Image

കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ നെറ്റ്വര്‍ക്ക് ആരംഭിക്കുന്നു

Published on 18 December, 2020
കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ നെറ്റ്വര്‍ക്ക് ആരംഭിക്കുന്നു


കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കലാ സാംസ്‌കാരിക കൂട്ടായ്മ ആരംഭിക്കുന്നു. വിവിധ മേഖലയിലെ കലാകാരന്‍മാരേയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ നെറ്റ്വര്‍ക്ക് സംഘടിപ്പിക്കുന്നത്.

ആര്‍ക്കിടെക്ചര്‍, സെറാമിക്‌സ്, ഡ്രോയിംഗ്, ചലച്ചിത്ര നിര്‍മാണം, പെയിന്റിംഗ്, ഫോട്ടോഗ്രാഫി, ഫിക്ഷന്‍, നാടകം, പോയട്രി, പ്രോസ്,പാചകം, ചോക്ലേറ്റ് നിര്‍മാണം ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള ഇന്ത്യന്‍ കലാകാരന്മാരുമായി ബന്ധപ്പിക്കാനുളള എംബസിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഐസിഎന്‍ ആരംഭിക്കുന്നത്.

വിവിധ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ക്കും കലാകാരന്മാര്‍ക്കും ചരിത്രാന്വേഷികളുമായ ഇന്ത്യക്കാര്‍ക്കും പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് ഐസിഎന്നിന്റെ ഭാഗമാകാം.

താല്പര്യമുള്ളവര്‍ https://forms.gle/w2W1Va7FAcgsxviZ7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. @Indian_icn എന്നതായിരിക്കും ഐസിഎന്നിന്റെ ട്വിറ്റര്‍ പേജ്.

വിവരങ്ങള്‍ക്ക് pic.kuwait@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക