image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പിണറായി ഭരണത്തിന് ജനങ്ങളുടെ ഗ്രീൻ സിഗ്നൽ (ജോസ് കാടാപുറം)

EMALAYALEE SPECIAL 20-Dec-2020
EMALAYALEE SPECIAL 20-Dec-2020
Share
image
ചാനലുകളുടെ അന്തിച്ചര്‍ച്ചകളോ വിഷംനിറച്ച പത്രവാര്‍ത്തകളോ അല്ല കേരളജനതയുടെ വിധിയെഴുത്തിനെ സ്വാധീനിക്കുന്നതെന്ന്  ഒരിക്കൽ കൂടി വ്യക്തമാക്കി തദ്ദേശ തെരഞ്ഞെടുപ്പുഫലം. കേരളം ചുവന്നുതുടുത്തപ്പോൾ നുണക്കഥകള്‍ മാധ്യമവിചാരണക്കാർക്ക്‌ സ്വയംവിഴുങ്ങേണ്ടിവന്നു. സര്‍ക്കാരിനെ വേട്ടയാടുന്ന ആനന്ദത്തിലായിരുന്നു മാസങ്ങളായി പ്രതിപക്ഷവും കുറെ മാധ്യമങ്ങളും. ഒരേ അച്ചിൽ പിറന്ന് പല ഭാഗത്തുനിന്നായി ഒഴുകിപ്പരന്ന ദുരുദ്ദേശ്യ വാര്‍ത്തകള്‍ യുഡിഎഫ്, ബിജെപി നേതാക്കള്‍ ഏറ്റെടുത്തു. അവര്‍ പറയുന്നതെന്തും മാധ്യമങ്ങളും കൊണ്ടാടി.

പ്രളയകാലത്ത്‌ സഹായം തേടുന്നത് വിലക്കാന്‍ ബിജെപി മുന്നിട്ടിറങ്ങിയപ്പോള്‍, സലറി ചലഞ്ചിനെതിരെ യുഡിഎഫ്‌ രംഗത്തുവന്നു. സർക്കാരിന്റെ കോവിഡ്‌ പ്രതിരോധം ലോകശ്രദ്ധ നേടിയപ്പോൾ സ്‌പ്രിങ്ക്‌ളറിന്റെ പേരില്‍ പ്രതിപക്ഷം പൊയ്‌വെടി പൊട്ടിച്ചു. തുടർന്നിങ്ങോട്ട്‌ നുണകളുടെ മലവെള്ളപ്പാച്ചിലായി. സ്വർണക്കടത്തിന്റെ പേരില്‍ സർക്കാരിനെ വേട്ടയാടി. പാവപ്പെട്ടവര്‍ക്ക്‌ കിടപ്പാടം ഒരുക്കുന്ന ലൈഫ്‌ പദ്ധതി മൊത്തം അഴിമതിയെന്ന് പ്രചരിപ്പിച്ചു.സെക്രട്ടറിയറ്റിലുണ്ടായ തീപിടിത്തംപോലും മുഖ്യമന്ത്രിയുടെ ഗൂഢാലോചനയായി ചിത്രീകരിക്കപ്പെട്ടു. കെ ഫോൺ ഉൾപ്പെടെ സർക്കാരിന്റെ എല്ലാ അഭിമാനപദ്ധതികളെയും അപഹസിച്ചു. സിഎജിയുടെ തെറ്റായ നടപടി ആയുധമാക്കി കിഫ്‌ബിയെ വേട്ടയാടി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൊള്ളക്കാരുടെ താവളമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വിശേഷിപ്പിച്ചു.ആരോപണമുന്നയിക്കാന്‍ വേണ്ടി മാത്രം പ്രതിപക്ഷനേതാവ് ദിനംപ്രതി വാര്‍ത്താസമ്മേളനം വിളിച്ചു. യുഡിഎഫ്‌ എംഎൽഎമാർ അഴിമതിക്കേസിൽ ജയിലിൽ ആയതുപോലും ന്യായീകരിക്കപ്പെട്ടു.      എന്നാൽ, വിവാദങ്ങൾക്കു പിന്നാലെ പോകാൻ നേരമില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അപ്പോഴെല്ലാം കേരളത്തോട്‌ പറഞ്ഞു‌. കുപ്രചാരണങ്ങളുടെ പേരില്‍ വികസന–-ക്ഷേമ പ്രവർത്തനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. ഈ ഉറപ്പിലാണ് കേരളം വിശ്വാസമര്‍പ്പിച്ചത്. അതിനു തെളിവാണ് ഈ വിജയം.

 എൽഡിഎഫ്‌ ഇതുവരെ നേരിടാത്ത, വിമോചനസമരകാലത്ത്‌ കമ്യൂണിസ്റ്റ്‌ സർക്കാർ നേരിട്ടതിനു സമാനമായ കടന്നാക്രമണങ്ങളെ അതിജീവിച്ചു നേടിയ വിജയമായതുകൊണ്ടുതന്നെ ഇത്‌ ഐതിഹാസികമെന്ന വിശേഷണം അർഹിക്കുന്നു. രാഷ്ട്രീയമായ പോരാട്ടത്തിനു തയ്യാറാകാതെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ ‌രാഷ്ട്രീയപിന്തുണ നേടാനുള്ള ബിജെപിയുടെയും അതിനെ പിന്തുണച്ച യുഡിഎഫിന്റെയും മുഖമടച്ചുള്ള അടിയാണ്‌ ജനവിധി. ജനങ്ങൾ ഇത്തരം അപവാദപ്രചാരകർക്കൊപ്പമല്ല, മറിച്ച്‌ എല്ലാ പ്രതിസന്ധിയിലും വെല്ലുവിളികളിലും അവർക്കൊപ്പം നിന്ന എൽഡിഎഫിനും പിണറായി വിജയൻ സർക്കാരിനൊപ്പമാണെന്ന്‌‌ ഈ വിജയം വ്യക്തമാക്കുന്നു.

 കേരളത്തിൽ ഒരു പഞ്ചായത്തുപോലും തങ്ങളുടെ പിന്തുണയോടെ ബിജെപി ഭരിക്കില്ലെന്ന് തുറന്നു പ്രഖ്യാപിക്കാനുള്ള ധൈര്യം കോൺഗ്രസ് നേതാക്കൾ കാണിക്കുമോ?
തിരഞ്ഞെടുപ്പു ഫലത്തിന്റെ തുടർച്ചയായി കേരളം കാതോർക്കുന്നത് ഈ ചോദ്യത്തിന് ഉത്തരം കിട്ടാനാണ്. യഥാർത്ഥത്തിൽ ബിജെപിയ്ക്ക് നാലു പഞ്ചായത്തുകളിൽ മാത്രമാണ് തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മറ്റു പഞ്ചായത്തുകളിൽ അവർക്ക് കേവല ഭൂരിപക്ഷമില്ല.കേന്ദ്ര ഭരണത്തിന്റെ സകല ഹുങ്കും കാണിച്ചിട്ട് ആകെ കേരളത്തിൽ  14 .5%  ഇപ്പോഴും ഒരു എം എൽ എ കുള്ള നേരിയ ഭൂരിപക്ഷം മാത്രമാണ് ബിജെപി ക്കു നേടാൻ കഴിഞ്ഞത് . തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം  ലഭിക്കാത്ത അത്തരം പഞ്ചായത്തുകളിൽ എങ്ങനെയാവും അവർ ഭൂരിപക്ഷം തരപ്പെടുത്തുക? ആ കളിയിൽ എന്തായിരിക്കും കോൺഗ്രസിന്റെ റോൾ?

ഇടതുപക്ഷ തരംഗം എന്നെല്ലാവരും പറയാൻ കാരണമെന്താണ്? ലോകസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും  കഴിഞ്ഞ ആറുമാസത്തെ മാധ്യമങ്ങളിലൂടെ ദിനം തോറും നടന്ന പ്രചാരണഘോഷങ്ങളും മൂലം ഇടതുപക്ഷം തകർന്നടിഞ്ഞു എന്നല്ലേ കോൺഗ്രസും ബിജെപിയും ധരിച്ചത്? 2019ലെ തിരിച്ചടിയിൽ നിന്ന് കരകയറുകയും അരങ്ങേറിയ ദുഷ്പ്രചരണത്തെ പൂർണമായും അതി ജീവിക്കുകയും ചെയ്തു.
നഗരസഭാ, ജില്ലാ പഞ്ചായത്ത് വോട്ടുകൾ മണ്ഡലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുമ്പോൾ 2016ൽ ലഭിച്ച നിയമസഭാ മണ്ഡലങ്ങളെക്കാൾ മുന്നിലാണ് എൽഡിഎഫ്. ഈ പഞ്ചായത്തു തെരഞ്ഞെടുപ്പിലെ ഫലത്തിന്റെഅടിസ്ഥാനത്തിൽ എൽ ഡി എഫ് നു 101 സീറ്റ് നിയമസഭയിൽ കിട്ടും ഇതാണ് തരംഗം.ജയിക്കേണ്ടത്  എൽ ഡി എഫ്  തന്നെയാണ്, കാരണം കോവിഡ് വറുതിയുടെ കാലത്ത് സമ്പത്തുള്ളവനെയും ഇല്ലാത്തവനെയും നോക്കി മാസം തോറും ഒരു കിറ്റ് റേഷൻ കടകളിലൂടെ നൽകി. എല്ലാ മാസവും പെൻഷൻ നൽകി. താഴേക്കിടയിലെ ജനങ്ങളെ യാണ് പിണറായി സർക്കാർ കയ്യിലെടുത്തത്. അർഹിച്ച വിജയം തന്നെയാണ്. സ്വർണ്ണവും, തങ്കവുമൊന്നും ആളുകൾക്ക് വിഷയമല്ല ആളുകൾക്ക് ജീവിക്കണം.മാത്രമല്ല  വ്യജ മായി കുരുക്ക് മുറുക്കിയ മാധ്യമങ്ങളെ ജനം കണ്ഠം വഴി ഓടിക്കുന്ന കാഴ്ചയാണ് വർത്തമാന കേരളം കാണുന്നത് . മറ്റൊന്ന് സോഷ്യൽ മീഡിയയിൽ   ‌ കുടപിടിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾ മരണവീടുപോലെയാണ് ഇപ്പോൾ.

പാവപെട്ട മനുഷ്യരുടെ ഉന്നമനത്തിനായി  പിണറായി സർക്കാർ നിറഞ്ഞ പിന്തുണ നൽകി. ഒരായിരം അഭിനന്ദനങ്ങൾ.ഭക്ഷ്യകിറ്റും സാമൂഹ്യക്ഷേമ പെൻഷനും എല്ലാ മാസവും മുടക്കം കൂടാതെ ജനങ്ങളിലെത്തിച്ചു. നൂറു ദിനങ്ങളിലും നാം വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു. യുഡിഎഫിന്റെ കാലത്ത് നാം കണ്ട തട്ടിക്കൂട്ട് ഉദ്ഘാടനങ്ങളുടെ രീതിയിലല്ല അവ നടന്നത്. സ്കൂളും കോളെജും ആശുപത്രിയും റോഡും പാലവുമൊക്കെ ജനങ്ങളുടെ കൺമുന്നിൽ മാറ്റത്തിന്റെ സന്ദേശമെത്തിച്ചു. നൂറു ദിന പരിപാടിയെ അത്രമാത്രം സമർത്ഥമായി ജനങ്ങളുടെ കണ്ണിലെത്തിക്കുന്നതിന് നമ്മുടെ മുഖ്യമന്ത്രി വഹിച്ച പങ്ക് വലുതാണ്.
കൊവിഡ് പ്രതിരോധം ജനങ്ങളിൽ വലിയ മതിപ്പ് സൃഷ്ടിച്ചു. മുഖ്യ മന്ത്രിയുടെ ദിവസം തോറുമുള്ള അവലോകനം വസ്തുത കൃത്യമായി ജനങ്ങളിൽ എത്തിക്കുക മാത്രമല്ല, വലിയ ആത്മവിശ്വാസം സൃഷ്ടിക്കുക യും ചെയ്തു. നേതൃത്വത്തിന്റെ സാന്നിദ്ധ്യം തീരുമാനങ്ങളും സേവനങ്ങളുമായി നിത്യജീവിതത്തിൽ എത്തുകയും ചെയ്തു. കൊവിഡ് കാലത്ത് ജനങ്ങൾക്കു ചികിത്സയും സമാശ്വാസവും നൽകാൻ ഇത്രയേറെ പ്രവർത്തിച്ച മറ്റൊരു സംസ്ഥാന സർക്കാരിനെ കാണാനാവില്ല.  
തെരഞ്ഞെടുപ്പ് വിജയത്തിൽ ഡിവൈ ഫൈ ക്കു വലിയ പങ്കുണ്ട്  
.ഇത്തവണത്തെ വിധി ഇങ്ങനെയാക്കിയതില്‍ അവര്‍ക്കുള്ള പങ്ക് വളരെ വലുത്.പണ്ടൊക്കെ ആളുകളെ കൂട്ടുകയായിരുന്നു  .  മനുഷ്യച്ചങ്ങല, മനുഷ്യമതില്‍ എന്നൊക്കെ പറഞ്ഞ് ആ സംഘം അവിശ്വസനീയമായ വിധത്തില്‍ , അപാരസംഘടനാമികവോടെ മനുഷ്യരെ നിരത്തി നിര്‍ത്തുമായിരുന്നു.എത്ര പേരെ വേണമെങ്കിലും ഒരിടത്ത് നിരത്തി നിർത്തുമായിരുന്നു . കാലം മാറിയല്ലോ,ആള്‍ക്കൂട്ടത്തിന്റെ കാലം കഴിഞ്ഞ പോലെയായി.  നൂറ് കൊല്ലത്തിനിടയിലെ പ്രളയവും, ജീവിച്ചിരിക്കുന്ന ഒരാളും നേരത്തെ കണ്ടിട്ടില്ലാത്ത കോവിഡുമൊക്കെ  വന്നല്ലോ.അവര്‍ ഇന്ന്  കാലം ആവശ്യപ്പെടുന്ന വിധത്തില്‍  ഓടിയെത്തി .ഒറ്റക്കും രണ്ടായിട്ടും കാണുന്നത്. ഒരു ബൈക്കിലോടുന്ന ഒന്നോ രണ്ടോ പേരായി പിരിഞ്ഞിട്ട് അവര്‍ നാട്ടിലാകെ പരന്ന പോലെയായി. അവരുടെ ബൈക്കുകളും ചെറിയ വാഹനങ്ങളും ഓടി  , മനുഷ്യര്‍ കുടുങ്ങിപ്പോയ വീടുകളുടെ ഗേറ്റുകള്‍ക്ക് മുന്നില്‍ ചെന്ന് നിന്നു.  ഗേറ്റില്‍ ചെന്ന് നിന്ന് വിളിച്ചു, പൊതിച്ചോറും മരുന്നും  മെഡിക്കൽ കോളേജുകളിൽ കൊണ്ട് ചെന്ന് കൊടുത്തു.പ്രളയത്തെ കടക്കാന്‍ പണത്തിന്  ആക്രി പെറുക്കുന്നത് പോലും കണ്ടു.  പഴയ പത്രകടലാസു സമാഹിരിച്ചു തൂക്കി വിറ്റത് പാവപെട്ട മനുഷ്യർക്കു വേണ്ടിയായിരുന്നു .    വാര്‍ത്ത വരാന്‍ കാത്ത് നിന്നില്ല.എന്ന് മാത്രമല്ല, ഇന്നയാളാണ് ഞാനെന്ന് കാട്ടി അഭിനന്ദനം വാങ്ങാന്‍ മുഖത്തെ മാസ്‌ക് പോലും മാറ്റിക്കാണിച്ചില്ല അതുകൊണ്ടു തന്നെ അവരെ നമസ്കരിക്കുന്നു .അതിനിടയിൽ അവരിൽ അഞ്ചു ചെറുപ്പകാരെ കോൺഗ്രെസ്സുകാരും ആർ എസ് എസ് കാരും കൊന്നു തള്ളി എന്നിട്ടും അവർ പ്രതികരിച്ചില്ല ..
പ്രളയവെള്ളത്താലും രോഗപീഡയാലും വലഞ്ഞൊറ്റപ്പെട്ട് പോയവര്‍ പക്ഷെ അന്നമായി വന്ന ചെറുപ്പക്കാരെ മറക്കുമോ. പെട്ടിയില്‍ വീണ വോട്ട് അവരുടെത് കൂടി  എന്ന് ഓർക്കുന്നത് നല്ലതു, അല്ലാതെ ഏതെങ്കിലും സമുദായ പ്രമാണിയുടെ അടിവസ്ത്രം അലക്കി കൊടുത്തു കിട്ടിയ വോട്ടല്ല  .അതിനു പിണറായി വിജയേനെന്ന നേതാവിനെ കിട്ടുകയുമില്ല എല്ലാ സമുദായത്തിലും പെട്ട നന്മയുള്ള കേരളകാരുടെ വോട്ടുകളാണ് അദ്ദേഹത്തിന്റെ പെട്ടിയിൽ എന്നും വീണട്ടുള്ളത് .  

.കുപ്രചരണങ്ങൾ കൊണ്ടും കെട്ടുകഥകൾ കൊണ്ടും നിർവീര്യമാക്കാവുന്ന വികസന മുന്നേറ്റമല്ല, കേരളത്തിൽ നടക്കുന്നത്.നാലു മണിക്കൂറുകൊണ്ട്  തിരുവനതപുരം മുതൽ കാസർകോട് വരെ എത്തുന്ന സെമി സ്പീഡ് ട്രെയിൻ വരുന്നതിന്റെ  ജോലി തുടങ്ങിയത്   , ഗെയിൽ പൈപ്പ് ലൈനിലൂടെ പാചക ഗ്യാസ് കിട്ടിത്തുടങ്ങിയത് ,ഭൂഗർഭ കേബിളിലൂടെ വൈദ്യുതി എത്തുന്ന സംസ്ഥാനത്തെ ആദ്യ സബ്‌സ്‌റ്റേഷൻ മെട്രോ നഗരത്തിൽ പൂർത്തിയായത് ,പവർ കട്ട് ഇല്ലാതായത് എല്ലാം ജനം വോട്ട് ആക്കി കൊടുത്തു, ഭൂമി കുലുങ്ങിയാലും  വികസനത്തിന് വേണ്ടി പറയുന്നതിൽ നിന്ന് മാറാത്ത നിലപാടുള്ള മുഖ്യനെ ജനം സ്വീകരിച്ചു   ജനങ്ങൾ കണ്ണു തുറന്നു തന്നെ എല്ലാം കാണുന്നുണ്ട്. അവരുടെ രാഷ്ട്രീയബോധ്യത്തെ കബളിപ്പിക്കാനുള്ള ശേഷിയൊന്നും വ്യാജപ്രചരണങ്ങളുടെ സംഘാടകർക്കില്ല എന്നു കൂടി തെളിയുകയാണ്.കോൺഗ്രസ്സ് എന്ന പ്രസ്ഥാനത്തെ നശിപ്പിച്ചത് മാധ്യമങ്ങളാണ് യൂ ഡി എഫ്  ചെയ്യുന്ന എല്ലാ നെറികേടിനെയും ന്യായീകരിച്ച് ഒരു വഴിക്കാക്കി. മാധ്യമങ്ങൾ പറയുന്നത് മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ജനത ഇന്നില്ല.കാലം ഒരു പാട് മാറി..മാധ്യമ വിമർശനമേറ്റ് എൽ ഡി എഫ്  വളർന്നപ്പോൾ മാധ്യമ ലാളനയേറ്റ് യൂ ഡി എഫ്  ഉം ബി ജെ പി  യും ഒരു പരുവത്തിലായി .
കോട്ടിട്ട മാധ്യമ ജഡ്ജിമാർക്കും ബിജെപി യുടെ വാലാട്ടികളായ കേന്ദ്ര ഏജൻസികളെയും, വലതു വർഗീയവാദികൾക്കും തെരഞ്ഞെടുപ്പിലൂടെ ഉശിരൻ മറുപടി കൊടുത്ത കേരള ജനതയെ അഭിനന്ദിക്കുന്നു .


Facebook Comments
Share
Comments.
image
മറ്റൊരു ലൗവ് ജിഹാദ് /കുഞ്ഞാലി ഫോബിയ
2020-12-20 12:23:26
വെറും വായ്ത്താളം അടിക്കുന്ന രാഷ്ട്രീയക്കാർക്കുള്ള പ്രതിഫലം ആണ് ഇ കഴിഞ്ഞ ഇലക്ഷനിൽ കണ്ടത്. പ്രളയ കാലത്തും കോവിഡ് കാലത്തും കേരളത്തിലെ എല്ലാ വീടുകളിലും തീ പുകഞ്ഞു എന്നത് പിണറായി ഭരണത്തിൻറ്റെ മേൻമയും നേട്ടവുമാണ്. ഏതു പാർട്ടി ഭരിച്ചാലും പാവപ്പെട്ടവൻറ്റെ ചട്ടിയിൽ കഞ്ഞി വീഴുവാൻ ഇടതുപക്ഷ ഭരണം വേണം എന്ന സത്യം ഇ തിരഞ്ഞെടുപ്പ് ഫലത്തിൽ കാണാം. പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പുകൾ വാർഡുകൾ അടിസ്ഥാനമാക്കിയാണ്. ചെറിയ ഒരു വിഭാഗം വോട്ടർമാർ, ചെറിയ പ്രദേശത്തു പ്രാദേശികമായി ആര് ആണ് അവരുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തിയുള്ളത് എന്ന പൊതുമാനദണ്ഡത്തിൽ ആണ് വോട്ട് ചെയ്യുന്നത്. പലപ്പോഴും പാർട്ടിയേക്കാൾ കൂടുതൽ വ്യക്തിക്കായിരിക്കും പ്രാധാന്യം കൊടുക്കുന്നത്. കോവിഡിനെ ഭയന്നു കോൺഗ്രസ്സിൻറ്റെ സ്ഥിരം വോട്ട് ബാങ്ക് ആയ 'സവർണ്ണ' ഹിന്ദുക്കളും -ക്രിസ്തിയാനികളും നായർ സമുദായവും, പ്രത്യേകിച്ചും പ്രായമുള്ളവർ വോട്ട് ചെയ്യുവാൻ പോയില്ല, ജോസ് കെ മാണി ൽ ഡി ഫ് ലേക്ക് സ്വമേധയ പോയതല്ല. കത്തോലിക്ക പുരോഹിതർ കൊടുത്ത നിർദേശപ്രകാരമാണ്. അപ്പോൾ മദ്ധ്യ തിരുവിതാംകൂർ വോട്ടുകളും അ വഴിക്കു പോയി. ഇസ്ലാം ഫോബിയ ഇന്ത്യയിൽ മൊത്തം വിതറാൻ ർ സ്സ് സിനു സാധിച്ചു. മദ്ധ്യ തിരുവിതാംകൂർ ക്രിസ്തിയാനികളും സവർണ്ണ ഹിന്ദുക്കളും ഇ തരംഗത്തിൽ ആണ്. കുഞ്ഞാലിക്കുട്ടി ചീഫ് മിനിസ്റ്റർ ആവും എന്ന പ്രചരണം, കോൺഗ്രസ്സ് മുസ്‌ലിം ലീഗ് സഖ്യം, എംഎം ഹസ്സൻറ്റെ നിലപാട്, മുസ്ലീമുകളിലെ തീവ്ര വാദികളുമായി ലീഗ് നടത്തിയ സഖ്യം; എന്നിവ നിമിത്തം; ഇസ്ലാംമ ഫോബിയ; കുഞ്ഞാലി ഫോബിയ എന്ന രൂപത്തിൽ പ്രചരിച്ചു. കോൺഗ്രസിന്റെ കേദ്ര/ സംസ്ഥാന ലീഡേഴ്‌സ് തമ്മി തല്ലി നശിക്കുന്നു. കോൺഗ്രസ്സിൻറ്റെ സെക്കുലറിസം നഷ്ടപ്പെട്ടപ്പോൾ പാർട്ടിയും നശിക്കുന്നു. ഹസ്സനും ചെന്നിത്തലയും മുല്ലപ്പള്ളിയും ഒന്നും ലീഡർഷിപ്പ്‌ കോളിറ്റി ഉള്ളവർ അല്ല എന്ന് അവർ സ്വയം തെളിയിച്ചു. പിണറായി നേരിടുന്ന വലിയ വിപത്തുകൾ ആണ് സ്വപ്നയും സ്വർണ്ണവും ഒക്കെ. അസ്സംബ്ലി ഫലത്തെ അവ ബാധിക്കും. ലോക്കൽ തിരഞ്ഞെടുപ്പ് അസംബ്ലി തിരഞ്ഞെടുപ്പിൻറ്റെയോ പാർലിമെൻറ്റ് തിരഞ്ഞെടുപ്പിൻറ്റെയോ മാനദണ്ഡങ്ങൾ അല്ല. അതിനാൽ കാത്തിരിക്കുക. * തിരുവിതാംകൂർ ക്രിസ്തിയാനികൾ താമരയോട് കാണിക്കുന്ന പ്രേമം മറ്റൊരു ലൗവ് ജിഹാദ് അല്ലേ!- വായിക്കുന്നവർ ചിന്തിക്കുക - ആൻഡ്രു
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut