Image

ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം പത്താം ഐക്യ തിരുവോണം സെപ്‌റ്റംബര്‍ എട്ടിന്‌

ജോര്‍ജ്‌ നടവയല്‍ Published on 13 June, 2012
ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം പത്താം ഐക്യ തിരുവോണം സെപ്‌റ്റംബര്‍ എട്ടിന്‌
ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ദശവത്സരാഘോഷവും സംയുക്ത തിരുവോണാഘോഷവും സെപ്‌റ്റംബര്‍ 8 ശനിയാഴ്‌ച്ച രാവിലെ 10:00 മണി മുതല്‍ വൈകുന്നേരം 3:00 മണിവരെ ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളായി 15 സംഘടനകളെ ഐക്യപ്പെടുത്തി `ഒരുമിപ്പിക്കും തിരുവോണങ്ങളിലൂടെ' അമേരിക്കന്‍ മലയാള സാമൂഹിക രംഗത്ത്‌ മാതൃകയായ വേദിയാണ്‌ ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം.

ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ചെയര്‍മാന്‍ അലക്‌സ്‌ തോമസ്‌, ജനറല്‍ സെക്രട്ടറി ഫീലിപ്പോസ്‌ ചെറിയാന്‍, ട്രഷറാര്‍ സുരേഷ്‌ നായര്‍, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ദശവത്സരാഘോഷ സമിതി ചെയര്‍മാന്‍ തമ്പി ചാക്കോ, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ദശവത്സരാഘോഷ സമിതി കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ്‌ ഓലിക്കല്‍, ജോര്‍ജ്‌ നടവയല്‍, സ്‌മരണിക മുഖ്യപത്രാധിപന്‍ ജോബീ ജോര്‍ജ്‌, എക്‌സിക}ട്ടീവ്‌ വൈസ്‌ ചെയര്‍മാന്മാരായ സുധാ കര്‍ത്താ, വിന്‍സന്റ്‌ ഇമ്മാനുവേല്‍, സാജന്‍ വര്‍ഗീസ്‌, സെക്രട്ടറി ബോബീ ജേക്കബ്‌, സാസ്‌കാരിക വിഭാഗം കോര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ്‌, ജോസഫ്‌ ഫിലിപ്‌ ( ഘോഷയാത്ര), റോണി വര്‍ഗീസ്‌ (ഓണസദ്യ), സിബിച്ചന്‍ ചെമ്പ്‌ളായില്‍ (പ്രിന്റ്‌ ഡിസൈനിംഗ്‌), ഈപ്പന്‍ മാത്യു ( ഫണ്ട്‌ റൈസിംഗ്‌) എന്നിവരുടെ നേതൃത്വത്തില്‍ 25 അംഗ ആഘോഷ സമിതി പ്രവര്‍ത്തനം ആരംഭിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അലക്‌സ്‌ തോമസ്‌ 215-850-5268, ഫീലിപ്പോസ്‌ ചെറിയാന്‍ 215-605-7310, സുരേഷ്‌ നായര്‍ 267-515-8375.
ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം പത്താം ഐക്യ തിരുവോണം സെപ്‌റ്റംബര്‍ എട്ടിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക