Image

മാതാവിനു തുല്യമീ മാതൃഭാഷ: അബ്‌ദുസമദ്‌ സമദാനി എംഎല്‍എ

അനില്‍ സി. ഇടിക്കുള Published on 12 June, 2012
മാതാവിനു തുല്യമീ മാതൃഭാഷ: അബ്‌ദുസമദ്‌ സമദാനി എംഎല്‍എ
അബുദാബി: സ്വന്തം മാതാവിനു തുല്യമാണ്‌ നമ്മുടെ മാതൃഭാഷയെന്നും അതിനെ തിരസ്‌കരിക്കുന്നത്‌ മാതാവിനെ തിരസ്‌കരിക്കുന്നതിനു തുല്യമാണെന്നും കേവലം ഒരു ഭാഷ മാത്രമല്ല അതൊരു സംസ്‌കാരം കൂടിയാണെന്നും നാം എവിടെയായാലും അതിനെ സ്‌നേഹിച്ചുകൊണേ്‌ടയിരിക്കണമെന്നും അബ്‌ദുസമദ്‌ സമദാനി എംഎല്‍എ.

അബുദാബി മലയാളി സമാജത്തിന്റെ 2012-13 വര്‍ഷത്തെ മാനേജിംഗ്‌ കമ്മിറ്റിയുടെയും വനിതാ വിഭാഗത്തിന്റെയും പ്രവര്‍ത്തനോദ്‌ഘാടനം നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ്‌ ഡോ. മനോജ്‌ പുഷ്‌കര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി സതീഷ്‌ കുമാര്‍ സ്വാഗതം പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ ഷിബു വര്‍ഗീസ്‌, വനിതാ കണ്‍വീനര്‍ ജീബ എം. സാഹിബ്‌ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ കമ്മറ്റിക്ക്‌ ആശംസ നേര്‍ന്നുകൊണ്‌ട്‌ ബാവഹാജി, ബാബു വടകര, മുഹമ്മദാലി എന്‍.പി. ടി. എ. നാസര്‍, ഹുമയൂണ്‍ ആലം എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ അബൂബക്കര്‍ മേലേതില്‍ നന്ദി പറഞ്ഞു.
മാതാവിനു തുല്യമീ മാതൃഭാഷ: അബ്‌ദുസമദ്‌ സമദാനി എംഎല്‍എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക