സുഗതകുമാരി ടീച്ചർ ഭാഷയ്ക്കൊരു ഡോളറിൻ്റെ സഹയാത്രിക: ജോർജി വർഗ്ഗീസ്, ഫൊക്കാനാ പ്രസിഡന്റ്
fokana
24-Dec-2020
fokana
24-Dec-2020

ഫൊക്കാനയുടെ നല്ല അഭ്യുദയകാംക്ഷിയും ,ഭാഷയ്ക്കൊരു ഡോളറിൻ്റെ സഹയാത്രികയുമായിരുന്നു അന്തരിച്ചകവി സുഗതകുമാരിയെന്ന് ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ് അനുശോചന സന്ദേശത്തിൽഅറിയിച്ചു.
മലയാള ഭാഷയ്ക്ക് ഫൊക്കാന നൽകുന്ന തിലകക്കുറിയായ ഭാഷയ്ക്കൊരു ഡോളർ പുരസ്കാര ദാനചടങ്ങുകളിലെ നിത്യ സാന്നിദ്ധ്യമായിരുന്നു സുഗതകുമാരി ടീച്ചർ. ടീച്ചറിൻ്റെ മരണം സാഹിത്യ ലോകത്തിനും,നമ്മുടെ സാംസ്കാരിക മേഖലയ്ക്കും തീരാ നഷ്ടമാണ്.മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തമ്മ എന്ന്വിശേഷിപ്പിക്കാവുന്ന സുഗതകുമാരിയെ സാമൂഹ്യ പ്രശ്നങ്ങളുടെ മുൻപന്തിയിൽ നമുക്ക് കാണാമായിരുന്നു.
സൈലൻ്റ് വാലിയിൽ തുടങ്ങിയ യാത്ര വാളയാർ കുഞ്ഞുങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം വരെതുടർന്നു. കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ കവിയും അകപ്പെട്ടു എന്നോർക്കുമ്പോൾ വളരെ വിഷമംതോന്നുന്നു.പ്രകൃതിയുടെ സഹനവും സ്പന്ദനവും നോവു മറിഞ്ഞ അനേകം കവിതകൾ നൽകി കൊണ്ടാണ്ടീച്ചർ വിടവാങ്ങിയത്. നമ്മുടെ കാലത്തിനും വരുന്ന കാലത്തിനും ഓർത്തിരിക്കാവുന്ന വാക്കുകൾ സമ്മാനിച്ചടീച്ചർ മലയാളമാകെ കവിതയുടെ രാത്രിമഴ പെയ്യിപ്പിച്ചു കൊണ്ടേയിരിക്കട്ടെ.
ഇന്ന് വായിച്ച രണ്ടു വരികൾ കൂടി കുറിക്കട്ടെ.
"മഹത്തായ ജന്മം യാത്രയായി
മധുവൂറും വരികൾ മാത്രമായി "
ഇനിയും സുഗതകുമാരി ടീച്ചർ ജീവിക്കും .
ടീച്ചറിൻ്റെ വരികളിലൂടെ ..
ഫൊക്കാനയുടെ സാഹിത്യ വേദികളെ അലങ്കരിച്ചിരുന്ന, ഫൊക്കാനയുടെ സാഹിത്യ സപര്യകൾക്ക് കൂട്ടായി നിന്ന സുഗതകുമാരി ടീച്ചർക്ക് ഫൊക്കാനയുടെ ആദരാജ്ഞലികൾ
ജോർജി വർഗ്ഗീസ്
ഫൊക്കാന പ്രസിഡൻ്റ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments