Image

അനുഭവങ്ങള്‍(കവിത: ദേവി ശങ്കര്‍)

ദേവി ശങ്കര്‍ Published on 26 December, 2020
അനുഭവങ്ങള്‍(കവിത: ദേവി ശങ്കര്‍)
ജീവിതയാത്രയില്‍ നാം തേടുന്ന വീഥിയില്‍
നേടിയെടുക്കുന്നതെല്ലാ-
മോരോ അനുഭവങ്ങള്‍...
നേരിന്റെ വഴിയിലെ ചലനങ്ങളെല്ലാം
പുത്തനുണര്‍വ്വു പകരുന്നോരനുഭവം...
ഞാന്‍ എന്ന വാക്കും
നീയ്യെന്ന വാക്കും
നമ്മള്‍ എന്ന വാക്കിന്റെ
വ്യാപ്തി പോലും
വേറിട്ടോരോനുഭവം മാത്രം..

ഇന്നലെ പഠിച്ചോരാ -
പാഠത്തിന്‍ അനുഭവം
ഇന്നത്തെ അറിവിന്റെ
മാതൃകയായി....
നന്നെന്ന ശീലിന്റെ കളിയാട്ടമായി...
അതിലേറെ ഒളിച്ചോട്ടമായി..
ഇന്നെന്ന ഭാവത്തിന്‍ വ്യതിയാനങ്ങള്‍...
പാളിച്ചു പോകുന്ന ചാട്ടുളിക്കൊപ്പമായ്
കാത്തിരിപ്പിനൊടുവിലെ
അനുഭവങ്ങള്‍...

വേറാരുമില്ലെന്ന വായ്ത്താരിക്കൊപ്പം
ചുവടുകള്‍ വെച്ചൊരാ -
പാദത്തിനനുഭവം വേറിട്ട
കാഴ്ചയായി...
 പാട്ടിന്റെ പാലാഴിയായ് തീര്‍ത്തൊരാ തന്ത്രികള്‍
മീട്ടുവാന്‍ ത്രാണിയില്ലാത്തൊരനുഭവം...
ശ്രാവ്യ സുഖം പകരുമാ
നാദത്തിന്‍ ഒലികളാകട്ടെ
ആദ്യാനുഭവം..
പഴകി തുടങ്ങിയോ....!
കേട്ടു മടുത്തതതോ...!
എന്തെന്നറിയാതെ
ഉഴലുന്ന ഭീതിയില്‍
ഹുങ്കാരമാകുന്ന ശബ്ദവീചികള്‍ ...!
വേറിട്ട അനുഭവമായ്...

കാഴ്ചയിലോരോ വ്യത്യസ്ഥമാമനുഭവം....
കേള്‍വിയിലോരോ
അനുഭവങ്ങളും,
ശരവേഗമന്യേ
ഹൃത്തിന്റെ ഭിത്തിയെ
തകര്‍ത്തെറിയും..
നൃപനായി വാഴുന്നോരീശനായി
സര്‍വ്വരിന്‍ ദു:ഖത്തിന്‍ ഹേതുവായി...
എന്നിരുന്നാലൊ...
ആര്‍ക്കാക്കുമൊന്നുമറിയാതെ....!
അറിയിക്കാതെ...
ഒന്നു പോലെല്ലാരേം തേരിലേറ്റി...
ഈ ജന്മസുകൃതമീയനുഭവം
മറക്കാതെയോര്‍ത്തോത്തു -
നീറാനൊരനുഭവം...
താങ്ങിയ കൈകളെ
നീക്കുവാനായ്....
ആവേശമൊന്നണഞ്ഞങ്ങു
തീര്‍ന്നപ്പോള്‍
ജല്പനങ്ങളോരോന്നും
ഭ്രാന്തിന്റെ ചങ്ങല ചാര്‍ത്തിയോരനുഭവമായി..

ഓര്‍മ്മക്കായ്...
കൂട്ടിനായ്...
തേനൂറും നിനവുകള്‍...
ജീവിത പന്ഥാവില്‍ അനുഭവമായി....
ഇനിയുമാ വേറിട്ട
അനുഭവത്തിന്‍
വെളിച്ചത്തിനായി വൃഥാ
കാത്തിരിക്കുന്നു
പ്രതീക്ഷതന്‍ തിരിനാളവുമായി..

അനുഭവങ്ങള്‍(കവിത: ദേവി ശങ്കര്‍)
Join WhatsApp News
Pramod 2020-12-26 14:03:14
Valare nanayittundu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക