Image

വേനല്‍ത്തനിമയ്‌ക്ക്‌ അരങ്ങുണര്‍ന്നു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 12 June, 2012
വേനല്‍ത്തനിമയ്‌ക്ക്‌ അരങ്ങുണര്‍ന്നു
കുവൈറ്റ്‌: മധ്യവേനലവധിയോടനുബന്ധിച്ച്‌ തനിമ കുവൈറ്റിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന ത്രിദിന വ്യക്തിത്വവികാസ നേതൃപരിശീലന ശില്‍പ്പശാല വേനല്‍ത്തനിമ -2012ന്‌ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെള്ളിയാഴ്‌ച രാവിലെ തുടക്കം കുറിച്ചു. അഡ്വ. പി. ജോണ്‍ തോമസ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. പാന്‍സിലി വര്‍ക്കി, ഡോ. ടി.എ. രമേഷ്‌, ബി.പി. നാസര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.

മേരി ജോണ്‍ സ്വാഗതവും ഷാജി വര്‍ഗീസ്‌ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ബാബുജി ബത്തേരി ക്യാംപിനെക്കുറിച്ച്‌ ആമുഖപ്രഭാഷണം നടത്തി. വേനല്‍ത്തനിമ 2012ന്റെ ജനറല്‍ കണ്‍വീനര്‍ ജോജിമോന്‍ കണ്‌ടത്തുംകുഴിയുടെ നേതൃത്വത്തില്‍ ക്യാമ്പ്‌ അംഗങ്ങളും സംഘാടകരും വിശിഷ്‌ടാഥിതികളും ചേര്‍ന്ന്‌ ദേശിയഗാനങ്ങളാലപിച്ചു.

തുടര്‍ന്ന്‌ വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി മൂന്നു ഗ്രൂപ്പുകളായി തിരിച്ച്‌ പരിശീലന സെഷനുകള്‍ നടന്നു. ദിവസവും രാവിലെ 8.30 മുതല്‍ വൈകുന്നേരം നാലുവരെ നടക്കുന്ന ശില്‍പ്പശാല ഞായര്‍ വൈകുന്നേരം സമാപിക്കും.
വേനല്‍ത്തനിമയ്‌ക്ക്‌ അരങ്ങുണര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക