Image

യുണൈറ്റഡ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ പുതിയ രണ്ട്‌ ബിഷപ്പുമാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 12 June, 2012
യുണൈറ്റഡ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ പുതിയ രണ്ട്‌ ബിഷപ്പുമാര്‍
യുണൈറ്റഡ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയുടെ ബിഷപ്പുമാരായി തിരുവല്ല പനച്ചമൂട്ടില്‍ സണ്ണി ഏബ്രഹാം, കായംകുളം പൂകോയില്‍ സാമുവേല്‍ ടി. വര്‍ഗീസ്‌ എന്നിവര്‍ ബാംഗ്ലൂരില്‍ അഭിഷിക്തരായി. ആഗ്ലിക്കന്‍ നാഷണല്‍ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യ ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്പ്‌ ജോനാഥന്‍ അന്‍സാര്‍ അഭിഷേക ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കി.

ബിഷപ്പുമാരായ ഡോ. രോഹാന്‍ ആര്‍നെഹാമ്യ (മഹാരാഷ്‌ട്ര), ഡോ. ഇമ്മാനുവേല്‍ മാസി (പഞ്ചാബ്‌) എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഹൈദ്രബാദ്‌ ബിഷപ്‌ ഡോ. ജോണ്‍ ഗോലാപ്പള്ളി, കായംകുളം ബിഷപ്‌ മോസേസ്‌ സ്വാമിനാഥന്‍ എന്നിവര്‍ പുതിയ ബിഷപ്പുമാരുടെ അഭിഷിക്ത ചടങ്ങില്‍ സംബന്ധിച്ചു.

നവാഭിഷിക്തരായ ബിഷപ്പുമാര്‍ 12 വികാരിമാരെ വാഴിച്ച്‌ പട്ടത്വ ശുശ്രൂഷകള്‍ക്ക്‌ സൗത്ത്‌ ഇന്ത്യയിലെ വിവിധ ഇടവകകളില്‍ നിയോഗിച്ചു.

വിവിധ സഭകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മിഷന്‍ സംഘടനകളേയും ഇടവകകളേയും ഏകോപിപ്പിച്ചുകൊണ്ട്‌ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ക്രിസ്‌ത്യന്‍ സംഘടനയാണ്‌ യുണൈറ്റഡ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യ.

നവീകരണം ക്രിസ്‌ത്യന്‍ പ്രസിദ്ധീകരണത്തിന്റെ ചീഫ്‌ എഡിറ്ററാണ്‌ പുതുതായി അഭിഷിക്തനായ ബിഷപ്പ്‌ സണ്ണി ഏബ്രഹാം.

ഹെഡ്‌ജ്‌ ബ്രോക്കറേജ്‌ സിഇഒ ജേക്കബ്‌ ഏബ്രഹാം ഭാര്യ സജനി (ന്യൂയോര്‍ക്ക്‌), അച്ചാമ്മ മാത്യു ഭര്‍ത്താവ്‌ തോമസ്‌ മാത്യു (ന്യൂയോര്‍ക്ക്‌), ശാന്തമ്മ വര്‍ഗീസ്‌ ഭര്‍ത്താവ്‌ ഏബ്രഹാം വര്‍ഗീസ്‌ (ന്യൂയോര്‍ക്ക്‌), ഷീല മാത്യു ഭര്‍ത്താവ്‌ ജോണ്‍ മാത്യു (ന്യൂയോര്‍ക്ക്‌), വത്സ ഏബ്രഹാം ഭര്‍ത്താവ്‌ ഏബ്രഹാം (തിരുവല്ല), ഏബ്രഹാം വര്‍ഗീസ്‌ ഭാര്യ മോളി വര്‍ഗീസ്‌ (തിരുവല്ല), തോമസ്‌ ഏബ്രഹാം ഭാര്യ ലിസമ്മ ഏബ്രഹാം (തിരുവല്ല, ലൈറ്റ്‌ ഹൗസ്‌) എന്നിവര്‍ സഹോദരി-സഹോദരങ്ങളാണ്‌.
യുണൈറ്റഡ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ പുതിയ രണ്ട്‌ ബിഷപ്പുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക