Image

എല്ലാ നുണപ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് കേരളജനത ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന വികസനസംസ്‌ക്കാരത്തെ അംഗീകരിച്ചിരിയ്ക്കുന്നു : നവയുഗം

Published on 16 December, 2020
എല്ലാ നുണപ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് കേരളജനത ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന വികസനസംസ്‌ക്കാരത്തെ അംഗീകരിച്ചിരിയ്ക്കുന്നു : നവയുഗം
ദമ്മാം: ജാതി മത വര്‍ഗ്ഗീയ കക്ഷികളെയും, കേന്ദ്രസര്‍ക്കാരിന്റെ അടിമകളായ അന്വേഷണ ഏജന്‍സികളെയും, കുറെ മാധ്യമങ്ങളെയും കൂട്ട് പിടിച്ചു കൊണ്ട് കേരളത്തിലെ പ്രതിപക്ഷവും, സംഘപരിവാറും നടത്തിയ നുണപ്രചാരണങ്ങളെ കേരളജനത തള്ളിക്കളഞ്ഞു എന്ന വസ്തുതയാണ്, ത്രിതല തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയ വന്പിച്ച വിജയം തെളിയിയ്ക്കുന്നതെന്നും, മാധ്യമങ്ങള്‍ വഴി പൊലിപ്പിച്ചെടുത്ത ഏതു വിവാദങ്ങളെക്കാളും, ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ വികസന സംസ്‌ക്കാരത്തിനാണ് കേരളജനത അംഗീകാരം നല്കിയിരിയ്ക്കുന്നതെന്നും നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയില്‍ പറഞ്ഞു.

പ്രളയവും കൊറോണ രോഗബാധയടക്കമുള്ള പ്രതികൂലസാഹചര്യങ്ങളെയും മറികടന്നു വ്യക്തമായ ആസൂത്രണത്തിലൂടെ ഭക്ഷണം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, ഗതാഗതം, വ്യവസായം, ധനകാര്യം തുടങ്ങി കേരളത്തിന്റെഅടസ്ഥാന മേഖലകളിലൊക്കെ പുതിയ വികസനമാതൃകകള്‍ നടപ്പാക്കി വിജയിപ്പിയ്ക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അഴിമതിയുടെ പാലാരിവട്ടം മാതൃകകള്‍ തീര്‍ത്ത യു.ഡി.എഫ് ഭരണകാലത്തു നിന്നും വ്യത്യസ്തമായി , ഇച്ഛാശക്തിയുടെയും, ആസൂത്രണത്തിന്റെയും, ജനപക്ഷനിലപാടുകളുടെയും വികസനകാഴ്ചപ്പാട് നടപ്പാക്കിയ സര്‍ക്കാരിന്, ജനങ്ങള്‍ നല്‍കിയ ഈ പിന്തുണ വളരെ വലുതാണ്.

ത്രിതല തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ എല്ലാ എതിര്‍പ്രചാരണങ്ങളെയും മറികടന്നു വന്‍വിജയം നേടിയ ഇടതുമുന്നണിയെ അഭിനന്ദിയ്ക്കുന്നതായും, ഏറ്റവും മികച്ച തെരെഞ്ഞെടുപ്പ് നടത്തിയ  പ്രബുദ്ധരായ കേരളജനതയെ അഭിവാദ്യം ചെയ്യുന്നതായും നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാ നുണപ്രചാരണങ്ങളെയും തള്ളിക്കളഞ്ഞു കൊണ്ട് കേരളജനത ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന വികസനസംസ്‌ക്കാരത്തെ അംഗീകരിച്ചിരിയ്ക്കുന്നു : നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക