Image

സാമുവേല്‍ എബ്രാഹമിന്റെ ശവസംസ്‌കാരം ശനിയാഴ്‌ച്ച

ജോസ്‌ മാളേയ്‌ക്ക്‌ക്കല്‍ Published on 13 June, 2012
സാമുവേല്‍ എബ്രാഹമിന്റെ ശവസംസ്‌കാരം ശനിയാഴ്‌ച്ച
ഫിലാഡല്‍ഫിയ: ചൊവ്വാഴ്‌ച്ച നിര്യാതനായ റാന്നി മണ്ണാറത്തറ പുലിത്തിട്ട സാമുവേല്‍ എബ്രാഹമിന്റെ (മോനിച്ചന്‍ 61) പൊതു ദര്‍ശനവും, ശവസംസ്‌കാരവും സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ താഴെപറയും പ്രകാരമായിരിക്കും.

പൊതുദര്‍ശനം: ജൂണ്‍ 15 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6:00 മണിമുതല്‍ 9:00 മണിവരെ ഫിലാഡല്‍ഫിയ നോര്‍ത്തീസ്റ്റ്‌ അവന്യൂവിലുള്ള അസന്‍ഷന്‍ മാര്‍ത്തോമ്മാ പള്ളിയില്‍. ശവസംസ്‌കാരശുശ്രൂഷകളും, സംസ്‌കാരവും ശനിയാഴ്‌ച്ച രാവിലെ 9 മണിമുതല്‍ 11 വരെ കിര്‍ക്ക്‌ ആന്റ്‌ നൈസ്‌ ഫ്യൂണറല്‍
ഹോമില്‍ (333 കൗണ്ടിലൈന്‍ റോഡ്‌, ഫീസ്റ്റര്‍വില്‍, പെന്‍സില്‍ വേനിയ 19053).

ഫിലാഡല്‍ഫിയായില്‍ വളരെക്കാലം പൊതുരംഗത്ത്‌ പ്രവര്‍ത്തിച്ചിട്ടുള്ള സാമുവേല്‍ എബ്രാഹം ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ സ്ഥാപകനേതാവും, പ്രസിഡന്റും, ട്രൈസ്റ്റേറ്റ്‌ കേരള ഫോറം ട്രഷററും ആയിരുന്നു.

ഭാര്യ: മേരിക്കുട്ടി പള്ളിക്കത്തോട്‌ മുണ്ടുപാലയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍: ജൂലിയാ തോമസ്‌, ജൂഡി ജോസ്‌, ബോബി എബ്രാഹം. മരുമക്കള്‍: പ്രദീപ്‌ തോമസ്‌, ബിജു ജോസ്‌, ആഷാ എബ്രാഹം.
സഹോദരങ്ങള്‍: തോമസ്‌ എബ്രാഹം, മാത്യു എബ്രാഹം (രണ്ടുപേരും ഫിലാഡല്‍ഫിയ), സൈമണ്‍ എബ്രാഹം (റാന്നി), ഓമന (ദോഹ).
സാമുവേല്‍ എബ്രാഹമിന്റെ ശവസംസ്‌കാരം ശനിയാഴ്‌ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക