Image

കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ റിയാദ്‌ അലൂമ്‌നി വാര്‍ഷികാഘോഷം നടത്തുന്നു

ഷക്കീബ്‌ കൊളക്കാടന്‍ Published on 13 June, 2012
കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ റിയാദ്‌ അലൂമ്‌നി വാര്‍ഷികാഘോഷം നടത്തുന്നു
റിയാദ:്‌ കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ റിയാദ്‌ അലുമ്‌നി അസോസിയേഷന്റെ ഏഴാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. റിയാദിലെ ഖുബൈറയിലുള്ള ബ്രില്യന്റ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ താജുദ്ദീന്‍ അബ്‌ദുല്‍ ഖാദര്‍ ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി ജോണ്‍സണ്‍ വാര്‍ഷിക റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഡോ. സാംസണ്‍, പ്രസാദ്‌ പുന്നക്കാട്‌, ലത്തീഫ്‌ തെച്ചി, രാജു തോമസ്‌ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ ലത്തീഫ്‌ തെച്ചിയെ അലുമ്‌നി അസോസിയേഷന്‍ ആദരിച്ചു. സംഘടയിലെ അംഗങ്ങളായ കൊച്ചു കലാകാരന്‍മാര്‍ ഡാന്‍സ്‌, പ്രഛന്ന വേഷം, പാട്ട്‌ തുടങ്ങിയ കലാപരിപാടികള്‍ അവതരിപ്പിച്ചു.
കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളജ്‌ റിയാദ്‌ അലൂമ്‌നി വാര്‍ഷികാഘോഷം നടത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക