Image

ജര്‍മന്‍ മലയാളി യോഹന്നാന്‍ സ്റ്റാലിന്‍ അമേരിക്കയില്‍ കാറപകടത്തില്‍ മരിച്ചു

Published on 18 December, 2020
ജര്‍മന്‍ മലയാളി യോഹന്നാന്‍ സ്റ്റാലിന്‍ അമേരിക്കയില്‍ കാറപകടത്തില്‍ മരിച്ചു

കൊളോണ്‍ :ജര്‍മനിയിലെ ആദ്യകാല മലയാളി യോഹന്നാന്‍ സ്റ്റാലിന്‍ അമേരിക്കയിലെ ഡാളസില്‍ കാറപകടത്തില്‍ മരിച്ചു.79 വയസായിരുന്നു. കൊല്ലം കുണ്ടറയ്ക്കടുത്ത് കുമ്പളമാണ് സ്വദേശം. സംസ്‌കാരം പിന്നീട്.

ജര്‍മനിയിലുണ്ടായിരുന്ന കാലത്ത് മലയാളി സമൂഹത്തില്‍ നിറസാന്നിദ്ധ്യമായിരുന്ന സ്റ്റാലിന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, ചാരിറ്റി സംഘടനയായ സെല്‍ഫ് ഹില്‍ഫെ ഫോര്‍ ഇന്‍ഡര്‍ എന്നിവയുടെ പ്രസിഡന്റ്, ഗ്‌ളോബല്‍ മലയാളി ഫെഡറേഷന്‍ സെക്രട്ടറി, കൊളോണ്‍ കേരളസമാജം മെമ്പര്‍ തുടങ്ങിയ സംഘടനകളിലൂടെ പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ ഒരു വലിയ സുഹൃത് ബന്ധം ഉണ്ടായിരുന്നു. ജര്‍മന്‍ ലുഫ്ത്താന്‍സയില്‍ ജോലിക്കാരനായിരുന്ന സ്റ്റാലിന്‍ ജോലിയില്‍ നിന്ന് വിരമിച്ചശേഷം അമേരിക്കയിലേയ്ക്ക് കുടിയേറുകയായിരുന്നു.

ഭാര്യ: മേരിദാസി. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.

സ്റ്റാലിന്റെ വേര്‍പാടില്‍ ജര്‍മനിയിലെ മലയാളി സമൂഹം അനുശോചിച്ചു. ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍, സെല്‍ഫ് ഹില്‍ഫെ ഫോര്‍ ഇന്‍ഡര്‍,ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ കൊളോണ്‍ കേരളസമാജം, സംഗീത ആര്‍ട്‌സ് ക്ലബ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, പ്രവാസി ഓണ്‍ലൈന്‍, കെപിഎസി ജര്‍മനി തുടങ്ങിയ സംഘടനാ നേതാക്കള്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക