Image

ഡീക്കന്‍ ജോയല്‍ മാത്യു വൈദീക പദവിയിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 13 June, 2012
ഡീക്കന്‍ ജോയല്‍ മാത്യു വൈദീക പദവിയിലേക്ക്‌
ഡാളസ്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഡീക്കനായിരുന്ന ജോയല്‍ മാത്യു 2012 ജൂണ്‍ 16-ന്‌ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ നടക്കുന്ന ശുശ്രൂഷയില്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി വൈദീകപട്ടം നല്‍കുന്നു.

തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന പട്ടംകൊട ശുശ്രൂഷയില്‍ സഭയിലെ വൈദീകര്‍, ശെമ്മാശന്മാര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.

സെന്റ്‌ ടിക്കോണ്‍ സെമിനാരി, കോട്ടയം ഓര്‍ത്തഡോക്‌സ്‌ സെമിനാരി എന്നിവിടങ്ങളില്‍ നിന്ന്‌ വൈദീകപഠനം പൂര്‍ത്തീകരിച്ച്‌ 2011 മെയ്‌ 21-ന്‌ ശെമ്മാശപട്ടം സ്വീകരിച്ചു.

കറ്റാനം മങ്കാവില്‍ വല്ലിയഴത്ത്‌ വീട്ടില്‍ തോമസ്‌ മാത്യു - ഗ്രേസി മാത്യു ദമ്പതികളുടെ മകനാണ്‌. ഷൈനി ഫിലിപ്പ്‌ ആണ്‌ സഹധര്‍മ്മിണി.

പട്ടംകൊട ശുശ്രൂഷയ്‌ക്കുവേണ്ട എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, ട്രസ്റ്റി പ്രിന്‍സ്‌ സഖറിയ, സെക്രട്ടറി റോജി ഏബ്രഹാം എന്നിവര്‍ അറിയിച്ചു.
ഡീക്കന്‍ ജോയല്‍ മാത്യു വൈദീക പദവിയിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക