Image

മധുരിക്കും ഈ മത്സരം; എംഎസ്എസും ചോക്കോ മിറോയും ചേർന്ന് വനിതകൾക്കായി കേക്ക് കോണ്ടസ്റ്റ് സംഘടിപ്പിച്ചു

Published on 06 December, 2020
മധുരിക്കും ഈ മത്സരം; എംഎസ്എസും ചോക്കോ മിറോയും ചേർന്ന് വനിതകൾക്കായി കേക്ക് കോണ്ടസ്റ്റ് സംഘടിപ്പിച്ചു



ദുബായ്: നാൽപത്തി ഒൻപതാമത് ദേശിയ ദിനത്തോടനുബന്ധിച്ചു യുഎഇയിലെ പ്രമുഖ സംഘടനയായ എംഎസ്എസും (ദുബായ് കമ്യുണിറ്റി ഡവലപ്പ്മെൻ്റ് അതോറിറ്റി ലൈസൻസുള്ള) മുൻ നിര ചോക്ലേറ്റ് കമ്പനിയായ ചോക്കോമിറായും സംയുക്തമായി  വനിതകൾക്കായി കേക്ക് കോണ്ടസ്റ്റ് സംഘടിപ്പിച്ചു. ദുബായ് നഹ്ദയിലെ അൽ സഹീലിലുള്ള  എംഎസ്എസിന്റെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു മത്സരം. കൊറോണ സാഹചര്യം നിലനിൽക്കുന്നതിനാൽ സുരക്ഷിതത്വത്തെ മുൻനിർത്തിക്കൊണ്ട് വളരെ കുറച്ചു ആളുകളെ മാത്രമേ പരിപാടിയിൽ പങ്കെടുപ്പിച്ചുള്ളു.

ലോക്ക്ഡൗണിനെ തുടർന്ന് കൂടുതൽ ആളുകളും പ്രത്യേകിച്ച് വീട്ടമ്മമാർ തിരഞ്ഞെടുത്ത ഒന്നാണ് കേക്ക് ഉണ്ടാക്കുക എന്നത്. പലരും ലൈസൻസെടുത്തു കൊണ്ട് ഇപ്പോൾ ഹോം മെയ്‌ഡ്‌ കേക്ക് വിൽപ്പനവരെ തുടങ്ങി. ഈ ഒരു സാഹചര്യത്തിൽ യുഎഇയിലുള്ള വീട്ടമ്മമാർക്ക് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് പ്രവേശിക്കാനുള്ള വലിയൊരു അവസരമാണ് ഈ മത്സരത്തിലൂടെ  എംഎസ്എസ്  തുറന്ന് കൊടുത്തത്. മൊത്തത്തിൽ കിട്ടിയ റജിഷ്ട്രേസനിൽ നിന്ന്  തിരഞ്ഞെടുത്ത 13 വനിതക്കൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്. 

11 മലയാളികളുൾപ്പടെ വാശിയേറിയ മത്സരമാണ് ഇന്ന് എംഎസ്എസിന്റെ ഓഡിറ്റോറിയത്തിൽ നടന്നത്. ദേശിയ ദിനവും അതുപോലെ തന്നെ ചോക്കോ മിറയുടെ ചോക്ലേറ്റ്സും ഉൾപ്പെടുത്തി കേക്ക് തയ്യാറാക്കണമെന്നാണ് കണ്ടെസ്റ്റൻസിന് നൽകിയ നിർദ്ദേശം. മികച്ച പ്രകടനങ്ങൾക്കൊടുവിൽ ചെന്നൈ സ്വദേശിനിയായ നുഹാ ഇഫ്തികർ ഒന്നാം സ്ഥാനവും ആന്ധ്രാപ്രദേശ് സ്വദേശിനിയായ ദിവ്യ പാച്ചിക്കോള രണ്ടാം സ്ഥാനവും തൃശൂർ, ചാവക്കാട് സ്വദേശിനിയായ ഹാജറ ഫൈസൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും ഒപ്പം മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും നൽകി. ചടങ്ങിൽ എംഎസ് എസിന്റെ ചെയർമാൻ ജലീൽ എം.സി സ്വാഗതവും ഓർഗനൈസേഷൻ സെക്രട്ടറി നന്ദിയും പറഞ്ഞു. 

വൈസ് ചെയർമാൻ അസീം മൊയ്തീൻ കുട്ടി, ജനറൽ സെക്രട്ടറി സിദ്ദിഖ് പാലോട്ട്, സെക്രട്ടറി എംപവർമെൻറ് - കാസിം, ജനറൽ കൺവീനർ ഷജിൽ ഷൗക്കത്ത്, സിക്രട്ടറിമാരായ മുജീബ്, നിസ്താർ, മീഡിയ ടീമംഗങ്ങളായ ഷമീം, ജിബി റഹീം, വുമൺ എംപവർമെൻറ് കൺവീനർ വഹീദ സിദ്ദിഖ്, ടീമംഗങ്ങളായ ഗസാല മൊയ്‌ദീൻ, റെനിയ മുബാറക്ക്, ഷഹന നസീർ, കൺവീനർമാരായ  യാക്കൂബ് ഹസ്സൻ, റശീദ് അബ്ദു, നസീർ അബുബക്കർ, ഉമ്മർ ടി.വി, ഫിറോസ് കുനിയിൽ എന്നിവർ സന്നിഹിതരായിരുന്നു.
മധുരിക്കും ഈ മത്സരം; എംഎസ്എസും ചോക്കോ മിറോയും ചേർന്ന് വനിതകൾക്കായി കേക്ക് കോണ്ടസ്റ്റ് സംഘടിപ്പിച്ചുമധുരിക്കും ഈ മത്സരം; എംഎസ്എസും ചോക്കോ മിറോയും ചേർന്ന് വനിതകൾക്കായി കേക്ക് കോണ്ടസ്റ്റ് സംഘടിപ്പിച്ചുമധുരിക്കും ഈ മത്സരം; എംഎസ്എസും ചോക്കോ മിറോയും ചേർന്ന് വനിതകൾക്കായി കേക്ക് കോണ്ടസ്റ്റ് സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക