Image

ശെല്‍വരാജ് ജയിക്കുമെന്ന് ഇമലയാളിയുടെ അഭിപ്രായ വോട്ട്

Published on 13 June, 2012
ശെല്‍വരാജ് ജയിക്കുമെന്ന് ഇമലയാളിയുടെ അഭിപ്രായ വോട്ട്
നെയ്യാറ്റിങ്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ് ജയിക്കുമെന്ന് ഇമലയാളിയുടെ അഭിപ്രായ വോട്ട്. 2514 പേര്‍ ശെല്‍വരാജ് ജയിക്കുമെന്ന് പറഞ്ഞപ്പോള്‍ എല്‍.ഡി.എഫ് ജയിക്കുമെന്ന് പറഞ്ഞത് 29 പേരാണു. ബി.ജെ.പിക്ക് അനുകൂലമായി 25 പേരും വോട്ട് ചെയ്തു.
എന്തായാലും ഫലം നാളെ
(വെള്ളിയാഴ്‌ച)  അറിയാം
വോട്ടെണ്ണല്‍ തൈക്കാട്‌ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ രാവിലെ എട്ടിനു തുടങ്ങും.പത്തരയോടെ ഫലമറിയാം. ആദ്യം തപാല്‍ വോട്ടുകളാണ്‌ എണ്ണുക. 14 ടേബിളുകളിലായാണു 143 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നത്‌. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വോട്ടെണ്ണലിന്റെ തത്സമയ പുരോഗതി വിവിധ ചാനലുകളും മറ്റും പുറത്തുവിടും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക