Image

കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയ്‌ക്കും, ബൈജു മേലിലയ്‌ക്കും ഫ്രണ്ട്‌സ്‌ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ വന്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 13 June, 2012
കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയ്‌ക്കും, ബൈജു മേലിലയ്‌ക്കും ഫ്രണ്ട്‌സ്‌ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ വന്‍ സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: ഫ്രണ്ട്‌സ്‌ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ വെച്ച്‌ വമ്പിച്ച പൗരാവലിയുടെ സാന്നിധ്യത്തില്‍ കേരളത്തിന്റെ മികച്ച പാര്‍ലമെന്റേറിയനായ കൊടിക്കുന്നില്‍ സുരേഷനും, വൊഡാഫോണ്‍ കോമഡി സ്റ്റാര്‍ പരിപാടിയുടെ പ്രൊഡ്യൂസറും ഡയറക്‌ടറുമായ ബൈജു മേലിലയ്‌ക്കും ഉജ്വല സ്വീകരണം നല്‍കി. തദവസരത്തില്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരായ റെജി വര്‍ഗീസും, രാജു വളഞ്ഞവട്ടവും കൊടിക്കുന്നില്‍ സുരേഷ്‌ എം.പിക്കും, ബൈജു മേലിലക്കും പൂച്ചെണ്ട്‌ നല്‍കി സ്വീകരിച്ചു.

സമ്മേളനത്തില്‍ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി സണ്ണി കോന്നിയൂരും, സ്വാഗതം കൊച്ചുമ്മന്‍ കാമ്പയിലും നിര്‍വഹിച്ചു. റെജി വര്‍ഗീസ്‌, രാജു വളഞ്ഞവട്ടം, സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ്‌ ഏബ്രഹാം, രാജു ഫിലിപ്പ്‌, ജോസ്‌ ഏബ്രഹാം, ബിനോയി തോമസ്‌, സാബു സ്‌കറിയ, ഉണ്ണികൃഷ്‌ണന്‍, തോമസ്‌ തോമസ്‌, തോമസ്‌ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അമേരിക്കന്‍ മലയാളികള്‍ ഇന്ന്‌ അനുഭവിക്കുന്ന സാമ്പത്തിക-സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച്‌ സമ്മേളനം അവലോകനം ചെയ്യുകയുണ്ടായി.

റിയല്‍ എസ്റ്റേറ്റ്‌ തട്ടിപ്പുകള്‍, ഒ.സി.ഐ കാര്‍ഡിന്റെ അംഗീകാരം, കേരളത്തിന്റെ അടിസ്ഥാന വികസനം, കേരളത്തില്‍ പ്രവാസി മലയാളികള്‍ക്കായുള്ള ബിസിനസ്‌ സംരംഭങ്ങള്‍ക്കായുള്ള സാദ്ധ്യതകള്‍, എയര്‍പോര്‍ട്ടില്‍ നേരിടേണ്ടിവരുന്ന യാതനകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുകയുണ്ടായി. എല്ലാ പ്രശ്‌നങ്ങളും സമഗ്രമായി പഠിച്ച്‌ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌ ഉറപ്പുനല്‍കി. എല്ലാ കലാകാരന്മാരേയും ആദരിക്കുന്ന സ്റ്റാറ്റന്‍ഐലന്റ്‌ മലയാളികളുടെ നല്ല മനസ്സിനെ ബൈജു മേലില അഭിനന്ദിച്ചു. റെജി വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
കൊടിക്കുന്നില്‍ സുരേഷ്‌ എം.പിയ്‌ക്കും, ബൈജു മേലിലയ്‌ക്കും ഫ്രണ്ട്‌സ്‌ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ വന്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക