Image

പരിചയമില്ലാത്ത യാത്രക്കാരുടെ ലഗേജ്‌ സ്വീകരിക്കരുതെന്ന്‌ മുന്നറിയിപ്പ്‌

Published on 12 June, 2012
പരിചയമില്ലാത്ത യാത്രക്കാരുടെ ലഗേജ്‌ സ്വീകരിക്കരുതെന്ന്‌ മുന്നറിയിപ്പ്‌
ദോഹ: സഹായ മനസ്‌കത ചിലപ്പോള്‍ വന്‍കെണിയായി മാറാനിടയുണ്ടെന്നതിനാല്‍ വിമാനയാത്രക്കാര്‍ അപരിചിതരുടെ ലഗേജ്‌ ഒരു കാരണവശാലും സ്വീകരിക്കരുതെന്ന്‌ ദോഹ എയര്‍പോര്‍ട്ട്‌ സുരക്ഷാ വകുപ്പ്‌ ഉപമേധാവി കേണല്‍ ഈസാ അല്‍റുമൈഹി അറിയിച്ചു.

മയക്കുമരുന്നുമായി പിടിയിലാകുന്ന പലരും ഇത്തരത്തില്‍ കെണിയിലകപ്പെടുന്നവരാണ്‌. അധിക ലഗേജുള്ളവര്‍ കുറഞ്ഞ ലഗേജുള്ള മറ്റ്‌ യാത്രക്കാരെ ഏല്‍പിക്കല്‍ പതിവാണ്‌. എന്നാല്‍, ഈ സഹായ സന്നദ്ധത തന്നെയാണ്‌ മയക്കുമരുന്ന്‌ കടത്തുന്നവര്‍ പലപ്പോഴും മുതലെടുക്കുന്നത്‌. യാത്രക്കാര്‍ യഥാസമയം വിമാനത്താവളങ്ങളില്‍ എത്തണമെന്നും വൈകുന്നത്‌ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക