Image

എന്റെ സ്വപ്നം: മാർട്ടിൻ ലൂഥർ കിംഗ്; I have a dream (ആന്‍ഡ്രൂ)

Published on 30 December, 2020
എന്റെ സ്വപ്നം: മാർട്ടിൻ ലൂഥർ  കിംഗ്; I have a dream  (ആന്‍ഡ്രൂ)
മാർട്ടിൻ ലൂതർ കിംഗ് ജൂണിയർ;  1963-ൽ,ഓഗസ്റ്റ് 28-ന് വാഷിങ്ടൺ ഡിസിയിലെ ലിങ്കൺ മെമ്മേറിയലിനു മുന്നിൽ;  കൂട്ടം കൂടിയ  അനേകായിരം ജനങ്ങളോട് നടത്തിയ പ്രഭാഷണം. അവരിൽ എറിയവരും അടിമത്തം അനുഭവിക്കുന്ന  ആഫ്രിക്കൻ അമേരിക്കൻസ്സ് ആയിരുന്നു. {The Emancipation Proclamation, or Proclamation 95, was a presidential proclamation and executive order issued by United States President Abraham Lincoln on September 22, 1862, during the Civil War. On January 1, 1863, the Proclamation changed the legal status under federal law of more than 3.5 million enslaved African Americans in the secessionist Confederate states from enslaved to free} - അടിമകൾക്ക്‌ വിമോചനം; 1863-ൽ നിയമം ആയി എങ്കിലും; 100 വർഷങ്ങൾക്കു ശേഷവും അടിമകൾ, മോചിതർ ആയിരുന്നില്ല. അതാണ്; ലിങ്കൺ മെമ്മേറിയാലിൻറ്റെ മുന്നിൽ അനേകായിരങ്ങൾ കൂട്ടം കൂടുകയും,  മാർട്ടിൻ ലൂഥർ കിംഗ്  ജൂനിയർ അവരെ ഉത്തേജിപ്പിക്കുവാൻ തൻ്റെ സ്വപ്നങ്ങൾ അവരുമായി പങ്കുവെക്കുകയും ചെയ്‌തതു. അദ്ദേഹത്തിൻ്റെ; ഇടിമുഴക്കം പോലെയുള്ള പ്രൗഡ ഗാംഭീര്യ പ്രഭാഷണത്തിൻറ്റെ ഒരു ഹ്രസ്വമായ സ്വന്തന്ത്ര വിവർത്തനം:-
''നമ്മുടെ രാജ്യത്തിൻറ്റെ ചരിത്രത്തിൽ; നമ്മുടെ  സ്വാതന്ത്രത്തിനുവേണ്ടിയുള്ള  പോരാട്ടത്തിലെ ഏറ്റവും വലിയ പ്രകടനത്തിൽ നിങ്ങളോടു യോജിക്കുവാൻ എനിക്കുള്ള  അതിയായ സന്തോഷം നിങ്ങളോട് പങ്കുവെക്കുന്നു. നമ്മൾ ഇപ്പോൾ; നൂറ് വർങ്ങൾക്കുമുമ്പു അടിമകൾക്ക്‌ സ്വാതന്ത്രം നൽകിയ- വിമോചന പ്രഖ്യാപനം - നടത്തിയ;  വലിയ ഒരു മനുഷൻറ്റെ  പ്രതിമയുടെ നിഴലിൽ  കൂടിയിരിക്കുന്നു.  അടിമത്തത്തിൻറ്റെ അനീതിയുടെ അഗ്നിജ്വാലയിൽ അകപ്പെട്ട അനേക ലക്ഷ അടിമകൾക്ക് പ്രത്യാശയുടെ വിളക്കുകാട്ടികൾ ആണ് ഇ സ്വാതന്ത്ര്യ പ്രഖ്യാപനം.  വളരെക്കാലം നീണ്ട അടിമ  രാത്രികളുടെ അന്ധകാരത്തിൽനിന്നും മോചനത്തിൻറ്റെയും  ആനന്ദത്തിൻറ്റെയും സ്വാതന്ത്രത്തിൻറ്റെയും  പുതു പുത്തൻ  പുതിയ പുലരിയിലേക്കു നമ്മൾ  കാൽ വെക്കുന്ന പുതു പുത്തൻ നാളുകളായിരുന്നു അവ എന്ന് നാം എല്ലാം വ്യാമോഹിച്ചു. എന്നാൽ അടിമകൾക്ക്‌ സ്വാത്രന്ത്രം പ്രഖ്യാപിച്ചതിന് നൂറ് വർഷങ്ങൾക്കു ശേഷവും നമ്മൾ സ്വാതന്ത്രം പ്രാപിച്ചിട്ടില്ല, നമ്മൾ ഇന്നും അടിമകൾ!.  
നമ്മളെ അടിമകൾ ആക്കി അടിച്ചമർത്തിയവർ നമുക്ക് ഇന്നുവരെ പൂർണ്ണമായി വിമോചനം നൽകിയിട്ടില്ല. നാം ഇന്നും അടിമകൾ ആണ്. അമേരിക്കയിലെ വെളുത്തവർ;  നാം ആകുന്ന കറുത്ത നീഗ്രോകളെ  ബലാൽക്കാരമായി പിടിച്ചു കൊണ്ടുവന്നു.  ഇപ്പോൽ; അടിമകൾക്ക്‌ സ്വാതന്ത്രം നൽകിയ പ്രഖ്യാപനത്തിനു  നൂറു വർഷങ്ങൾക്കു ശേഷവും; നാം ആകുന്ന നീഗ്രോകൾ  വിവേചനത്തിൻറ്റെയും വേര്തിരിവിൻറ്റെയും വർണ്ണ വെറിയുടെയും കൂച്ചു വിലങ്ങുകളാൽ ബന്ധിതർ ആണ്.  നൂറു വർഷങ്ങൾക്കു ശേഷവും; സമ്പത്തിൻറ്റെ  മഹാ സമുദ്രത്തിൻ നടുവിൽ;  നീഗ്രോ ഇന്നും ദാരിദ്രത്താൽ വേർതിരിക്കപ്പെട്ട  ചെറിയ തുരുത്തുകളിൽ ഒറ്റപെട്ടവർ  ആണ്.  നൂറു വർഷങ്ങൾക്ക് ശേഷവും; നീഗ്രോ; അവനുക്കൂടി അവകാശപ്പെട്ട ഇ രാജ്യത്തു  അഭയാർത്തിയാണ്. നമ്മുടെ ശോചനീയത  മറ്റുള്ളവരെ  മനസ്സിലാക്കാൻ ആണ് നമ്മൾ ഇവിടെ കൂടിയിരിക്കുന്നത്.
 
നാം ഇന്ന് നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് വന്നിരിക്കുന്നത് ഇ രാജ്യം നമുക്ക് അർഹിക്കുന്ന വിഹിതത്തിൻറ്റെ  ചെക്കുകൾ മാറുവാനാണ്. നമ്മുടെ ജനാധിപത്യത്തിൻറ്റെ ശിൽപ്പികൾ ഇ രാജ്യത്തിൻറ്റെ ഭരണഘടനയുടെയും സ്വന്തന്ത്ര പ്രഖ്യാപനതിൻറ്റെയും വാക്കുകളിലൂടെ നമുക്ക് എല്ലാവർക്കും നൽകിയത്;  എല്ലാവർക്കും തുല്യ അവകാശം  വാഗ്‌ദാനം നൽകുന്ന പ്രോമിസറി നോട്ട് ആണ്.  ഇ തുല്ല്യ അവകാശ ആധാരം; എല്ലാ അമേരിക്കക്കാർക്കും , വെളുത്തവർക്കും  കറുത്തവർക്കും തുല്ല്യ അവകാശങ്ങളും, തുല്ല്യ സ്വതന്ത്രവും തുല്യ ഷേമങ്ങളും വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ  കറുത്തവർക്ക് അവർ അർഹിക്കുന്ന തുല്യത നൽകുവാൻ അമേരിക്ക വീഴ്ച്ച വരുത്തി.  ഭരണഘടന നമുക്ക് നൽകേണ്ട അവകാശങ്ങൾക്ക് പകരം നമ്മൾ കറുത്തവർക്ക് ലഭിച്ചത്- വേണ്ടത്ര പണം അക്കവുണ്ടിൽ ഇല്ല'- എന്നടിച്ച  വെറും വണ്ടിച്ചെക്ക് മാത്രമാണ്.  '
കറുത്തവരുടെ നീതി ബാങ്ക് പാപ്പരത്തം പ്രക്യപിച്ചു എന്ന സത്യം അംഗീകരിക്കാൻ ഇന്നും നമ്മൾ തയ്യാറല്ല.  
സ്വാതന്ത്രത്തിൻറ്റെയും നീതിയുടെ സുരക്ഷിതത്തിന്റെയും അവസരങ്ങൾ  കറുത്തവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ലിങ്കൺ പ്രതിമയുടെ സാന്നിദ്യംകൊണ്ട് വിശുദ്ധികരിക്കപ്പെട്ട ഇ സ്ഥലത്തു നമ്മൾ കൂടിവന്നത്; കറുത്തവർ ഇന്ന് അനുഭവിക്കുന്ന അന്യയങ്ങളെക്കുറിച്ചു രാജ്യത്തെ ബോധവൽക്കരിക്കാനാണ്. സമാധാനിക്കു!; സമയമായിട്ടില്ല!; സമയമാകുമ്പോൾ  ക്രമേണ നീതി ലഭിക്കും!; എന്ന പൊള്ള  ആശ്വസം നമുക്ക് തിർപ്തികരമല്ല. നമുക്ക് നീതി ലഭിക്കേണ്ട സമയം ഇപ്പോൾത്തന്നെയാണ്. നമുക്ക് അർഹിക്കുന്ന നീതി ഇനിയും താമസിപ്പിക്കാൻ പാടില്ല. നമ്മൾ അർഹിക്കുന്ന  ജനാധിപത്യത്തിൻറ്റെ വാഗ്ദാനങ്ങൾ നമുക്ക് ഇപ്പോൾ ലഭിക്കേണ്ട സമയമാണിത്.  വർണ്ണ വിവേചനത്തിൻറ്റെ; അന്തകാരവും,  അഗാതവും, ശൂന്യമായ;  ഇരുണ്ട  താഴ്വാരങ്ങളിൽനിന്നും; വംശീയ നീതിയുടെ പ്രകാശ പൂർണ്ണമായ പാതകളിലേക്ക് ഉയരേണ്ട സമയമാണിത്.  വംശീയ അനീതികളായ; പെട്ടെന്ന് ഒലിക്കുന്ന മണൽ തിട്ടകളിൽ  പണിത ഇ രാജ്യത്തെ; ഉറച്ച പാറകളിലേക്കു ഉയർത്തി പണിയേണ്ട സമയമാണിത്. എല്ലാ ദൈവ മക്കൾക്കും നീതി യാഥാർഥ്യം ആകേണ്ട സമയമാണിത്.

ഈ സമയങ്ങളുടെ പ്രാധന്യത്തെയും അടിയന്തിരാവസ്ഥയെയും അവഗണിക്കുന്നതു ഇ രാജ്യത്തിന് അപകടകരമാണ്. അനീതികളുടെ തിളച്ചുമറിയുന്ന വേനൽ ചൂടിൽ നിന്നും നീഗ്രോകൾക്കു  ശരത്കാല കുളിർമ്മയുടെ ഉത്തേജിപ്പിക്കുന്ന  ആശ്വസം ലഭിക്കാൻ; സ്വതന്ത്രവും സമത്വവും ഉടൻ ലഭിക്കേണ്ട സമയമാണിത്.  1963; ഇ സമയത്തിൻറ്റെ അവസാനമല്ല  തുടക്കമാണ്.  അമേരിക്കയിൽ ഉടനീളം അനീതിയും, വർണ്ണ വിവേചനവും;  പഴയപടി മുന്നോട്ട് തുടരാം എന്നും;  ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു നീഗ്രോ സമാദനപരമായി അടിമത്തം സഹിച്ചു മുന്നോട്ടു പോകണമെന്നും; വ്യമോഹോഹിക്കുന്നവർക്കു ഒരു ഞെട്ടൽ കാത്തിരിക്കുന്നു. എല്ലാ നീഗ്രോകൾക്കും അവർ അർഹിക്കുന്ന പൗരത്വം പൂർണ്ണമായി ലഭിക്കുംവരെ  നീഗ്രോ അടങ്ങുകയില്ല, ഇവിടെ ശാന്തത ഉണ്ടാകുകയുമില്ല. തുല്യ നീതിയുടെ നല്ല നാളുകൾ ഇവിടെ ഉണ്ടാകുംവരെ അമേരിക്കൻ നീഗ്രോയുടെ പ്രധിഷേധം; ഇ രാജ്യത്തിൻറ്റെ അടിസ്ഥാനങ്ങളെ കുലുക്കിക്കൊണ്ടിരിക്കും !..

നീതിയുടെയും സമത്വത്തിൻറ്റെയും   ചൂടുള്ള  അരമനകളിൽ നാം ഇന്നും എത്തിയിട്ടില്ല; അവയുടെ  വാതിലുകൾ വരെ മാത്രം ഇപ്പോൾ  എത്തിയിരിക്കുന്ന എൻ്റെ സഹോദരങ്ങളെ!; നമ്മൾ അർഹിക്കുന്ന നീതി ലഭിക്കാൻ നമ്മൾ നടത്തുന്ന പോരാട്ടം നീതി നിറഞ്ഞതാണ്, കുറ്റ ബോധത്തിൻറ്റെ ആവശ്യം ഇല്ല. മോശമായ വികാരങ്ങളുടെയും വെറുപ്പിൻറ്റെയും പാന പാത്രങ്ങളിൽനിന്നുമല്ല നമ്മുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള ദാഹം ശമിപ്പിക്കേണ്ടത്.  നമ്മൾ  അച്ചടക്കത്തോടെ,  അന്തസ്സും, സമഗ്രതയോടുംകൂടെ; ഉയർന്ന നിലവാരത്തിൽ നമ്മുടെ പോരാട്ടം തുടരും. നമ്മുടെ സൃഷ്ടിപരമായ ഇ പോരാട്ടം ഒരിക്കലൂം ഹിംസാൽമ്മ്കമായി അധഃപതിക്കരുത്. നമ്മൾ അനുഭവിക്കുന്ന ഹിംസയെ അല്മീക അച്ചടക്കത്തിൻറ്റെ മഹനീയതയിലേക്കു കൂടുതൽ കൂടുതൽ ഉയർന്നു ആൽമ്മ ശക്തികൊണ്ട് നമ്മൾ നേരിടണം.
മറ്റുള്ളവരിൽനിന്നും അകന്ന് നമുക്കുതന്നെ മുന്നോട്ടുപോകുവാൻ സാധിക്കില്ല. മറ്റുള്ളവരുടെ സഹായവും സഹകരണവും നമുക്കും വേണം, മറ്റുള്ളവർക്കും വേണം. അത് മനസ്സിലാക്കിയ നമ്മുടെ വെള്ളക്കാരായ സഹോദരങ്ങൾ ഇവിടെ നമ്മളുടെ കൂടെ ഉണ്ട്. നമ്മുടെ ഭാവിയും, അവരുടെ ഭാവിയും; നമ്മുടെ വിധിയും അവരുടെ വിധിയും; ഒന്നാണ്, അവ പരസ്പ്പര പൂരകങ്ങൾ ആണ്, അതിനാൽ നമ്മൾ പരസ്പ്പരം മല്ലടിക്കാതെ മുന്നോട്ട് പോകണം. നമ്മുടെ നീഗ്രോ കമ്മ്യൂണിറ്റിയിൽ വളർന്നു വരുന്ന അക്രമ പ്രവണതയും വെറുപ്പും; വെള്ളക്കാരെ നമ്മളിൽനിന്നും അകറ്റുക മാത്രമേ ചെയുകയുള്ളു. നമുക്ക് ഒരിക്കലും ഒറ്റക്ക് മുന്നോട്ട് പോകുവാൻ സാധിക്കില്ല.

നമ്മൾ പുറകോട്ട് പോകരുത്. നമ്മൾ മുന്നോട്ട് പോകണം, മുന്നോട്ട് മാത്രമേ പോകു എന്ന് നാം പ്രതിജ്ഞ എടുക്കണം. നിങ്ങൾ എന്നു; എന്ത് കിട്ടിയാൽ;  സംതൃപ്തർ ആകും എന്ന് പൗരാവകാശത്തിനു വേണ്ടി പോരാടുന്ന നമ്മളോട് ചോദിക്കുന്നവർ ഉണ്ട്. അവർക്കുള്ള മറുപടി ഇവയാണ്:. വിവരിക്കുവാൻ വാക്കുകൾ പോലും പോരാത്തവിധത്തിൽ പൊലീസിൻറ്റെ   ഹീനമായ പീഡനങ്ങൾക്ക് ഇരയാണ് നീഗ്രോകൾ.  നീണ്ട യാത്രകൾക്ക് ശേഷം; ഷീണം മാറ്റുവാനും,  വിശ്രമിക്കുവാനും; ഹോട്ടലുകളിലും മോട്ടലുകളിലും നീഗ്രോയ്ക്കു    പ്രവേശനം നിഷേധിച്ചിരിക്കുന്നു.  ഒരു ചെറിയ ഗെറ്റോയിൽ നിന്നും വലിയ ഗെറ്റോയിലേക്ക്  മാത്രമാണ് ഇന്ന് നീഗ്രോകൾക്ക്  നീങ്ങുവാൻ സാധിക്കുന്നത്. -വെള്ളക്കാർക്ക് മാത്രം- എന്നെഴുതിയ ബോർഡുകൾ തുങ്ങുമ്പോൾ; അവ;  നമ്മുടെയും, നമ്മുടെ കുട്ടികളുടെയും അവകാശങ്ങൾ അടിച്ചു അമർത്തി; നമ്മുടെ വ്യക്തിത്വത്തെ നിലത്തു ചവുട്ടി;  നമ്മുടെ അൽമാഭിമാനത്തെ പുച്ഛിക്കുന്നു.  മിസിസിപ്പിയിലെ നീഗ്രോകൾക്കു വോട്ട് ചെയുവാൻ ഉള്ള അവകാശം ഇല്ല എങ്കിൽ; നു യോർക്കിലെ നീഗ്രോയുടെ വോട്ടിന്;  അർഹിക്കുന്ന പ്രാതിനിധ്യവും വിലയും;  ഇല്ലാത്തതിനാൽ; എന്തിനു വോട്ട് ചെയ്യണം എന്ന് അവർ ചിന്തിക്കുന്നു.  ഇല്ല!; ഇത്തരം  ക്രൂരമായ അനീതികൾ നീഗ്രോകൾ സഹിക്കേണ്ട കാലം നിലനിൽക്കുവോളം; ഞങ്ങൾ സംതൃപ്തർ  അല്ല. ഞങ്ങൾ സംതൃപ്തി നേടുംവരെ; ഞങ്ങൾ  അവകാശങ്ങൾക്കുവേണ്ടി  പോരാടും. തുല്യ നീതി; വെള്ളച്ചാട്ടങ്ങൾ പോലെ ഒഴുകട്ടെ, തുല്യ ന്യായം വലിയ നദികൾ പോലെ ഒഴുകട്ടെ. നീഗ്രോ സമൂഹത്തിനു മുഴുവൻ; വെള്ളക്കാർക്കുള്ള എല്ലാ അവകാശങ്ങളും ലഭിക്കുംവരെ ഞങ്ങൾ സംതൃപ്തർ അല്ല. ഞങ്ങളുടെ പ്രധിഷേധം തുടരുകതന്നെ ചെയ്യും!.
നിങ്ങളിൽ പലരും പല പരീക്ഷണങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചർ ആണ്. നിങ്ങളിൽ പലരും ഇടുങ്ങിയ ജയിലറകളിൽ അടച്ചു പൂട്ടപ്പെട്ടവർ ആണ്. നിങ്ങളിൽ പലരും സ്വാതന്ത്രത്തിനുവേണ്ടിയുള്ള നിങ്ങളുടെ ദാഹം നിമിത്തം പീഡനങ്ങൾ അനുഭിച്ചവർ ആണ്. നിങ്ങളിൽ പലരും യാതൊരു തെറ്റും ചെയ്യാഞ്ഞിട്ടും പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരകൾ ആയവർ ആണ്. നീഗ്രോ ആയതുകൊണ്ടുമാത്രം മർദനവും പീഡനവും ഏറ്റവർ ആണ് നിങ്ങളിൽ പലരും. എന്നാൽ നിങ്ങൾ പ്രത്യാശയോടെ സ്വാതന്ത്രത്തിനുവേണ്ടിയുള്ള സ്വപ്നങ്ങൾ  കാത്തുസൂക്ഷിച്ചു. നിങ്ങൾ താമസിക്കുന്ന;  മിസിസ്സിപ്പിയിലേക്കും,അലബാമയിലേക്കും, സൗത്ത് കരോളിനയിലേക്കും, ജോർജിയയിലേക്കും ലൂസിയാനയിലേക്കും തിരികെ പോകുക. അതിവിദൂരം അല്ലാത്ത നല്ലനാളുകൾ നിങ്ങളുടെ ഗെറ്റോകളിൽ ഉണ്ടാകും, നിങ്ങളുടെ പീഡനങ്ങൾ അവസാനിക്കും.
എൻ്റെ സുഹൃത്തുക്കളെ! നിങ്ങൾ നിരാശയുടെ കുഴികളിൽ വീഴരുത്. നമ്മുടെ പീഡനങ്ങൾ അവസാനിക്കുന്ന നല്ല നാളുകൾ ഞാൻ സ്വപ്നം കാണുന്നു. ഇന്ന് നമ്മൾ അനുഭവിക്കുന്ന കഷ്ടങ്ങൾ മാറും, സമത്വവും  സ്വാതന്ത്രവും നിറഞ്ഞ  അമേരിക്കൻ സ്വപ്നം ഞാൻ കാണുന്നു. എല്ലാവരും തുല്യർ ആയി സൃഷ്ടിക്കപ്പെടുന്നു എന്ന പ്രമാണം; സത്യമായി, സാഷാത്കരിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഇ രാജ്യം ഉയരുന്ന നാളുകൾ ഞാൻ സ്വപ്നം കാണുന്നു.
മുൻ അടിമകളുടെ മക്കളും, മുൻ അടിമ ഉടമകളുടെ മക്കളും ജോർജിയയിലെ ചുവന്ന കുന്നുകളിൽ സഹോദരരെപ്പോലെ ഒന്നിച്ചു കൂടട്ടെ!
അനീതിയും പീഡനവും തിളച്ചു മറിയുന്ന മിസിസ്സിപ്പി; സ്വതന്ത്രവും നീതിയും വളരുന്ന മരുപ്പച്ച ആയി മാറട്ടെ!
എൻ്റെ നാലുമക്കളും വളരുന്ന ഇ രാജ്യം; അവരുടെ തൊലിയുടെ നിറം നിമിത്തം വിധിക്കപ്പെടാതെ അവരുടെ സ്വഭാവം അനുസരിച്ചു വിധിക്കപ്പെടുന്ന നാളുകൾ ഉണ്ടാവട്ടെ!
 വളരെ നീചമായ വർണ്ണ വിവേചനം നിലനിന്നിട്ടും; ഗവർണ്ണർ ഉൾപ്പെടെയുള്ള വെള്ളക്കാർ,  അവയെ മനപൂർവം അവഗണിക്കുന്ന  അലബാമയിൽ; കറുത്ത കുട്ടികളും വെളുത്ത കുട്ടികളും സഹോദരി സഹോദരൻമ്മാരെ പോലെ പരസ്പരം കൈകോർത്തു പിടിക്കുന്ന നാളുകൾ ഉണ്ടാകട്ടെ!
എല്ലാ താഴ്വാരങ്ങളും ഉയർത്തപ്പെടും; എല്ലാ കുന്നുകളും മലകളും നിരപ്പാക്കപ്പെടും; എല്ലാ പരുക്കൻ പ്രദേശങ്ങളും സമനിലങ്ങൾ ആവും, എല്ലാ വളവും നേരെയാക്കും, അപ്പോൾ; എല്ലാ ദേഹികൾക്കും  ദൈവ മഹത്വം വെളിവാകും, അ നാളുകൾക്കായി ഞാൻ കാത്തിരിക്കുന്നു.
 ഇവയാണ് എൻ്റെ സ്വപ്നങ്ങൾ, ഇവയാണ് എൻ്റെ പ്രത്യാശ, ഇവയാണ് എൻ്റെ വിശ്വസം, ഇവയാണ് ഞാൻ തിരികെ കൊണ്ടുപോകുന്ന എൻ്റെ സ്വപ്നങ്ങൾ.
ഈ വിശ്വസം തരുന്ന ശക്തി നിമിത്തം; നിരാശയുടെ മലകളെ വെട്ടി മാറ്റി, നമ്മൾ  അവയെ പ്രത്യാശ ആക്കി മാറ്റും. താളം തെറ്റിയ ഇ  രാജ്യത്തെ;  നമ്മൾ;  നമ്മുടെ പ്രത്യാശയുടെയും,  വിശ്വസതിൻറ്റെയും, ശക്തി  നിമിത്തം; സഹോദര്യത്തിൻറ്റെ  സുന്ദരമായ സിംഫണി ആക്കിമാറ്റും.  എൻ്റെ ഇ വിശ്വസത്തിൻറ്റെ ശക്തി മൂലം നമ്മൾ ഒരുമിച്ചു പണിയെടുക്കും, നമ്മൾ ഒരുമിച്ചു പ്രാർത്ഥിക്കും, നമ്മൾ ഒരുമിച്ചു കഷ്ട്ടങ്ങൾ സഹിക്കും, നമ്മൾ ഒരുമിച്ചു ജെയിലിൽ പോകും; ഒരിക്കൽ നമ്മൾ സ്വതന്ത്രർ ആകുമെന്ന സ്വപ്നം സാഷാൽക്കരിക്കാൻ; നമ്മൾ ഒരുമിച്ചു  സ്വാതന്ത്രത്തിനുവേണ്ടി പോരാടും. അതാണ് എൻ്റെ സ്വപ്നം.
അതെ! സ്വാതന്ത്ര്യത്തിൻറ്റെ  മധുരഭൂമി!; അതാണ് എൻ്റെ രാജ്യം, എൻ്റെ പൂർവികർ മരിച്ചുവീണ ഇ ഭൂമി, കുടിയേറ്റക്കാരുടെ പുണ്യഭൂമി; അതാണ് എൻ്റെ രാജ്യം; ഇ രാജ്യത്തിൻറ്റെ എല്ലാ മലചെരിവിൽ നിന്നും സ്വാതന്ത്രത്തിൻറ്റെ തരംഗങ്ങൾ മാറ്റൊലി കൊള്ളട്ടെ.
രാജ്യമാകമാനം എല്ലാവർക്കും സ്വാതന്ത്രം ഉണ്ടെങ്കിൽ മാത്രമേ ഇ രാജ്യം മഹത്തായതു ആകുകയുള്ളു. അതിനാൽ നു ഹാംപ്ഷെയറിലെ മഹനീയ കുന്നുകളിൽനിന്നും, നു യോർക്കിലെ വലിയ പർവ്വതങ്ങളിൽനിന്നും,  പെൻസിൽവേനിയയിലെ  മലകളിൽനിന്നും,  കോളറാഡോയിലെ മഞ്ഞു മൂടിയ പർവത നിരകളിൽനിന്നും, കാലിഫോർണിയയിലെ ചുരുളൻ മലകളിൽനിന്നും, ജോർജിയായിലെ പാറ മേടുകളിൽനിന്നും, റ്റെനസിയിലെ മലകളിൽ നിന്നും, മിസിസിപ്പിയിലെ കുന്നുകളിൽനിന്നും,  രാജ്യത്തെ എല്ലാ മലകളിൽനിന്നും,എല്ലാ കുന്നുകളിൽനിന്നും, സ്വതന്ത്രം മുഴങ്ങട്ടെ!.
     
അങ്ങനെ രാജ്യമാകെ സ്വാതന്ത്രത്തിൻറ്റെ  മണിമുഴക്കം മാറ്റൊലി കൊള്ളുമ്പോൾ; എല്ലാ കുഗ്രാമങ്ങളിലും, എല്ലാ ഗ്രാമങ്ങളിലും, എല്ലാ പട്ടണങ്ങളിലും, എല്ലാ സ്റ്റേറ്റുകളിലും; സ്വാതന്ത്രത്തിൻറ്റെ മണിമുഴക്കം തടസം കൂടാതെ മുഴങ്ങുവാൻ തുടങ്ങുമ്പോൾ; എല്ലാ ദൈവ മക്കളും, കറുത്തവരും, വെളുത്തവരും, യഹൂദനും, വിജാതീയരും, പ്രൊട്ടസ്റ്റൻറ്റുകളും, കത്തോലിക്കരും; ഒരുമിച്ചു കൈ കോർത്ത്;
നമ്മൾ സ്വാതന്ത്രർ!, നമ്മൾ സ്വാതന്ത്രർ!; സർവ്വ ശക്തനായ ദൈവമേ നിനക്ക് നന്ദി;  എന്ന്;  നീഗ്രോയുടെ  സ്വപ്ന ഗാനം പാടുവാൻ സാധിക്കുമ്പോൾ മാത്രമേ  നമുക്ക് സ്വാതന്ത്ര്യം കൈവരികയുള്ളു. -

Free at last! Free at last!

Thank God Almighty, we are free at last.
* { എന്നാൽ 2021 ആയിട്ടും; മാർട്ടിൻ ലൂഥർ കിങ്ങിൻറ്റെ സ്വപ്നം സാക്ഷാൽകരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, ചിലപ്പോൾ ഭീകര സ്വപ്നമായി മാറുന്നില്ലേ?}-
*1977 ലെ പ്രീഡിഗ്രിയുടെ ഇഗ്ളീഷ്   ഗദ്യത്തിലെ -മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിൻറ്റെ -ഐ ഹാവ് എ ഡ്രീം - ലെക്ച്ചർ ചെയ്യുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ആദ്യം അമേരിക്കയിലെ നീഗ്രോകളുടെ അടിമത്ത ചരിത്രവും, റെവ. മാർട്ടിൻ ലൂഥർ കിങ്ങിൻറ്റെ ജീവചരിത്രവും വിദ്യാർത്ഥികളോട് പറഞ്ഞു, അതിനുശേഷം -ഐ ഹാവ് എ ഡ്രീം -മലയാളത്തിൽ വിവരിച്ചു. കുട്ടികൾ കരഞ്ഞു, കൂടെ ഞാനും. ഒരുവൻ; ചാടി എഴുന്നേറ്റ് കണ്ണീരിൽ കുതിർന്ന വിറയലോടെ, ഉറക്കെ നിലവിളിച്ചു- ''രക്തസാക്ഷികൾ സിന്ദാബാദ്!''-പലരും എണീറ്റു ഏറ്റുപാടി,- രക്ത സാക്ഷികൾ സിന്ദാബാദ്!; ഞാനും മൗനമായി കൂട്ടുചേർന്നു!. ഇപ്പോഴും കണ്ണുകൾ നിറയുന്നു!. അമേരിക്കയിലെ കറുത്തവരെ പുച്ഛത്തോടെ നോക്കുന്ന മലയാളികളെ!; അവരുടെ യാതനകളുടെ ചരിത്രം
മാറ്റി എഴുതപ്പെടുന്നതിനുമുമ്പ്; അവരുടെ ചരിത്രം പഠിക്കു; അപ്പോൾ നിങ്ങളും ഉറക്കെ കരയും;- ബ്ലാക്ക് ലൈവ്‌സ് മാറ്റർ-  BLACK LIVES MATTER!; BLACK LIVES MATTER!!!!!!!
-andrew
Join WhatsApp News
Elizabeth S 2020-12-30 09:47:39
Very good Andrews. Just like you write, not much have changed since 1963.. keep on writing.. Elizabeth
American Racism 2020-12-30 09:51:55
Legal experts and commentators are crying foul after Rasmussen Reports, a conservative-leaning polling firm, quoted a line attributed to Joseph Stalin and linked to right-wing commentary arguing vice president Mike Pence could still try to overturn the legitimate presidential election results.- America is still Racist.
Joseph Abraham 2020-12-30 09:55:30
Woman filmed making false phone theft accusation against musician’s Black teenage son. An incident during which a woman accused the Black son of jazz trumpeter Keyon Harrold of stealing her phone in a New York City hotel lobby is being investigated by authorities after a clip of the confrontation went viral. Mr Harrold, a Grammy award-winning trumpeter, posted a clip of the incident in the lobby of the Arlo Hotel which occurred on Saturday, capturing the woman demanding to see his 14-year-old son’s phone. The footage shows the agitated woman repeatedly ordering the hotel manager to get the boy to show her his phone and take it from him. At one point during the confrontation, the woman appears to move forward and shouts, “I’m not letting him walk away with my phone.” Mr Harrold, who was staying at the hotel with his son, has said the unidentified woman scratched him and tackled and grabbed his son, Keyon Harrold Jr. "But after the video cuts off and, I mean, she basically tackled, she scratched me, and I was there to, you know, try to protect my little cub," Mr Harrold told ABC7 in an interview following the incident. The woman’s phone was reportedly returned to the hotel by an Uber driver shortly after the incident, the musician said.- That is how dangerous being Black in America.
Police Brutality in India too 2020-12-30 10:15:13
ബിഹാറിലെ പാറ്റ്നയിൽ SUCI (Communist) പാർട്ടിയുടെ കർഷക സംഘടന AIKKMS ഉൾപ്പെടെ വിവിധ കർഷക സംഘടനകൾ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്ഭവനിലേക്ക് നടത്തി മാർച്ചിൽ പതിനായിരത്തോളം ആളുകൾ പങ്കെടുത്തു. സമാധാനപരമായ പ്രകടനത്തിനു നേരെ പോലീസ് ക്രൂരമായ ലാത്തിച്ചാർജും മർദ്ദനവും അഴിച്ചു വിട്ടു. AIKKMS (അഖിലേന്ത്യാ കിസാന്‍ ഖേദ് മസ്ദൂര്‍ സംഘടന) അഖിലേന്ത്യാ കമ്മിറ്റി പ്രസ്താവന
Racism everywhere 2020-12-30 10:20:44
റോഹിംഗ്യന്‍ മുസ്ലീങ്ങളെ വിദൂര ദ്വീപിലേക്ക് മാറ്റാന്‍ ബംഗ്ലാദേശ്; എതിര്‍പ്പുമായി യുഎന്‍...
Saji. KV 2020-12-30 16:08:12
Mallus are absolute slaves of religion / cleargys and 3rd grade politics. So dont expect anything more
G. Puthenkurish 2020-12-30 19:53:38
ആയിരത്തി അറുനൂറ്റി പത്തൊൻപത്തിലാണ് ആദ്യമായി കറുത്തവർഗ്ഗക്കാരെ അടിമകളാക്കി അമേരിക്കയിൽ കൊണ്ടുവരുന്നത്. അതായത് അതായത് നാനൂറ് വർഷങ്ങൾക്ക് മുൻപ് . സിവിൽ റൈറ്സ് മൂവ്മെന്റിന് അറുപത്തിയാറു വർഷം മാത്രമെ പ്രായമുള്ളൂ. ആരെങ്കിലും നമ്മൾക്ക് ഇഷ്ടമില്ലാത്തത് പറഞ്ഞാൽ അതിനെ എതിർക്കാനുള്ള സ്വാതന്ത്യം നമ്മൾക്കുണ്ട്. എന്നാൽ അമേരിക്കയിലെ കറുത്തവർഗ്ഗത്തിന് തിരുവായിക്ക് എതിർവാ എന്നൊരു അവസ്ഥ ഇല്ലായിരുന്നു. യജമാനൻ കൽപ്പിക്കുന്നത് എന്താണോ അതാണ് വേദവാക്ക്യം. വർഗ്ഗീയത അമേരിക്കയിൽ മാത്രമല്ല അത് എല്ലാരാജ്യത്തുമുണ്ട്‌. അതിനെ കാത്തു സൂക്ഷിക്കുന്നതിൽ മതത്തിനും രാഷ്ട്രീയത്തിനും വലിയൊരു പങ്കുണ്ട് . അതിനെ നിലനിറുത്തേണ്ടത് അവരുടെ വളർച്ചക്ക് അത്യാവശ്യവുമാണ് . 'ട്വൽവ് ഇയേഴ്സ് ഓഫ് സ്ളേവസ്' എന്ന ചിത്രം അടിമത്വത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്ന ഒരു ചിത്രമാണ്, യഥാർത്ഥമായ ജീവിത സാഹചര്യങ്ങളിൽ നിന്നും കോറി യെടുത്തതാണ് അതിന്റെ കഥ. കറുത്തവർഗ്ഗം അടിമകളായി വെള്ളക്കാരെ സേവിക്കേണ്ടത് ദൈവ നിശ്ച്യമാണെന്ന് ബൈബിളിനെ ആദരമാക്കി പഠിപ്പിക്കുന്ന സിനിമയിലെ രംഗങ്ങൾ കാണുമ്പോൾ മനസ്സിൽ ആർദ്രതയുടെ കണിക ഉണ്ടെങ്കിൽ , ആൻഡ്രൂ പറഞ്ഞതുപോലെ കരയാതിരിക്കാൻ കഴിയില്ല . അടിമത്വത്തിലൂടെ ഒരു ജാതിയുടെ മനസ്സാക്ഷിയെയാണ് തച്ചുടച്ചത്. അതിൽ നിന്ന് പുറത്തുവരുവാൻ നാനൂറ് വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് കഴിയുന്നില്ല. കാരണം അവരെ ശ്വാസം മുട്ടിക്കുന്ന വെള്ളക്കാരുടെ മുട്ടുകൾ അവരുടെ കഴുത്തിൽ ഇന്നും അമർന്നിരുന്നു . ഒരു പക്ഷെ മലയാളിക്ക് ഇത് മനസിലാകില്ല . പ്രത്യകിച്ച് അമേരിക്കയുടെ ചരിത്രം മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ . ആരോ നീട്ടി തന്ന ഗ്രീൻ കാർഡിന്റെ പേരിൽ കുടിയേറിയ നമ്മൾ സുഗസൗകര്യങ്ങളുടെ നാടുവിലേക്കാണ് കടന്നു വന്നത് . ഞാൻ അമേരിക്കയിൽ വന്നപ്പോൾ സെൽഫോൺ എന്നൊന്നില്ലായിരുന്നു . വഴിയരുകിൽ കാണുന്നു കറക്കുന്ന ഫോണിൽ നിന്നാണ് മറ്റുള്ളവരെ വിളിക്കുന്നത് . ഇതൊക്കെ ഞാൻ എന്റെ അടുത്ത തലമുറയോട് പറയുമ്പോൾ അവർ നെറ്റി ചുളിക്കും . ഐൻസ്റ്റൈൻ പറഞ്ഞതുപോലെ , ഗാന്ധി എന്നൊരു മനുഷ്യൻ ജീവിച്ചിരുന്നൊ എന്ന് സംശയിക്കുന്ന ഒരു കാലം വരും . ബ്ലാക്ക് ലൈവ്‌സ് മാറ്റേഴ്‌സിന്റെ ചരിത്രം എല്ലാ മനുഷ്യരുടെയും കഥയാണ്. വർണ്ണവർഗ്ഗവിവേചനത്തിന്റെ ദംശനം ഏൽക്കാത്തവർ ചുരുക്കമായിരിക്കും . ആൻഡ്രൂവിന്റെ ലേഖനത്തോട് ചേർന്ന് ചിന്തിക്കുമ്പോൾ ഹാരിറ്റ് ടബ്മാനെ ആർക്കും മറക്കാൻ കഴിയില്ല . അങ്ങനെയൊരു വനിത ജീവിച്ചിരുന്നോ എന്ന് സംശിച്ചേക്കാം . ബ്ളാക് ലൈവ് മാറ്റേഴ്സ് ഹാരിറ്റ് ടബ്മെന്റെ കഥയാണ് . അസ്വാതന്ത്യം അനുഭവിക്കുന്ന ഓരോത്തരുടേയും കഥയാണ് . ആൻഡ്രു ചെറിയാനെ ഒരു മതത്തിന്റെ ലേബലിനടിയിൽ കണ്ടില്ലെങ്കിലും , അവർ തേടുന്ന ദൈവികതയുടെ ചില സവിശേഷതകൾ അദ്ദേഹത്തിൽ കാണാം . അത് മറ്റൊന്നുമല്ല . ജാതിമത വ്യവസ്ഥകൾ ഇല്ലാതെ, അയൽക്കാരെ സ്നേഹിക്കാനുള്ള അദ്ദേഹത്തിൻറെ മനോഭാവം . അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.
Sudhir Panikkaveetil 2020-12-30 23:31:28
ശ്രീ ആൻഡ്രുസ് സാർ നമോവാകം. ഒരു ജനതയെ ഉദ്ധരിക്കാൻ അവർക്ക് അറിവ് പകർന്നു കൊടുക്കണം എന്നിട്ടും എന്തുകൊണ്ട് സമൂഹങ്ങൾ പുരോഗമിക്കുന്നില്ല. അതിനു കാരണം വളരെ ലളിതം. ഞങ്ങൾക്ക് പുരോഹിതന്മാരും ദൈവീകശക്തിയുണ്ടെന്നു പറയുന്നവരും മാത്രം കേട്ടാൽ മതിയെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗം ജനങ്ങൾ. അവർക്ക് അറിവ് നേടണമെന്നില്ല. സ്‌കൂളിലും, കലാലയങ്ങളിലും പഠിക്കുന്നത് ജോലി കിട്ടാനാണ് അല്ലാതെ അറിവ് നേടാനല്ലല്ലോ. ശ്രീ ആൻഡ്രുസ് വിദ്യാര്തഥികൾക്ക് ക്‌ളാസ് എടുത്തപോലെ അമേരിക്കൻ മലയാളികൾക്ക് വേണ്ടി ഇ മലയാളിയിലൂടെ അറിവ് പകരുക. മലയാളികൾ പൊതുവെ സർവജ്ഞപീഠം കയറിയവരാണെന്നാണ് ധാരണ അതുകൊണ്ടത്രേ അവരിൽ വായനക്കാർ കുറവ്. എങ്കിലും താങ്കൾ പരിശ്രമം തുടരുക. അടുത്ത മാസം ഡോക്ടർ കിങ്ങിന്റെ ജന്മദിനം ജനുവരി 18 പിന്നെപറയുന്ന ഫെബ്രുവരി കറുത്ത വംശരെ ആദരിക്കുന്ന മാസം. ശ്രീ ആൻഡ്രുസും ശ്രീ പുത്തൻകുരിസും ഈ വിഷയത്തിൽ തുടങ്ങിവച്ച അറിവ് പകരൽ മറ്റു എഴുത്തുകാരും ഏറ്റെടുത്തു ഫെബ്രുവരി 28 വരെ തുടർന്ന് "ബ്ലാക് ലൈവ്സ് മാറ്റേഴ്സ്" എന്ന് എല്ലാവരും ഏറ്റു പറയുന്ന ഒരു സങ്കീർത്തനം ആകട്ടെ.
മതം അത് വേസ്റ്റ്..ആണ്.. 2021-01-01 20:49:55
എഴുതിവെക്കപ്പെട്ട ചരിത്രങ്ങള്‍ക്കനുസരിച്ചും സംസ്കാരത്തിനനുസരിച്ചും ജീവിച്ച് പോരുകയാണെങ്കില്‍... ലോകം അന്ധകാരത്തിലാണ്.. അത് ഇസ്ലാമിലായാലും ഹിന്ദുയിസത്തിലായാലും ക്രൈസതവതയിലായാലും... കാലാനുസൃതമായ മാറ്റങ്ങള്‍ ആണ്..പുരോഗമന സമൂഹത്തിനാവശ്യം.. അങ്ങനെ മാറീട്ടുണ്ടെങ്കില്‍ മാറുന്നതാണെങ്കില്‍..പിന്നെ മതത്തിന്‍റെ മൂല്ല്യവും പവിത്രതയും പറയരുത്.. മതം അത് വേസ്റ്റ്..ആണ്.. ഇസ്ലാമിലെ അനാചാരങ്ങളെ കുറിച്ച് പറയുമ്പോള്‍ എനിക്ക് കയ്യടിക്കുന്ന സംഘികള്‍ക്ക് സമര്‍പ്പിക്കുന്നു എന്നൊന്നും പറയുന്നില്ല... ഇത് ചരിത്രമാണ്.. മതനിയമമാണ്... മാറണം ... എല്ലാ മതങ്ങളും സ്ത്രീകളെ രണ്ടാം തരം പൗരന്മാരായാണ് കാണുന്നത്.. ആ ചിന്ത മാറണം.. മതമല്ല... മനുഷ്യത്വമാണ് വാഴേണ്ടതും നിലനില്‍ക്കേണ്ടതും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക