Image

മലയാളം ടെലിവിഷന്‍ ന്യൂസ്‌ അറ്റ്‌ 9 ടീം ഫൊക്കാന കണ്‍വെന്‍ഷനിലേക്ക്‌

Published on 13 June, 2012
മലയാളം ടെലിവിഷന്‍ ന്യൂസ്‌ അറ്റ്‌ 9 ടീം ഫൊക്കാന കണ്‍വെന്‍ഷനിലേക്ക്‌
ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹ്യൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാനയുടെ 15-മത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷനില്‍ മലയാളം ടെലിവിഷന്‍ ന്യൂസ്‌ ടീം അംഗങ്ങള്‍ സന്നിഹിതരായിരിക്കും.

മലയാളം ടെലിവിഷന്‍ ദിവസേന സംപ്രേഷണം ചെയ്യുന്ന ന്യൂസ്‌ അറ്റ്‌ 9 എന്ന വാര്‍ത്താ ബുള്ളറ്റിന്റെ എഡിറ്ററും, അവതാരകയുമായ വിനീത നായര്‍ ഫൊക്കാന കണ്‍വെന്‍ഷന്റെ പ്രധാന പരിപാടികളും, കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന പ്രമുഖരുമായുള്ള അഭിമുഖങ്ങളും, ചര്‍ച്ചകളും തത്സമയം മലയാളം ടെലിവിഷനിലൂടെ അവതരിപ്പിക്കുന്നതാണ്‌.

നോര്‍ത്ത്‌ അമേരിക്കയിലെ പ്രവാസി സമൂഹത്തില്‍ ശ്രദ്ധേയമായ സംഭവവികാസങ്ങളും, മുഖ്യമായ വിഷയങ്ങളും, പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തത്തോടെ ലോകമെമ്പാടുമുള്ള പ്രേഷകര്‍ക്ക്‌ കാഴ്‌ചവെയ്‌ക്കുന്ന മലയാളം ടെലിവിഷന്‍ യു.എസ്‌.എ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ, ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച നിരവധി പരിപാടികള്‍ അവതരിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 732 648 0576, www.malayalamtv.tv
മലയാളം ടെലിവിഷന്‍ ന്യൂസ്‌ അറ്റ്‌ 9 ടീം ഫൊക്കാന കണ്‍വെന്‍ഷനിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക