കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - ഹിദ്ദ് ഏരിയ സമ്മേളനം
GULF
26-Dec-2020
GULF
26-Dec-2020

കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള ഹിദ്ദ് ഏരിയ കമ്മിറ്റിയുടെ സമ്മേളനം ഹിദ്ദ് മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ ഹിദ്ദ് ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കൾച്ചറൽ മീറ്റ് പ്രവാസി ലീഗൽ ഫോറം ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്തു ഉത്‌ഘാടനം ചെയ്തു. ബഹറിൻ ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകൻ ജവാദ് മുക്കം, കെ.പി.എ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ ട്രഷറർ രാജ് കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിനു കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം അനൂബ് തങ്കച്ചൻ നന്ദിയും രേഖപ്പെടുത്തി.
സമ്മേളനത്തിലെ രണ്ടാമത്തെ ഘട്ടമായ ആയ സംഘടനാ മീറ്റ് ഏരിയാ പ്രസിഡണ്ട് മുഹമ്മദ് ഷായുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. കെ പി എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ പ്രഭാഷണവും, കെ പി എ പ്രസിഡണ്ട് നിസാർ കൊല്ലം മുഖ്യപ്രഭാഷണവും നടത്തി. ഏരിയ കോ-ഓർഡിനേറ്റേഴ്‌സ് അനൂബ് തങ്കച്ചൻ, റോജി ജോൺ , ഏരിയ വൈസ് പ്രസിഡന്റ് അനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ച യോഗത്തിനു ഏരിയ സെക്രട്ടറി സജി കുളത്തിങ്കര സ്വാഗതവും ഏരിയാ ട്രെഷർ സ്മിതേഷ് ഗോപിനാഥ് നന്ദിയും അറിയിച്ചു.
മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്റർ പ്രിവിലേജ് കാർഡ് വിതരണം , കെ പി എ ടീഷർട്ട് വിതരണം, മെമ്പർഷിപ് രജിസ്ട്രേഷൻ , നോർക്ക ഐഡി രെജിസ്ട്രേഷൻ എന്നിവയെല്ലാം സമ്മേളനത്തിൽ നടന്നു. ഏരിയ ജോ. സെക്രട്ടറി ജ്യോതിഷ് കുമാർ,മറ്റു അംഗങ്ങൾ ആയ ബ്രൈറ്റ്, സതീഷ്, ജിഷ്ണു എന്നിവർ സമ്മേളനം നിയന്ത്രിച്ചു
.jpeg)
.jpeg)
.jpeg)
.jpeg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments