Image

'ഫൊക്കാന: കേസ് തള്ളിയതല്ല, ഫെഡറൽ കോടതിയിലേക്ക് മാറ്റിയതാണ്'

Published on 06 December, 2020
'ഫൊക്കാന:  കേസ്  തള്ളിയതല്ല, ഫെഡറൽ കോടതിയിലേക്ക് മാറ്റിയതാണ്'
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ക്വീന്‍സ് സുപ്രീം കോടതിയില്‍ ലീല മാരേട്ട്, അലക്‌സ് തോമസ്, ജോസഫ് കുര്യപ്പുറം എന്നിവര്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജി കോടതി തള്ളി എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് സുധാ കർത്താ നേതൃത്വം നൽകുന്ന ഫൊക്കാനാ എക്‌സികുട്ടീവ് കമ്മറ്റി അറിയിച്ചു.

കേസില്‍ കക്ഷിയായിരുന്ന ലീല മാരേട്ട് കേസില്‍ കഴമ്പില്ലെന്ന് കണ്ട് നേരത്തെ തന്നെ കേസില്‍ നിന്ന് പിന്മാറി എന്നതും ശരിയല്ല. വ്യാജ തിരഞ്ഞെടുപ്പിലൂടെ വിജയം പ്രഖ്യാപിച്ചവര്‍ പിന്നീട് ലീലാ മാരേട്ടുമായി സന്ധിസംഭാഷണം നടത്തുകയും ഫൊക്കാനയുടെ അടുത്ത പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ  ലീല മാരേട്ട് കേസില്‍ നിന്ന് പിന്മാറുകയുമാണ് ചെയ്തത്. കഴമ്പ് ഉണ്ടായിരുന്നതുകൊണ്ടാണല്ലോ കേസില്‍ കക്ഷി ചേര്‍ന്നത്.

ക്വീന്‍സ് കോടതിയിലെ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, എതിര്‍പക്ഷം മെരിലാന്‍ഡ് ഫെഡറല്‍ കോടതിയിലേക്ക് കേസ് മാറ്റണമെന്ന അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ക്വീന്‍സ് കോടതി കേസ് അങ്ങോട്ടു മാറ്റിയത്. ഫൊക്കാന മെരിലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണെന്ന വാദമാണ് എതിര്‍കക്ഷികളുടേത്. ഫൊക്കാന ഇന്‍കോര്‍പ്പറേറ്റഡ് (FOKANA Inc.) 2008ല്‍ മെരിലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്. എന്നാല്‍ അമേരിക്കന്‍ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടന, 1983ല്‍ രൂപീകൃതമായ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക, 1985ല്‍ ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. തത്വത്തില്‍ രണ്ടും രണ്ടു സംഘടനകള്‍ തന്നെ.

മെരിലാന്‍ഡ് കോടതിയില്‍ കേസ് വിചാരണയ്ക്ക് വരുമ്പോള്‍ ഏത് സംഘടനയുടെ ബാനറിലാണ് എതിര്‍കക്ഷികള്‍ തിരഞ്ഞെടുപ്പ് നടത്തിയതെന്ന് കോടതിയില്‍ തെളിയിക്കേണ്ടി വരും. ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ബാനറില്‍ തിരഞ്ഞെടുപ്പ് നടത്തി FOKANA Inc.നു വേണ്ടി പ്രവര്‍ത്തിക്കുന്ന എതിര്‍പക്ഷത്തിന് 1983 മുതലുള്ള പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാനാവില്ല. അതെല്ലാം മെരിലാന്‍ഡ് കോടതിയിലാണ് ചോദ്യം ചെയ്യപ്പെടുക. ഫൊക്കാനയുടെ  എംബ്ളത്തില്‍ ആലേഘനം ചെയ്തിരിക്കുന്നത് 1983 എന്നാണ് പിന്നെ എന്തിനാണ് 2008 ല്‍ സ്ഥാപിതമായ ഫൊക്കാനയുടെ വക്താക്കള്‍ ആ എംബ്ലം ഉപയോഗിക്കുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക