Image

ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം രക്തദാന ക്യാമ്പ്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 12 June, 2012
ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം രക്തദാന ക്യാമ്പ്‌ നടത്തി
ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ സില്‍വര്‍ ജൂബിലി വര്‍ഷം നടത്തപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ്‌ 26-ാം തീയതി ശനിയാഴ്‌ച രാവിലെ 9 മണിമുതല്‍ ചിക്കാഗോ മാര്‍ത്തോമ്മാ പള്ളിയില്‍ വെച്ച്‌ രക്തദാന ക്യാമ്പ്‌ നടന്നു. ലൈഫ്‌ സോഴ്‌സ്‌ എന്ന
സംഘടനയുമായി സഹകരിച്ച്‌ നടത്തപ്പെട്ട ഈ ക്യാമ്പില്‍ 32 പേര്‍ രക്തദാനത്തിലൂടെ ജീവന്‍രക്ഷാ പദ്ധതിയില്‍ പങ്കാളികളായി.

റവ. ഡാനിയേല്‍ തോമസ്‌ (പ്രസിഡന്റ്‌), റവ. ബിജു പി. സൈമണ്‍, സൂസന്‍ ചാക്കൊ (വൈസ്‌ പ്രസിഡന്റ്‌), വിനോദ്‌ വര്‍ഗീസ്‌ (സെക്രട്ടറി), പ്രമി റ്റെജി (ജോയിന്റ്‌ സെക്രട്ടറി), ജേക്കബ്‌ സി. മാത്യു (ട്രഷറര്‍), ഷിബി മോനിഷ്‌, ഗോഡ്‌സി ശാമുവേല്‍, ഷൈല വര്‍ഗീസ്‌, ഷിജി അലക്‌സ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. അലന്‍ ജോണ്‍ ചെന്നിത്തല അറിയിച്ചതാണിത്‌.
ചിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം രക്തദാന ക്യാമ്പ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക