ഒരു ദിവസത്തേക്കായി എയര്‍പ്പോര്‍ട്ട് തുറന്ന് കുവൈത്ത് സര്‍ക്കാര്‍
GULF
23-Dec-2020
GULF
23-Dec-2020

കുവൈറ്റ് സിറ്റി : വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ മടങ്ങിവരാനായി ഒരു ദിവസത്തേക്ക് മാത്രമായി കുവൈത്ത് എയര്‍പോര്‍ട്ട് തുറന്നു. ദുബായ്, അബുദാബി, ബെയ്‌റൂട്ട്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ക്കായാണ് കുവൈത്ത് ഡി.ജി.സി.എ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി തുറക്കാന്‍ അനുവാദം നല്‍കിയത്. പ്രത്യേകമായ സാഹചര്യത്തില്‍ വിദേശങ്ങളില്‍ കുടുങ്ങിക്കിടന്ന പൌരന്‍മാര്‍ക്കും 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്കുമായാണ് കുവൈത്തിന്റെ വ്യോമാതിര്‍ത്തി ഒരു ദിവസത്തേക്കായി തുറന്നതെന്ന് ആരോഗ്യമന്ത്രി ഡോ. ബാസല്‍ അല്‍ സബ അറിയിച്ചു.
ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇവരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. നേരത്തെ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനം ജനുവരി ഒന്ന് വരെ താല്‍ക്കാലികമായി അടച്ചിരുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments