Image

ശോശാമ്മ വര്‍ഗ്ഗീസ് (88) നിര്യാതയായി

Published on 13 June, 2012
ശോശാമ്മ വര്‍ഗ്ഗീസ് (88)  നിര്യാതയായി
പെന്‍സല്‍വാനിയ: ദീര്‍ഘകാലമായി അലന്‍ടൗണില്‍ താമസമാക്കിയ ശോശാമ്മ വര്‍ഗീസ്‌ (88 വയസ്സ്‌) 2012 ജൂണ്‍ 12ന്‌ നിര്യാതയായി. ബെന്‍സലേം, സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗമായ പരേത, മല്ലപ്പള്ളി പുളിക്കല്‍ കുടുംബാംഗവും പരേതനായ പാറേല്‍ പി.റ്റി വര്‍ഗീസിന്റെ സഹധര്‍മ്മിണിയുമാണ്‌.

തോമസ്‌ പാറേല്‍ (കാലിഫോര്‍ണിയ), നൈനാന്‍ പാറേല്‍ (അലന്‍ടീണ്‍), പരേതനായ വര്‍ഗീസ്‌ പാറേല്‍, അന്നമ്മ കോശി (പാലക്കാട്‌), ശോശാമ്മ ജോണ്‍ (ഫിലാഡല്‍ഫിയ) എന്നിവര്‍ മക്കളും റേച്ചല്‍ തോമസ്‌, മറിയാമ്മ നൈനാന്‍, പരേതനായ പി.വി വര്‍ഗീസ്‌, എം.സി കോശി, കെ.ജി ജോണ്‍ എന്നിവര്‍ മരുമക്കളുമാണ്‌. പരേതയ്‌ക്ക്‌ 13 കൊച്ചുമക്കളും 16 പേരക്കുട്ടികളും ഇന്ത്യയിലും അമേരിക്കയിലുമായിട്ടുണ്ട്‌.

പൊതുദര്‍ശനം 0212 ജൂണ്‍ 15 വെള്ളിയാഴ്‌ച 5 മണി മുതല്‍ ബെന്‍സലേം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടക്കും സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 16 ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ അലന്‍ടൗണ്‍ ജെറുസലേം വെസ്‌റ്റേണ്‍ സാലിസ്‌ബെറി സെമിത്തേരിയില്‍ നടക്കും. ജുണ്‍ 14ന്‌ നൈനാന്‍ പാറേലിന്റെ 3636 Alma Dr.Allentown, PA 18103 വസതിയില്‍ രാത്രി 7 മണി മുതല്‍ 8.15 വരെ പരേതയ്‌ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: നൈനാന്‍ പാറേല്‍ +1 6104323833, +1 6103905618
ശോശാമ്മ വര്‍ഗ്ഗീസ് (88)  നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക