Image

വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാള്‍ ആഘോഷിക്കുന്നു

ജോര്‍ജ് തുമ്പയില്‍ Published on 18 July, 2011
വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാള്‍ ആഘോഷിക്കുന്നു
ന്യൂജേഴ്‌സി : ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാള്‍ 23,24 തീയ്യതികളില്‍ നടക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ അസിസ്റ്റന്റ് മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് ആണ് വിശിഷ്ടാതിഥിയും മുഖ്യപ്രഭാഷകനും.

ജൂലൈ 23- ാം തീയതി ശനിയാഴ്ച ആറുമണിക്ക് സന്ധ്യാപ്രാര്‍ത്ഥനയോടെയാണ് പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുക. ഏഴുമണിക്ക് ഡിവോഷണല്‍ അഡ്രസ്. എട്ടുമണിക്ക് അനുഗ്രഹപ്രഭാഷണത്തിനുശേഷം ഡിന്നര്‍ . പിറ്റെ ദിവസം എട്ടരയ്ക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ ആഘോഷ പരിപാടികള്‍ തുടരും. 9.30ന് വിശുദ്ധ കുര്‍ബാന. 11 മണിക്ക് റാസ. റാസയ്ക്ക് ശേഷം ഉച്ചഭക്ഷണം.

വിവരങ്ങള്‍ക്ക് :
ഫാ.ഷിബു ഡാനിയേല്‍ (വികാരി) 845 504 5178
ജോര്‍ജ് തുമ്പയില്‍ (ട്രസ്റ്റി) 973 943 6164
തോമസുകുട്ടി ഡാനിയേല്‍ (സെക്രട്ടറി) 973 349 6782
സുനോജ് തമ്പി(പെരുന്നാള്‍ കണ്‍വീനര്‍ ) 973 325 1140
വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാള്‍ ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക