Image

പൊതു ശ്മശാനം എവിടെ? (അമേരിക്കൻ തരികിട-88)

Published on 29 December, 2020
പൊതു ശ്മശാനം എവിടെ? (അമേരിക്കൻ തരികിട-88)
Join WhatsApp News
ലജ്ജിക്കണം 2020-12-29 23:24:12
കണ്മുന്നിൽ വെന്തു മരിച്ച അച്ഛനും അമ്മയ്ക്കും സ്വയം കുഴി വെട്ടേണ്ടി വന്ന മകനോട് "ഡാ നിർത്തെടാ" എന്നാജ്ഞാപിക്കുന്ന.. "നിങ്ങൾ എല്ലാവരും കൂടിയാണ് എന്റെ അച്ഛനെ കൊന്നത്" എന്നവൻ വിരൽ ചൂണ്ടി ആരോപിക്കുമ്പോൾ, "ഓ ശരി തന്നെ.. സമ്മതിച്ചു" എന്ന് ലാഘവത്വത്തോടെ മറുപടി പറയുന്ന.. "സാറേ, ഇനിയെന്റെ അമ്മയും കൂടെ മരിക്കാനുള്ളൂ സാറേ" എന്നവൻ പൊട്ടിത്തെറിക്കുമ്പോൾ, "ഓ.. അതിനിപ്പോ നമ്മളെന്തു വേണം?" എന്ന് ദയാരഹിതമായ നിസ്സംഗതയോടെ തിരിച്ചു ചോദിക്കുന്ന.. ഇത്രയുമൊക്കെ ചെയ്ത ശേഷം "ഇനി അടക്കാനും പറ്റില്ലെന്നോ?" എന്നവൻ രോഷം കൊള്ളുമ്പോൾ, "ആ, അത് തന്നെ" എന്ന് ധാർഷ്ട്യത്തോടെ പ്രതിവചിക്കുന്ന.. ഒരല്പം അനുതാപമോ ഒരിത്തിരി പരിഗണനയോ ഒരിറ്റെങ്കിലും മനുഷ്യത്വമോ പോലുമില്ലാതെ "എടാ.. നിർത്തെടാ" എന്നവനോട് ആക്രോശിച്ചു കൊണ്ടിരിക്കുന്ന കാക്കിയിട്ട ആ അധികാരി നമ്മുടെ ഭരണകൂടത്തിന്റെ പ്രതിപുരുഷൻ ആണ്. വിരൽ ചൂണ്ടി നിൽക്കുന്ന ആ കുട്ടി പണവും അധികാരവും സ്വാധീനവും ഇല്ലാത്ത, മൂന്ന് സെന്റിലെ ഇരിക്ക കൂരയ്ക്ക് വേണ്ടി ജീവൻ പോലും കളയേണ്ടിയും മൃതദേഹം അതിൽ തന്നെ അടക്കേണ്ടിയും വരുന്ന, ഇന്നാട്ടിലെ സാധാരണക്കാരന്റെ പ്രതിനിധിയും. ലജ്ജിക്കണം നമ്മൾ ഓരോരുത്തരും. Sanku T Das
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക