Image

തൂലിക ഒടിക്കുന്ന ജാലവിദ്യ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D)

Published on 13 June, 2012
തൂലിക ഒടിക്കുന്ന ജാലവിദ്യ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D)
മൂന്ന്‌ പേനകള്‍ കീശയില്‍ -
കാലാള്‍പ്പട മേധാവിയുടെ
പുരസ്‌ക്കാര ചിഹ്നങ്ങള്‍;
പോസ്റ്റാഫീസ്സിലെ സുന്ദരി
വിലാസമെഴുതാന്‍ കടംകൊണ്ട
ഒന്നാമന്‍, മടക്കസൗഭാഗ്യമില്ലാതെ
മാമാങ്കത്തിനു മാത്രം കാണും മങ്ക.
ഓടുന്ന ബസ്സിലെ ചില്ലുജനല്‍
തുരന്നു ചാടിയ രണ്ടാമന്റെ
വാതില്‍പ്പുറ പിന്‍ക്കാഴ്‌ചകള്‍
ഓക്കാനച്ചാലിലോ?
ഇടമുറിയും അക്ഷരവൈരിയിലോ?
മൂന്നാമന്‍ ചുവന്ന പേന:
സദസ്സിന്‍ മുന്‍നിരയില്‍
മൂന്നാളെ കവച്ച്‌ ദൃശ്യമുഖം തേടുന്നു -
ചെഞ്ചോര ചീറ്റി ചിന്നിച്ചിതറുന്നു.
സാന്ധ്യരാഗം തേടിയലയും കീശ
കടയില്‍ക്കയറിയിറങ്ങി ഞെരങ്ങി
ഏഴുവര്‍ണ്ണക്കുഴലുള്ള പേന താങ്ങി
സമ്മിശ്രവികാരങ്ങളാം
കറുത്ത മഷിയും
വെളുത്ത മഷിയും
ചാലിച്ചു തേച്ച്‌
മേധാവിയാകാന്‍ വീണ്ടും
പുഷ്‌പ കമാനം കടന്ന്‌
യോഗേശ്വരക്ഷേത്രത്തില്‍
നിഷ്‌പന്ദസ്‌പന്ദനത്തിനു
സമാധിയാസനയാമം കാത്തു.
തൂലിക ഒടിക്കുന്ന ജാലവിദ്യ (പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക