Image

മാത്യു പ്രാലിന്റെ എന്റെ ബോധിവൃക്ഷങ്ങള്‍: ഓര്‍മ്മകളുടെ ഒരു റോസാപ്പൂവ് -(ഡോ.പോള്‍ മണലില്‍)

ഡോ.പോള്‍ മണലില്‍ Published on 30 December, 2020
മാത്യു പ്രാലിന്റെ എന്റെ ബോധിവൃക്ഷങ്ങള്‍:  ഓര്‍മ്മകളുടെ ഒരു റോസാപ്പൂവ് -(ഡോ.പോള്‍ മണലില്‍)
ജീവിതത്തിന്റെ പ്രാലേയപ്പുലരികളെ ഓര്‍ത്തെടുക്കുന്ന മാത്യു പ്രാലിന്റെ സുന്ദരമായ ആലേഖനങ്ങളാണ് 'എന്റെ ബോധിവൃക്ഷങ്ങള്‍'. ബാല്യ-കൗമാര ഓര്‍മ്മകള്‍ക്കു ജീവനും ജീവിതവും പകരുന്ന ഒരു ചെറിയ പുസ്തകമാണിതെന്ന് പ്രത്യക്ഷത്തില്‍ ഗണിക്കാമെങ്കിലും ഒരെഴുത്തുകാരന്റെ ജീവിതവസന്തത്തിന്റെ സുന്ദരമായ കാലമാണ് 'എന്റെ ബോധിവൃക്ഷങ്ങള്‍' എന്നു നിര്‍വചിക്കാനാണ് ഞാനേറെ ഇഷ്ടപ്പെടുന്നത്. 

ബാല്യ-കൗമാര ഓര്‍മ്മകളെ കാലത്തിന്റെ വസന്തമെന്നു വിശേഷിപ്പിക്കാന്‍ കഴിയുമെങ്കില്‍ മാത്യു പ്രാലിന്റെ ഓര്‍മ്മകള്‍ ആ ഗണത്തില്‍പ്പെടുന്നു. പുഴ തെളിഞ്ഞൊഴുകുന്നതുപോലെ തെളിഞ്ഞു കാണാന്‍ കഴിയുന്ന ഓര്‍മ്മകള്‍. കുടിപ്പള്ളിക്കൂടം, പള്ളിക്കൂടം, കൈപ്പുഴ സ്‌ക്കൂള്‍, പാലാക്കാലം, അക്കാലം എസ്.ബി.യില്‍ എന്നിങ്ങനെ അഞ്ചു ചെറിയ അദ്ധ്യായങ്ങളിലായി മാത്യു പ്രാല്‍ തന്റെ ജീവിതത്തിന്റെ ആ വസന്തകാലത്തെ സംഗ്രഹിച്ചിരിക്കുന്നു-'എന്റെ ബോധിവൃക്ഷങ്ങളില്‍'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക