളിത്തത്തിന്റെ കടയ്ക്കൽ കത്തിവച്ചിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ വളരെ കരുതലോടെ നീങ്ങിയില്ലെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നതുപോലെതന്നെ അമേരിക്കയും തകരുമെന്നുള്ളത് ഉറപ്പായിക്കഴിഞ്ഞു. 

ഒരു കാലത്ത് ലെനിനെയും, സ്റ്റാലിനെയും ആരാധിച്ചിരുന്ന റഷ്യക്കാർ സോവിയേറ്റ് യൂണിയന്റെ തകർച്ചയോടെ ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമകൾ കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കി ശോഭകേടു കാണിച്ചതുപോലെ തന്നെ അമേരിക്കയിലും ഇതിനോടകം നടന്നു കഴിഞ്ഞു. ലോകജനതയുടെയും, പ്രത്യേകിച്ച് അമേരിക്കക്കാരുടെയും ആരാധ്യപുരുഷന്മാരായിരുന്ന എബ്രഹാംലിങ്കന്റെയും ജോർജ്ജ് വാഷിംഗ്ഡന്റെയും പ്രതിമകൾ തകർത്തുകളയാൻ ശ്രമം നടന്നു. കൊളംബസിന്റെയും അതുപോലെ മറ്റുപലരുടെയും പ്രതിമകൾക്ക് സ്ഥാനചലനം സംഭവിച്ചു. പലതും തകർക്കപ്പെട്ടു.

ഈ സാഹചര്യത്തിൽ  ജനുവരി ആറിന് നടക്കുന്ന ഇലക്രൽ കോളജ് സർട്ടിഫിക്കേഷനിൽ ജയിച്ചതായി പ്രഖ്യാപിക്കപ്പട്ട ജോബൈഡനും കമലാഹാരിസിനും ചിലപ്പോൾ സ്ഥാന ചലനവും സംഭവിക്കാൻ സാധ്യതയുണ്ട്. ജോബൈഡനും കമലാഹാരിസിനുമാണ് അമേരിക്കയുടെ അടുത്ത സാരഥികളെങ്കിൽ അതോടെ അമേരിക്കൻ മുതലാളിത്തത്തിന്റെയും ഡമോക്രസിയുടെയും അന്ത്യമായി എന്നും, ലോക കമ്യൂണിസത്തിന്റെ ഉയിർത്തെഴുന്നേൽപ്പ് അതിലൂടെ വന്നു ചേരുമെന്നും കരുതാം. അതോടെ അമേരിക്കയുടെ 250 വർഷത്തെ ചരിത്രം തിരുത്തി എഴുതപ്പെടാനും സാധ്യതയുണ്ട്. 

ഈ നിർണായക നിമിഷത്തിൽ അധികാരം കയ്യിലിരിക്കുന്ന പ്രസിഡണ്ട് ട്രംമ്പ്, അതും ഒറ്റയ്ക്ക് പ്രശ്‌നങ്ങളെ അതിജീവിച്ച ശക്തനായ നേതാവ്, ലോകം മുഴുവൻ ഒറ്റ നിമിഷത്തിനുള്ളിൽ ഇല്ലാതാക്കാൻ കഴിവുള്ള അതി ശക്തനായ മനുഷ്യൻ വെറുതെ മാറിക്കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. തന്റെ കയ്യിലുള്ള ചക്രായുധം അമേരിക്കയെ പിടിച്ചു നിർത്താൻ അദ്ദേഹം ഉപയോഗിക്കുമെന്നുതന്നെയാണ് എന്റെ വിശ്വാസം. അടുത്തയാഴ്ച അതു നമുക്ക് കാണാം. ഒരു നല്ല നാളെ പ്രതീക്ഷിച്ചുകൊണ്ട് നമുക്ക് കാത്തിരിക്കാം.
Join WhatsApp News
Political Observer 2021-01-01 14:50:31
Well written. Congratulations!. I hope those with commonsense will understand the message. This is a DO or DIE time.
Real Political Observer 2021-01-01 15:22:39
ഇറങ്ങിയില്ലെങ്കിൽ; ഫെഡറൽ മാർഷെൽസ് പൊക്കി ഓറഞ്ചു സൂട്ടിൽ നടത്തും. ജനു. 21 മുതൽ കോടതിയിൽ കയറി ഇറങ്ങി 2022 ൽ ജെയിലിൽ; അല്ലെങ്കിൽ റഷ്യൻ മുങ്ങി കപ്പലിൽ ഒളിക്കും. മിയാമിയിൽ റഷ്യൻ മുങ്ങി കപ്പൽ ഉണ്ട് എന്ന് അറിയുന്നു.
Dr. know 2021-01-01 15:41:46
Nothing is going to happen. At the end of the day, Pence will stab Trump from the back and declare that Biden as president. Probably 140 Trumplican house of representatives and a handful of Senators (Mitch is trying to discourage everyone from joining this idiotic Trumplicans) vote against the Electoral college's decision. But when you add up the vote, nothing can be done to over turn the will of the people. People like you are hallucinating and it is dangerous. You need to check into a psychiatric clinic and check your leaking (Rudy had this same problem) brain out.
CID Moosa 2021-01-01 15:47:51
On January 20th, Trump's time expires and he has to board the Marine-1 and leave WH. Otherwise, the security details of Biden will carry him and throw him on to the WH lawn. If Kovollor likes, he can claim the body.
Jack Daniel 2021-01-01 15:49:51
ഒന്നാംതിയതി ആയിട്ട് വെറുതെ ഇരിക്കാൻ സമ്മതിക്കില്ല . ഓരോ അവന്മാര് തല്ലുകൊള്ളിക്കാൻ ഇറങ്ങി ഇറങ്ങി വരുന്നുണ്ട്.
Boby Varghese 2021-01-01 15:56:15
Poor man voted for Trump and never made it. I did it too but did not work
P.P.Cherian,Dallas 2021-01-01 16:18:53
കൂവള്ളൂർ സർ വിശ്വസിക്കുന്നതുപോലെ സംഭവിക്കട്ടെ നവ വത്സരാശംസകൾ നേരുന്നു
true man 2021-01-01 16:26:12
thanonnu podo
Jyothish Kumar 2021-01-01 16:49:11
The most ridiculous article ever published in Emalayalee. What a disgrace to the educated and informed readers.
JFT 2021-01-01 17:01:46
Justice For Trump ഏത് മൂഢസ്വർഗത്താണോ ഇവരൊക്കെ ജീവിക്കുന്നത്!
Ajo 2021-01-01 19:32:32
Emalayalee, why you guys publish all these kind of nonsense?
ANN 2021-01-01 20:47:13
Trump is lost, he is going to spent the rest of his life in prison. I dont understand why these peoples brain doesnt work ?. why you guys are posting these kind of messages?
George Neduvelil 2021-01-01 20:09:10
അമേരിക്കയെ നശിപ്പിക്കാനൊരുങ്ങിയ നശൂലത്തെ നല്ലയാളുകൾ നട്ടെല്ലിനു തന്നെ തല്ലി ഒരു പരുവത്തിലാക്കി. കൂടെക്കളിക്കുന്നവർക്കും ഈ ഗതി തന്നെ വന്നുചേരും. പത്രോസിനെപോലെ, അന്നവർ പറയും: ട്രാമ്പോ, ആ വായ് പൊളിയൻ കോമാളിയോ? എനിക്കവനുമായി യാതൊരു അടുപ്പവുമില്ല. ഞാൻ ഒരു പാവം പാശിവാഡു!
T കെ ഊളൻ 2021-01-01 18:59:07
നിരീശ്വരാ (ജഗൻ) നീ ഇറങ്ങണം! https://www.youtube.com/watch?v=sgq0b1_9fN4
J K thara 2021-01-01 22:07:40
Stock market is not measure for nation's overall economy! The size of a nation's overall economy is typically measured by its gross domestic product, or GDP, which is the value of all final goods and services produced within a country in a given year. ... Step 1: Take the quantity of everything produced. Step 2: Multiply it by the price at which each product sold. See the link for US deficit chart now you can understand who is better. https://datalab.usaspending.gov/americas-finance-guide/deficit/trends/
ജ്വാലകം21 2021-01-02 00:23:06
2021 ജനുവരി ഒന്നാം തീയതിയായിട്ടും ,മൂഢ സ്വർഗത്തിൽ ജീവിക്കുന്ന ഇദ്ദേഹത്തിനെ പോലെയുള്ളവർക്കു അഭിനന്ദനങ്ങൾ . സാറിന്റെ വരട്ടു തത്വ വാദത്തിൽ പരാമർശിച്ചത് പോലെ ,ആഴ്ചയിൽ ഒരു മിസൈൽ വീതം നോർത്ത് കൊറിയയിൽ നിന്ന് വന്നതിന്റെ മൊത്തം കണക്കു കൂടി ഒന്ന് വെളിപ്പെടുത്തുക . പിന്നെ സാറ് പരാമർശിച്ചത് പോലെ ചൈന ഇപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമല്ല .തൊഴിൽ ശാലകളിൽ യാതൊരു ദാക്ഷണ്യവുമില്ലാതെ,മാനുഷത്യപരമായ ഒരു പരിഗണയുമില്ലാതെ 12 മണിക്കൂറും അതിൽ കൂടുതലും മനുഷ്യനെ പിഴിയിച്ചു ഉല്പന്നങ്ങൾ നിർമ്മിക്കുന്ന ഒരിടം മാത്രമായ് അധപ്പതിച്ചിരിക്കുന്നു .നിറത്തിൽ മാത്രം ചുവപ്പുള്ള ഒരു കോർപറേറ്റ് . Emalayalee പോലുള്ള പ്രസ്ഥാനങ്ങൾ ഇത്തരം " പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പിന്മാറുകയാണ് ഉത്തമം .
DemocRats 2021-01-02 01:00:39
മുസ്ളീംതീവ്റവാദികളുടെ പേടിസ്വപ്നമായിരുന്നു ട്രംപ്.അദ്ദേഹത്തിന്റെ് കാലത്ത് അമേരിക്കയിൽ കടക്കാൻ കഴിയാതിരുന്നതിന്റെ് ദേഷ്യം ഉണ്ടായിരുന്നു എന്നത് ഒരു വസ്തുതയാണ്.കാലഹരണപ്പെട്ട കമ്മ്യൂണിസവുമായി നടക്കുന്ന ചൈനയാണ് ട്രംപിനെ തോല്പിക്കാൻ സ്രമിച്ച വേറൊരു ശക്തി.ഇവർതമ്മിൽ പ്രത്യക്ഷത്തിൽ അകൽച്ചയിലായിരുന്നെന്കിലും അദ്ദർധാര സജീവമായിരുന്നു.ട്രംപിനെ തോല്പിക്കാൻ സ്രമിച്ച വേറൊരു ശക്തി ഇന്ത്യയുടെ തെക്കേ അററത്തുള്ള കേരളം എന്ന സ്ഥലത്തുനിന്നും കുടിയേറിയവരാണ്.അവർക്ക് സ്വന്തം സ്ഥലത്തെ കമ്മ്യൂണിസത്തെ പുശ്ചമാണ്.എന്നാൽ അമേരിക്കയിൽ അതിന്റെ ആരാധകരുമാണ്.അവർ ബിനീഷ് കോടിയേരിയെ വിമർശിക്കും എന്നാൽ ഹണ്ടറിന്റെ കാര്യം വരുമ്പോൾ കവാത്ത് മറക്കും.നാട്ടിൽ പണിയെടുക്കുന്ന ദളിതനെ വീട്ടിൽ കയററാത്തവർ അമേരിക്കയിലെ വർണവിവേചനത്തെപ്പററി ഘോരഘോരം പ്രസംഗിക്കും.
Free Thinker 2021-01-02 01:49:31
This article is baseless and no logic or justification. But I appreciate emalayee for publishing this views also. As a free thinker he got the right to write his baseless views and emalayee is on the right track for publishing varied views. That is what emalayee is doing and please continue my favourite site emalaylee to publish such varied views. I like to view pro and con views about trump or joe biden. Same way pro religioin, co nreligion, reform of churches religions, political parities. Every thing pro and opposite must be aired and published. American Tharikada also must be measured on the same situation and standard. There also some I agree and some I disagree. Also please avoid long and long repetition, if you can. So that your time and viewers' time will be saved a lot. Best Wishes always. Happy new year.
Rainbow 2021-01-02 03:09:43
ഞാൻ പള്ളിയിൽ പോക്ക് നിറുത്തി. യേശുവിനേക്കാൾ ട്രംപിനെ സ്നേഹിക്കുന്ന ഒരുത്തനുണ്ട് അവിടെ. യാക്കോബിന്റെയോ, ഇസാക്കിന്റെയോ,അല്ലെങ്കിൽ മടിയിൽ ഇരുത്താം എന്ന് പറഞ്ഞ ഒരുത്തൻ. പറ്റിക്കുകയായിരുന്നു ശരിക്കും. ഞാൻ ഒരു ഗേയാണ് ആരെങ്കിലും മടിയിൽ ഇരുത്താം എന്നു പറഞ്ഞാൽ ഞാൻ വളരെ എക്സൈറ്റഡ് ആകും . അതുകൊണ്ടാണ് ഞാൻ ട്രംപ് തോറ്റു കഴിഞ്ഞിട്ടും അയാൾക്ക് പണം അയച്ചു കൊടുത്തത്. ഇപ്പോൾ പറയുന്നു യാക്കോബിന്റെ മടിയിൽ സ്ഥലം ഇല്ലെന്ന്. എന്നാൽ ഇസാക്കിന്റെ മടിയിൽ ഇരുത്താമോ എന്ന് ചോദിച്ചപ്പോള് പറയുന്നു അത് പണ്ടത്തെപ്പോലെ വർക്ക് ചെയ്യുന്നില്ലെന്ന് ഇടക്ക് ഈ -മലയാളിയിൽ വരുമായിരുന്നു ഈ വിദ്വാൻ .ഇപ്പോൾ കാണുന്നില്ല . എവിടെ മുങ്ങിയോ എന്തോ.? ഒരാറെ പോയതെല്ലാം പൂളോനും മക്കളും ! എല്ലാം കോൺമാന്മാരാണ്
Nebu K Cherian 2021-01-02 06:53:24
Some people are still living in ivory towers, same as Ttrump. What a pity. They never realized, that they are being ridiculous on every point, to the common sense.
J Mathew 2021-01-02 14:58:30
ട്രംപിനെ പേടിയുള്ളതുകൊണ്ടാരിക്കും ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ അറ്റാക്ക് നടന്നത്. അതിനെക്കുറിച്ചു ഒരു അക്ഷരവും മിണ്ടിയിട്ടില്ല. 2001 ലെ 9/11 നടന്നപ്പോൾ ആരായിരുന്നു ഈ രാജ്യവും ന്യൂ യോർക്ക് സിറ്റിയും ആരായിരുന്നു ഭരിച്ചിരുന്നത്? നാഷ്‌വില്ലേ ഏതു മുസ്ലിം തീവ്രവാദിയാണ് അറ്റാക്ക് നടത്തിയത്. ഒരു പൊട്ടനു സ്ഫോടനം നടത്തണം എന്നു വിചാരിച്ചാൽ അത് നടത്താൻ കഴിയും. അതുകൊണ്ടു ആരും ഞെളിയണ്ടാ. ഇനിയും ഈ രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി ആഭ്യന്തര തീവ്രവാദം ആണ്, അത് ഇനിയും കൂടുകയേയുള്ളു. അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഭരണാധികാരിയാണ് ഇവിടെയുള്ളത്. ട്വിറ്ററിൽ കൂടി ഭരണം നടത്തുന്ന ഒരു ഭരണാധികാരി. ജനാധിപത്യത്തെ അംഗീക്കരിക്കാത്ത ഇവനെയൊക്കെ താങ്ങാൻ ഇപ്പോഴും കുറെ ആളുകൾ ഉണ്ടല്ലോ.
ജെറി ജെ. മറ്റമന 2021-01-02 15:36:24
ഇ-മലയാളി പ്രതികരണ കോളത്തിനെ ഉറക്കത്തിൽ നിന്നുണർത്തിയ ലേഖനം.. ഉള്ളടക്കം ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല! പക്ഷേ ഒരാളുടെയും അങ്ങോട്ടും ഇങ്ങോട്ടും പുറം ചൊറിയലില്ലാതെ ആബാലവൃന്ദം ജനങ്ങളും വായിച്ചു അഭിപ്രായം പറഞ്ഞ ലേഖനം. അത് സമ്മതിക്കാതെ വയ്യ. ഇതൊക്കെയാണ് എഴുത്ത്!! അല്ലാതെ "നിങ്ങൾ ഉഗ്രൻ", അപ്പോൾ മറ്റേയാൾ "നിങ്ങൾ തകർപ്പൻ, തട്ടുപൊളിപ്പൻ" അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പൊക്കി കളിക്കുന്നതല്ല പ്രതികരണ കോളം
സദാശിവൻ ഏറ്റുമാനൂർ 2021-01-02 16:58:07
കൂവളളൂർ എന്ന സിംഹത്തിന്റെ ലേഖനത്തിനെതിരെ, പേര് വെച്ച് പ്രതികരിക്കാൻ ഒരു മണ്ടന്മാർക്കും ധൈര്യമില്ല. അതുതന്നെ കൂവളളൂരാണ്‌ ശരി എന്നതിന്റെ ഏറ്റവും വലിയ അടയാളം.
രാജു തോമസ് , NY 2021-01-03 00:45:07
എന്താണിത്? കഷ്ടംതന്നെ, ചില മലയാളികളുടെ ട്രമ്പ്ഭക്തി! ആ ദുഷ്ടൻറെ കുടുംബത്തിനും ഏറാൻമൂളികൾക്കും വേണ്ടി അങ്ങേർ അടിച്ചുമാറ്റിയതിൽ അല്‌പംപോലും ശ്രീ കൂവള്ളൂരിനു കിട്ടിയില്ലല്ലോ എന്നോർക്കുമ്പോൾ തോമസ് കൂവള്ളൂർ എന്ന ആ otherwise നല്ല മനുഷ്യനോട് സഹതാപം വർദ്ധിക്കുന്നു -- not sympathy, pity! He is going crazy thinking of what will happen to him after January 20; but some still love him. That is loyalty steadfast, which is a great virtue, except that this kind of support is not just connivance at evil but complicity with an unrepentant henchman of Satan in his evil deeds.
J Mathew 2021-01-03 01:46:14
ട്രംപിനെ പേടിച്ചു തീവ്രവാദികൾ നിക്കറിൽ മൂത്രം ഒഴിച്ച് നടക്കുന്നു....
J K thara 2021-01-03 01:49:14
ജാനാധിപത്യം സംരക്ഷണത്തിനുവേണ്ടി ഏറ്റുമാനൂരപ്പന് ഒരു ശത്രുസംഹാര പൂജ നടത്തൂ...
വിദ്യാധരൻ 2021-01-03 03:16:22
ട്രമ്പിൻ കപ്പൽ മുങ്ങാനായി സമയം അധികം ഇല്ലല്ലോ . മുങ്ങിചാകാൻ പോകുമ്പോൾ കച്ചിതുരുമ്പിൽ പിടിക്കുപ്പോൽ ട്രമ്പും വേലകൾ പലതും കാട്ടുന്നു. കേസുകകൾ എല്ലാം തള്ളിപ്പോയി തള്ളി സുപ്രീംകോർട്ടും രണ്ടെണ്ണം. സമയം അധികം ഇല്ലല്ലോ ട്രമ്പനെ പുറം തള്ളാനായി ജനുവരി ഇരുപത് ഉച്ചക്ക് പന്ത്രണ്ടാംമണി അടിക്കുമ്പോൾ, പടി ട്രമ്പൻ ഇറങ്ങീടും അല്ലേൽ തള്ളി ഇറക്കീടും. പുതിയൊരു വത്സരം എല്ലാർക്കും നേരുന്നു ക്ഷേമം ഐശ്വര്യവും കോവിടെല്ലാം പോയിട്ട് നല്ലൊരു നാളെ നേരുന്നു. -വിദ്യാധരൻ
ഒരു ചരമ സംഗീതം പോലെ !!!! 2021-01-03 11:57:23
ട്രംപ് ഭരണത്തിൻറ്റെ ചീഞ്ഞു നാറുന്ന ശവ പെട്ടിയും ചുമന്ന്; നശ്വരം അല്ലോ ഭുവനവും അതിലെ ജെഡിലാശകളും!; നീർപ്പോളകൾ പോൽ എല്ലാം എല്ലാം മാഞ്ഞടിയുന്നു എന്ന് പാടുന്നതിനു പകരം; ചിലർ ദുർഗന്ധം വമിക്കുന്ന ശവത്തിനു ഹല്ലെലുയ്യ പാടുന്നു. പരിതാപകരമായ ഇവരുടെ അധഃപതനം; പരിഹാസത്തിനും പ്രതികരണത്തിനും താഴെയാണ്. ഇ ശവസംസ്‌കാര ജാഥ കണ്ട്; ഘോഷയാത്ര എന്ന് തെറ്റിദ്ധരിച്ചു ചില കാലൻ കോഴികളും പിടക്കോഴികളും കുരവയിടുന്നു, ശുനകൻറ്റെ ഓലിയാൻ കേട്ട് സിംഹ ഗർജനം എന്ന് ചില വിവരം കെട്ടവരും. -ചാണക്യന്‍
രവികുമാർ, പൂക്കാട്ടുശ്ശേരിൽ 2021-01-03 14:30:40
കഴുത്തിൽ കോളർ ഇല്ലാതെ നടക്കുന്നതാണ് പാവം തെരുവുനായകൾ! അവർക്ക് സ്വന്തമായി ഒരു പേരോ വിലാസമോ ഇല്ലാ. എവിടെയും വന്ന് കഴിക്കും, കാഷ്ടിക്കും!! അമേരിക്കയിലിരുന്ന് അമേരിക്കൻ പ്രസിഡന്റിനെ ചീത്ത വിളിക്കുന്ന ചുരുക്കം നാമമില്ലാ മലയാളികളും അതുപോലെ അധഃപതിച്ചോ?
ബിജോയ് കെ തോമസ്, അടിമാലി 2021-01-03 14:38:00
ചിലർ പ്രതികരണങ്ങൾ പല കാര്യങ്ങളും വ്യക്തമാക്കുന്നു. ഉദാ:- "അടിച്ചു മാറ്റിയതിൽ അല്പം പോലും കിട്ടിയിട്ടല്ലലോ ലേഖകന്". ഇതിൽ കൂടുതൽ തെളിവ് എന്ത് വേണം? ആരോ കൊടുത്ത പൈസക്ക് നന്ദി കാണിക്കലാണ് ട്രംപിനെ ഭള്ള് പറയാൻ അവരെ പ്രേരിപ്പിച്ചതെന്ന്, അവർ പറയാതെ പറയുന്നു
മെൽവിൻ മാവേലിക്കര 2021-01-05 01:16:01
ഇത് വേറെ ലെവലാണല്ലോ!! അമേരിക്കൻ രാഷ്ട്രീയം വിശദമായി അപഗ്രഥനം നടത്തി എഴുതിയിരിക്കുന്നു. ഇത് വായിച്ചാൽ അമേരിക്കൻ മണ്ണിനെ വെറുക്കുന്ന കുറേയെണ്ണത്തിന് കുരു പൊട്ടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക