Image

നടപ്പാക്കിയ ജനക്ഷേമപദ്ധതികളുടെ വിജയം, തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മുന്‍കൈ നല്‍കി: സത്യന്‍ മൊകേരി.

Published on 14 December, 2020
നടപ്പാക്കിയ ജനക്ഷേമപദ്ധതികളുടെ വിജയം, തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്  മുന്‍കൈ നല്‍കി: സത്യന്‍ മൊകേരി.
ദമ്മാം: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ വിവിധ ജനക്ഷേമപദ്ധതികള്‍, ഇപ്പോള്‍ നടക്കുന്ന ത്രിതല തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വ്യക്തമായ മുന്‍തൂക്കം നല്‍കിയെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും, മുന്‍ എം.എല്‍.എ യുമായ സത്യന്‍ മൊകേരി പറഞ്ഞു.

നവയുഗം സാംസ്‌ക്കാരികവേദിയുടെ  2021 മെമ്പര്‍ഷിപ്പിന്റെ വിതരണോത്ഘാടനം, ഓണ്‍ലൈനില്‍ സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന യോഗത്തില്‍ വെച്ച് നിര്‍വ്വഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് മറ്റൊരു കാലഘട്ടത്തിലും നടന്നിട്ടില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് കേരളസര്‍ക്കാര്‍ നടത്തിയത്. ഓഖി, പ്രളയം, നിപ്പ, കോവിഡ് തുടങ്ങി ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്ത്, സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന്റെ പ്രധാന പ്രശ്‌നങ്ങളായ ഭക്ഷണം, വീട്, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ വന്‍പിച്ച മാറ്റമാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. താഴെത്തട്ടില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഇത്രയധികം ഫണ്ട് അനുവദിച്ച കാലം വേറെയില്ല. അതിന്റെയെല്ലാം ഗുണഫലങ്ങള്‍ അനുഭവിച്ച സാധാരണജനങ്ങള്‍ ഇടതുപക്ഷത്തിനെ തന്നെ വിജയിപ്പിയ്ക്കും എന്നതില്‍ സംശയമില്ല എന്ന് അദ്ദേഹം പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ നവയുഗം മുന്‍വൈസ് പ്രസിഡന്റും, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയുമായിരുന്ന രാജീവ് ചവറ  ആശംസപ്രസംഗം നടത്തി. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ സ്വാഗതവും, നവയുഗം രക്ഷാധികാരി ഷാജി മതിലകം നന്ദിയും പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, മേഖല, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നവയുഗത്തിന്റെ 2021 ലെ മെമ്പര്‍ഷിപ്പ് വിതരണ ക്യാമ്പയില്‍ ഡിസംബര്‍ 12 മുതല്‍ ആരംഭിച്ചതായി കേന്ദ്രകമ്മിറ്റി അറിയിച്ചു.
നടപ്പാക്കിയ ജനക്ഷേമപദ്ധതികളുടെ വിജയം, തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്  മുന്‍കൈ നല്‍കി: സത്യന്‍ മൊകേരി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക