പ്രവാസി സാംസ്കാരിക സംഗമവും പുരസ്കാര സമർപ്പണവും ഞായറാഴ്ച
GULF
30-Dec-2020
GULF
30-Dec-2020

മസ്ക്കറ്റ്: പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാർക്ക് വേണ്ടി സംസ്ഥാന അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാ മത്സരത്തിന്റെ പുരസ്കാര സമർപ്പണവും , പ്രവാസി സാംസ്കാരിക സംഗമവും തിരുവല്ല ഇളമൺ മനയിൽ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടത്തപ്പെടും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു് പ്രവേശനം ഉണ്ടായിരിക്കും .
കവിതാ മത്സരത്തിൽ ശ്രീരഞ്ജിനി സുധീഷിൻറെ "ആത്മരേഖ "(കോന്നി) ഒന്നാം സ്ഥാനവും, ആര്യ കൃഷ്ണന്റെ "ഏതോ തുലാവര്ഷത്തിൽ" (കൊല്ലം) രണ്ടാം സ്ഥാനവും നേടിയിരുന്നു.
വിജയികൾക്ക് തന്ത്രി ഇളമൺ രമേശൻ നമ്പൂതിരി പുരസ്കാരം നൽകും. സിനിമ സംവിധായകൻ ലാൽജി ജോർജ് അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ജിജി മാത്യു , സാഹിത്യകാരൻ ബേബി വെണ്ണിക്കുളം, അഡ്വക്കേറ്റ് മനോജ് മാത്യു , :ബിൻഷാ ആൻ സാമുവേൽ , എന്നിവർ ആശംസകൾ നേരുമെന്ന് പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കറ്റ് ചാപ്റ്ററിന്റെ കൺവീനർ ബിജു ജേക്കബ് വെണ്ണിക്കുളം, അറിയിച്ചു .

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments