മലയാളത്തിനു സാര്‍വ്വദേശീയ വികാസമോ ! (പ്രൊഫ. എ.കെ..ബി. പിള്ള)
SAHITHYAM
10-Jun-2012
മൊയ്തീന്‍ പുത്തന്‍ചിറ
SAHITHYAM
10-Jun-2012
മൊയ്തീന്‍ പുത്തന്‍ചിറ

മലയാളം നിലനില്‍ക്കുമോ? ഈ ചോദ്യത്തിന് അതീതമായി മലയാളം സാര്‍വ്വദേശീയ
പ്രമുഖമായ ഒരു ഭാഷയാക്കിത്തീര്‍ക്കാനുള്ള പരിപാടിയാണ് ലോകപ്രശസ്തനായ
സാഹിത്യ-സാംസ്‌ക്കാരിക പണ്ഡിതനും, മാനവവികാസ ശാസ്ത്രജ്ഞനുമായ പ്രൊഫ. എ.കെ.
ബാലകൃഷ്ണ പിള്ള (എ.കെ.ബി. പിള്ള) തിരുവനന്തപുരത്ത് പ്രൊ. എന്‍. കൃഷ്ണ
പിള്ള ഫൗണ്ടേഷന്‍ ഹാളില്‍, സാഹിത്യകാരന്മാരുടേയും മറ്റു ബുദ്ധിജീവികളുടേയും
ഒരു സദസ്സില്‍ അവതരിപ്പിച്ചത്.
ഫൗണ്ടേഷന്‍ പ്രസിഡന്റ് ജ്ഞാനപീഠം ജേതാവ് മഹാകവി ഓ.എന്‍.വി. കുറുപ്പ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശസ്ത ജീവചരിത്രകാരനായ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ പ്രൊഫ. എ.കെ. ബി. പിള്ളയെ സദസ്സിന് പരിചയപ്പെടുത്തി. മലയാള ഭാഷയ്ക്കും സംസ്‌ക്കാരത്തിനും വേണ്ടി എ.കെ..ബി.യുടെ പ്രവര്‍ത്തനങ്ങളെ ഇരുവരും ശ്ലാഖിച്ചു.

ലോകമാനമുള്ള മലയാളികളുടെ സാംസ്‌ക്കാരികമായ ഉദ്ഗ്രഥനം മലയാള ഭാഷയ്ക്ക്
ആവശ്യമാണെന്നാണ് പ്രൊഫ. എ.കെ.ബി.യുടെ ഒരു പ്രധാന അവകാശവാദം. അമേരിക്കയിലെ
മലയാളി സ്ഥാപനങ്ങളിലെ ഭാഷാ പ്രവര്‍ത്തനങ്ങളെ അദ്ദേഹം സ്തുതിച്ചു. കേരള ഭാഷാ
സംസ്‌ക്കാരത്തെപ്പറ്റിയുള്ള അഗാഥവും അപഗ്രഥനാപരവുമായ കാഴ്ചപ്പാടുകളും
അദ്ദേഹം വ്യക്തമാക്കി. കേരളീയര്‍ ഇന്ന് കടുത്ത സാംസ്‌ക്കാരിക
വിദേന്ദ്രീകരണം അനുഭവിക്കുന്നു. അതിന്റെ കാരണം ഇന്നും തുടരുന്ന
സാമ്രാജ്യത്വ സ്വഭാവങ്ങളും സര്‍വ്വലോക മുതലാളിത്വത്തിന്റെ ശക്തിയായ
സ്വാധീനം കൊണ്ടു രൂക്ഷമായിത്തീരുന്ന 'പുതുഭൗതിക ഭോഗ' സംസ്‌ക്കാരമാണെന്നാണ്
പ്രൊഫ. എ.കെ.ബി.യുടെ അഭിപ്രായം.
വീട്ടിലും സമൂഹത്തിലും വ്യാപാരകേന്ദ്രങ്ങളിലുമെല്ലാം മംഗ്ലീഷും ഇംഗ്ലീഷും വിപുലമാകുന്നു. സര്‍ക്കാര്‍ തലങ്ങളിലും പ്രാഥമിക വിദ്യാഭ്യാസത്തിലും മലയാളം നിര്‍ബ്ബന്ധമാക്കിയ സര്‍ക്കാര്‍ നടപടികള്‍ സ്തുത്യര്‍ഹമാണ്. ഈ നടപടികള്‍ക്കതീതമായി മലയാളികളുടെ ജീവിതത്തിനു മുഴുവന്‍ സുഭിക്ഷത നല്‍കത്തക്കവിധം മലയാളത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ സമഗ്രമായ പ്രക്രിയകള്‍ തേടേണ്ടിയിരിക്കുന്നു എന്ന് എ.കെ. ബി. അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സാമ്പത്തികമായ വളര്‍ച്ചയിലൂടെയും സാംസ്‌ക്കാരികോത്ഥാനത്തിലൂടെയും മാത്രമേ മലയാളം വികസിക്കുകയുള്ളൂ എന്ന് സ്‌പെയിന്‍, സ്വീഡന്‍, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഭാഷാപോഷണ പരിപാടികളുമായി താരതമ്യം ചെയ്തുകൊണ്ടും മാനവശാസ്ത്രത്തിന്റെ (Anthropology) വെളിച്ചത്തിലും പ്രൊഫ. എ.കെ.ബി. പിള്ള പ്രസ്താവിച്ചു. ആയുര്‍വ്വേദവും കഥകളിയും കേരളത്തിന്റെ ആരോഗ്യപോഷകമായ ആഹാരങ്ങളും മറ്റും മലയാളത്തിലൂടെ കേരളത്തിലും മറുനാടുകളിലും പ്രോത്സാഹിപ്പിക്കപ്പെടണം. എം.ബി.എ., പി.എച്ച്.ഡി., എം.ഡി. തുടങ്ങിയ ഉന്നത ബിരുദങ്ങള്‍ക്ക് രണ്ടു മലയാള പ്രബന്ധങ്ങളെങ്കിലും നിര്‍ബ്ബന്ധമാക്കണം.ചൈനക്കാര്‍ തങ്ങളുടെ നാടന്‍ വൈദ്യത്തെ അംഗീകരിക്കുന്നതുപോലെ കേരളത്തിലെ ഡോക്ടര്‍മാരും ആയുര്‍വ്വേദം പഠിക്കണം.ഭാവിയില്‍ രൂപം കൊള്ളുവാന്‍ പോകുന്ന മലയാള സര്‍വ്വകലാശാല ഈ കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലും കര്‍മ്മപരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രൊഫ. എ.കെ.ബി. ചൂണ്ടിക്കാട്ടി.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ്, മലയാള മനോരമ സംഘടിപ്പിച്ച സാഹിത്യകാരന്മാരുടെ ഒരു യോഗത്തില്‍ പ്രൊഫ. എ.കെ.ബി. അവതരിപ്പിച്ച മുഖ്യ വിഷയം മനുഷ്യന്റെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് മാതൃഭാഷയ്ക്കുള്ള പ്രധാന പങ്കിനെപ്പറ്റിയായിരുന്നു. മലയാളത്തില്‍ നിന്നും കേരള സംസ്‌ക്കാരത്തില്‍ നിന്നുമുള്ള വികേന്ദ്രീകരണം, അക്രമവാസനയുള്‍പ്പടെ കേരളീയരുടെ ശിഥിലമായ ഇന്നത്തെ മാനസികാവസ്ഥയ്ക്കു കാരണമാണ്.
ഭാഷയും സംസ്‌ക്കാരവും ഉള്‍പ്പടെയുള്ള മനുഷ്യവികാസ കാര്യങ്ങളില്‍ ലോകമാകെ പല പണ്ഡിത സദസ്സുകളിലും പ്രൊഫ. എ.കെ.ബി. പിള്ള പ്രഭാഷകനാണ്. പ്രമുഖരായ പല ബുദ്ധിജീവികളുമൊത്ത് ''സാര്‍വ്വദേശീയ മലയാള വികാസ സമിതി'' എന്നൊരു പ്രസ്ഥാനം അദ്ദേഹം സംഘടിപ്പിച്ചു വരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments