Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ കുടുംബ സമ്മേളനം നടത്തുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 13 June, 2012
ചിക്കാഗോ മലയാളി അസോസിയേഷന്‍ കുടുംബ സമ്മേളനം നടത്തുന്നു
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ 40-ാം വാര്‍ഷികത്തോടനുബന്‌ധിച്ച്‌ കുടുംബസമ്മേളനം നടത്തപ്പെടുന്നു. ചിക്കാഗോ മലയാളി അസോസിയേഷനില്‍ അംഗങ്ങളായിരിക്കുന്ന എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ്‌ കുടുംബസമ്മേളനം നടത്തപ്പെടുന്നതെന്ന്‌ കണ്‍വീനര്‍ ജേക്കബ്‌ ചിറയത്ത്‌ അറിയിച്ചു.

ചിക്കാഗോ മലയാളി അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ കൂട്ടായ്‌മ എന്ന നൂതനമായ ആശയത്തിലൂടെ പഴമയുടെയും, പുതുമയുടെയും ഒത്തുചേരലാണ്‌ ഉദ്ദേശിക്കുന്നത്‌. കുടുംബകൂട്ടായ്‌മയില്‍ ചിരിയരങ്ങ്‌, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കുന്നതാണ്‌. ജൂണ്‍ 23-ാം തീയതി ശനിയാഴ്‌ച ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദൈവാലയ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന കുടുംബസമ്മേളനത്തിലേക്ക്‌ ഏവരേയും പ്രത്യേകമായി ക്ഷണിക്കുന്നു. ജോര്‍ജ്‌ തോട്ടപ്പുറം അറിയിച്ചതാണിത്‌.
ചിക്കാഗോ മലയാളി അസോസിയേഷന്‍ കുടുംബ സമ്മേളനം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക