Image

41 രാജ്യങ്ങളില്‍ നിന്നുള്ള 354 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് ബിരുദം നല്‍കി

Published on 31 December, 2020
41 രാജ്യങ്ങളില്‍ നിന്നുള്ള  354 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് ബിരുദം നല്‍കി
അജ്മാന്‍ : യു.എ.ഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന തുംബെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ 17ാമത് വെര്‍ച്വല്‍ കോണ്‍വോക്കേഷന്‍ ചടങ്ങില്‍ യു.എ.ഇ  സ്വദേശികളായ  36  ബിരുദധാരികള്‍ ഉള്‍പ്പടെ, നാല്‍പത്തിയൊന്ന്   രാജ്യങ്ങളില്‍ നിന്നും 354 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് ബിരുദം നല്‍കി. 

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുയിമി, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ യു.എ.ഇ  സ്വദേശികളായ ബിരുദധാരികളെ പ്രത്യേകം അഭിനന്ദിച്ചു.

വെര്‍ച്വല്‍ കോണ്‍വോക്കേഷന്‍ ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട ബിരുദധാരികള്‍ക്ക് തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്ദീന്‍ ബിരുദം നല്‍കി. ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ പ്രൊഫസര്‍. ഹൊസാം ഹംദി, വിവിധ കോളേജുകളുടെ ഡീന്‍സും ചടങ്ങില്‍ പങ്കെടുത്തു.

354 ബിരുദധാരികളില്‍ മെഡിസിന്‍ വിഭാഗത്തില്‍ 62 വിദ്യാര്‍ത്ഥികള്‍, പ്രീക്ലിനിക്കല്‍ സയന്‍സില്‍  29 വിദ്യാര്‍ത്ഥികള്‍, ബയോമെഡിക്കല്‍ സയന്‍സില്‍  12 വിദ്യാര്‍ത്ഥികള്‍, ജോയിന്റ് ഹെല്‍ത്ത് പ്രൊഫഷണല്‍സ് എഡ്യൂക്കേഷന്‍  13 വിദ്യാര്‍ത്ഥികള്‍, മാസ്റ്റര്‍ ഇന്‍ പബ്ലിക് ഹെല്‍ത്ത്  5 വിദ്യാര്‍ത്ഥികള്‍, ദന്തല്‍  വിഭാഗത്തില്‍  51 വിദ്യാര്‍ത്ഥികള്‍, ഫാര്‍മസിയില്‍  31 വിദ്യാര്‍ത്ഥികള്‍, മാസ്റ്റര്‍ ഇന്‍ ക്ലിനിക്കല്‍ ഫാര്‍മസി  10  വിദ്യാര്‍ത്ഥികള്‍, ഫിസിയോതെറാപ്പിയില്‍  21 വിദ്യാര്‍ത്ഥികള്‍, മെഡിക്കല്‍ ലബോറട്ടറിയില്‍  8 വിദ്യാര്‍ത്ഥികള്‍, മെഡിക്കല്‍ ഇമേജിംഗില്‍  9 വിദ്യാര്‍ത്ഥികള്‍, അനസ്‌തേഷ്യ ടെക്‌നോളജിയില്‍  9 വിദ്യാര്‍ത്ഥികള്‍, മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ തെറാപ്പിയില്‍   7 വിദ്യാര്‍ത്ഥികള്‍, നഴ്‌സിംഗില്‍  72 വിദ്യാര്‍ത്ഥികള്‍,   മാസ്റ്റര്‍ ഇന്‍ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇക്കണോമിക്‌സ്  15 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നു.

ബിരുദധാരികളെ അഭിസംബോധന ചെയ്തുകൊണ്ട് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി (ജി.എം.യു) സ്ഥാപക പ്രസിഡന്റ്  ഡോ. തുംബെ മൊയ്തീന്‍ പറഞ്ഞു: 

' യു.എ.ഇ ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം 23ാം വര്‍ഷത്തിലാണ്. യു.എ.ഇ  ലെ പ്രമുഖ  സ്വകാര്യ മെഡിക്കല്‍ സര്‍വകലാശാലയാണിത്. 86 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍  പഠിക്കുന്നു.50 രാജ്യങ്ങളില്‍ നിന്ന് സ്റ്റാഫുകളുണ്ട്. 185 രാജ്യങ്ങളില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കുന്നു. തുംബെ അക്കാദമിക് ഹോസ്പിറ്റലുകളുടെ ശൃംഖല യു.എ.ഇ ല്‍ പ്രവര്‍ത്തിയ്ക്കുന്നു.'  

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുയിമി നല്‍കുന്ന പിന്തുണയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും  ഡോ. തുംബെ മൊയ്തീന്‍ നന്ദി പ്രകാശിപ്പിച്ചു. 

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍, ഫാക്കല്‍റ്റി, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള അക്കാദമിക് ടീമിന്റെ സംഭാവനകള്‍ ശ്ലാഖനീയമാണ്.  ബിരുദധാരികള്‍ക്ക് അഭിനന്ദനവും  
ജി.എം.യു. വിന്റെ പിന്തുണയും നല്‍കി. 

മെഡിസിന്‍, ഡെന്റിസ്ട്രി, ഹെല്‍ത്ത് സയന്‍സ്, ഫാര്‍മസി, നഴ്‌സിംഗ്, കോളേജ് ഓഫ് ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഇക്കണോമിക്‌സ് എന്നീ ആറ് കോളേജുകളായി ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ജി.എം. യു ചാന്‍സലര്‍ പ്രൊഫസര്‍.ഹൊസാം ഹംദി പറഞ്ഞു. 

ഡോക്ടറേറ്റ് പ്രോഗ്രാമിനു പുറമെ, ബിരുദ  ബിരുദാനന്തര പ്രോഗ്രാമുകളുടെ എണ്ണം ഇരുപത്തിയേഴ് പ്രോഗ്രാമുകളായി ഉയര്‍ന്നു. 2021 ല്‍ ഗള്‍ഫ് മെഡിക്കല്‍ സര്‍വകലാശാലയും, ഫ്രഞ്ച് സര്‍വകലാശാലയായ പാരീസ് സാക്ലേയും നല്‍കുന്ന 'പ്രിസിഷന്‍ മെഡിസിനില്‍' പിഎച്ച്ഡി  യും നല്‍കും.
 
86 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ നിലവില്‍ സര്‍വകലാശാലയില്‍ ഒരുമിച്ച് പഠിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലയില്‍ 3000 വിദ്യാര്‍ത്ഥികള്‍  എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ശാസ്ത്രീയ ഗവേഷണ മേഖലയില്‍ അന്താരാഷ്ട്ര അംഗീകൃത ഗവേഷണ ലബോറട്ടറികള്‍ സ്ഥാപിക്കുകയും  വിവിധ  അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിയ്ക്കുന്നു.  കാന്‍സര്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്കായി രോഗപ്രതിരോധ ഗവേഷണ മേഖലയില്‍. യൂണിവേഴ്‌സിറ്റിയുടെ കോളേജുകളും ഫാക്കല്‍റ്റികളും ഉയര്‍ന്ന നിലവാരമുള്ള ശാസ്ത്രീയ ഗവേഷണം നടത്തുകയും നേച്ചര്‍ പോലുള്ള പ്രധാന ശാസ്ത്ര ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ബിരുദധാരികള്‍ അവരുടെ കരിയറില്‍ സമാനുഭാവം, പരോപകാരം, മന:സാക്ഷി, സത്യസന്ധത, ടീം വര്‍ക്ക്, ദൈവഭയം  തുടങ്ങിയ മൂല്യങ്ങളില്‍ നിലനിന്ന് പ്രവര്‍ത്തിയ്ക്കണമെന്ന് ജി.എം. യു ചാന്‍സലര്‍ പ്രൊഫസര്‍.ഹൊസാം ഹംദി ഉപദേശിച്ചു.
41 രാജ്യങ്ങളില്‍ നിന്നുള്ള  354 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് ബിരുദം നല്‍കി 41 രാജ്യങ്ങളില്‍ നിന്നുള്ള  354 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് ബിരുദം നല്‍കി 41 രാജ്യങ്ങളില്‍ നിന്നുള്ള  354 ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്ക് ബിരുദം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക