Image

ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഷിക്കാഗോയില്‍: അനുകൂലഘടകങ്ങള്‍ ഏറെ

ജോയിച്ചന്‍ പുതുക്കുളം Published on 13 June, 2012
ഫൊക്കാനാ കണ്‍വെന്‍ഷന്‍ ഷിക്കാഗോയില്‍: അനുകൂലഘടകങ്ങള്‍ ഏറെ
ഷിക്കാഗോ: 2014-ലെ ഫൊക്കാന കണ്‍വെന്‍ഷന്‍ ഷിക്കാഗോയില്‍ വെച്ച്‌ നടത്താന്‍ അനുകൂലഘടകങ്ങള്‍ ഏറെയാണ്‌.

2002-ല്‍ ഷിക്കാഗോയില്‍ വെച്ച്‌ നടന്ന കണ്‍വെന്‍ഷന്‍ വളരെ വിജയപ്രദമായിരുന്നുവെന്ന്‌ മാത്രമല്ല, അതിനുശേഷം ഇത്രയും ജനങ്ങള്‍ പങ്കെടുത്ത മറ്റൊരു കണ്‍വെന്‍ഷന്‍ ഇതുവരെ മറ്റെങ്ങും നടന്നിട്ടില്ല. ഫൊക്കാനയുടെ സ്ഥാപക നേതാവും, രണ്ട്‌ കണ്‍വെന്‍ഷന്‍ ഷിക്കാഗോയില്‍ ഭംഗിയായി നടത്തിയ എം. അനിരുദ്ധന്റെ മുന്‍പരിചയം അടുത്ത ഫൊക്കാനാ കണ്‍വെന്‍ഷന്‌ ഒരു മുതല്‍ക്കൂട്ടാകും. പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മറിയാമ്മ പിള്ളയ്‌ക്ക്‌ സാമൂഹിക പ്രവര്‍ത്തന രംഗത്ത്‌ 35 വര്‍ഷത്തെ പരിചയമുണ്ട്‌. ഫൊക്കാനയുടെ ട്രഷറര്‍, വൈസ്‌ പ്രസിഡന്റ്‌, ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ എന്നീ നിലകളിലും, കൂടാതെ ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ആയും മറിയാമ്മ പിള്ള പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഫൊക്കാനയുടെ ഇപ്പോഴത്തെ വൈസ്‌ പ്രസിഡന്റായ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ ഷിക്കാഗോ നിവാസിയാണ്‌. രാഷ്‌ട്രീയ-സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിച്ച്‌ തന്റെ കഴിവ്‌ തെളിയിച്ച വ്യക്തമാണ്‌ അദ്ദേഹം.

ട്രഷറര്‍ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന വര്‍ഗീസ്‌ പാലമലയില്‍ ഇപ്പോള്‍ ഫൊക്കാനയുടെ ജോയിന്റ്‌ ട്രഷററാണ്‌. കൂടാതെ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി മെമ്പര്‍, മതസൗഹാര്‍ദ്ദ കമ്മിറ്റി ചെയര്‍മാന്‍, ചിരിയരങ്ങ്‌ ചെയര്‍മാന്‍ എന്നീ നിലകളിലും, മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, ചെയര്‍മാന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നീ നിലകളിലും, നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ (എന്‍.എഫ്‌.ഐ.എ) ബോര്‍ഡ്‌ മെമ്പര്‍, ഇന്ത്യന്‍ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍ ഇല്ലിനോയി ചാപ്‌റ്ററിന്റെ (ഐ.എ.ഡി.ഒ) ബോര്‍ഡ്‌ മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഫൊക്കാനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഡോ. റോയി പി. തോമസിന്റെ മുന്‍കാല പരിചയം അടുത്ത ഷിക്കാഗോ കണ്‍വെന്‍ഷന്‌ ഒരു മുതല്‍ക്കൂട്ടായിരിക്കും.

2010-ലെ ഫൊക്കാനയുടെ നാഷണല്‍ യൂത്ത്‌ ഫെസ്റ്റിവല്‍ ഷിക്കാഗോയില്‍ നടത്തി കഴിവ്‌ തെളിയിച്ച മുന്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റും ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റി മെമ്പറുമായ സിറിയക്‌ കൂവക്കാട്ടിലിന്റെ പ്രവര്‍ത്തനപരിചയവും 2014-ലെ കണ്‍വെന്‍ഷന്റെ അനുകൂല ഘടകമാണ്‌. ഇപ്പോഴത്തെ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ടോമി അമ്പേനാട്ടിന്റെ സ്‌തുത്യര്‍ഹമായ സേവനം ഫൊക്കാന ഷിക്കാഗോ കണ്‍വെന്‍ഷന്‌ മുതല്‍ക്കൂട്ടാണ്‌.

ഈ റീജിയണിലെ ഷിക്കാഗോയിലും, ഡിട്രോയിറ്റിലുമുള്ള ആറ്‌ മലയാളി അസോസിയേഷനുകളുടെ ഭാരവാഹികളും 2014-ലെ ഫൊക്കാന കണ്‍വെന്‍ഷന്‍ ഷിക്കാഗോയില്‍ വരുന്നതിനുള്ള പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്‌. വര്‍ഗീസ്‌ പാലമലയില്‍ (224 659 0911) അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക