Image

അരിസോണയില്‍ ഗ്രാന്റ്മാസ്റ്റര്‍ മലയാളം സിനിമ പ്രദര്‍ശനത്തിനെത്തുന്നു.

മനു നായര്‍ Published on 13 June, 2012
അരിസോണയില്‍ ഗ്രാന്റ്മാസ്റ്റര്‍ മലയാളം സിനിമ പ്രദര്‍ശനത്തിനെത്തുന്നു.
ഫീനിക്‌സ് : കേരളത്തില്‍ പുതിയ വിജയ ചരിത്രം രചിച്ച സൂപ്പര്‍ ഹിറ്റ് മലയാളം സിനിമ ഗ്രാന്റ് മാസ്റ്റര്‍ അരിസോണയില്‍ പ്രദര്‍ശനത്തിനെത്തുന്നു. മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ മലയാള സംരംഭമായ ഗ്രാന്റ് മാസ്റ്റര്‍ ജൂണ്‍ 14,17 തീയതികളില്‍ അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു.

 മോഹന്‍ലാല്‍ നായകനും പ്രിയാമണി നായികയായും എത്തുന്ന ഈ ചിത്രത്തില്‍ നരേന്‍, ജഗതി ശ്രീകുമാര്‍, അനൂപ് മേനോന്‍, ബാബു ആന്റണി, റോമ, മിത്രാ കുര്യന്‍ എന്നിങ്ങനെ ഒരു വന്‍താരനിര അഭിനയിക്കുന്നു. ജൂണ്‍ 14നും, 17നും വൈകീട്ട് 7.30ന് സ്‌കോട്ട് ഡെയിലിലെ അള്ട്രാലുക്‌സ് പവിലിയനിലാണ് (
UtlraLuxe Scottsdale Pavilions, 9090 East Indian Bend Road, Scottsdale, AZ 85250) സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഭാരത മീഡിയ ക്രിയേഷന്‍ എന്ന കമ്പനിയാണ് ഇതിന്റെ സംഘാടകര്‍. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. സിനിമയുടെ ടിക്കറ്റുകള്‍ പ്രമുഖ മലയാളി കടകളില്‍ നിന്നോ ഓണ്‍ലൈനിലോ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് റജി മാത്യൂ-602-326-1777, ദിലീപ്പിള്ള-480-516-7964, ഫ്രാന്‍സിസ് മാത്യൂ-480-225-1998, സാബു മാളിയേക്കല്‍-480-768-7383, ബാബു തിരുവല്ല-623-455-1553, പ്രകാശ് മുണ്ടക്കല്‍-480-686-9058.
അരിസോണയില്‍ ഗ്രാന്റ്മാസ്റ്റര്‍ മലയാളം സിനിമ പ്രദര്‍ശനത്തിനെത്തുന്നു.
അരിസോണയില്‍ ഗ്രാന്റ്മാസ്റ്റര്‍ മലയാളം സിനിമ പ്രദര്‍ശനത്തിനെത്തുന്നു.
അരിസോണയില്‍ ഗ്രാന്റ്മാസ്റ്റര്‍ മലയാളം സിനിമ പ്രദര്‍ശനത്തിനെത്തുന്നു.
അരിസോണയില്‍ ഗ്രാന്റ്മാസ്റ്റര്‍ മലയാളം സിനിമ പ്രദര്‍ശനത്തിനെത്തുന്നു.
അരിസോണയില്‍ ഗ്രാന്റ്മാസ്റ്റര്‍ മലയാളം സിനിമ പ്രദര്‍ശനത്തിനെത്തുന്നു.
അരിസോണയില്‍ ഗ്രാന്റ്മാസ്റ്റര്‍ മലയാളം സിനിമ പ്രദര്‍ശനത്തിനെത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക