തകര്‍ന്നുവീണ മിഗ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി; പൈലറ്റിനായി തിരച്ചില്‍ തുടരുന്നു
VARTHA
30-Nov-2020
VARTHA
30-Nov-2020

ന്യൂഡല്‍ഹി: വിമാനവാഹിനക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ നിന്ന് പറയുന്നയര്‍ന്ന ശേഷം അറബി കടലില്‍ തകര്‍ന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെ വിദഗ്ധര്‍ വിമാനത്തിന്റെ ആദ്യ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അപകടത്തില്‍ കാണാതായ വ്യോമസേന പൈലറ്റ് കമാന്‍ഡര്‍ നിഷാന്ത് സിങിനായി തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. വിമാന അവശിഷ്ടങ്ങള്‍ ലഭിച്ച മേഖലയില്‍ കൂടുതല്‍ യുദ്ധകപ്പലുകളും ഹെലികോപ്റ്ററും എത്തിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന ട്രെയ്‌നിയായ രണ്ടാം പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
.jpg)
റഷ്യന്‍ നിര്‍മിത ഇരട്ട സീറ്റര്‍ യുദ്ധവിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുമ്പ് നിഷാന്ത് സിങ് വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത് പുറത്തേക്ക് ചാടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിലവില്‍ കണ്ടെത്തിയ അവശിഷ്ടങ്ങളില്‍ നിഷാന്തിന്റെ ഇജക്ഷന്‍ സീറ്റില്ലെണ് നാവികസേനയിലെ വിദഗ്ധര്‍ വ്യക്തമാക്കി.
പൈലറ്റ് ഇജക്ട് ചെയ്ത് കടലിലേക്ക് ചാടുമ്പോള്‍ വിമാനം വളരെ താഴ്ന്നാണ് പറന്നിരുന്നതെന്നാണ് സൂചന. സീറ്റ് ഇജക്ട് ചെയ്ത ശേഷം രണ്ടാമതൊരു പാരച്യൂട്ട് താഴ്ന്നിറങ്ങുന്നതായി കണ്ടിരുന്നുവെന്ന് അപകടത്തില്‍ രക്ഷപ്പെട്ട ട്രെയ്‌നി പൈലറ്റ്പറഞ്ഞതായും നാവിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും നൂതനമായി കണക്കാക്കപ്പെടുന്ന റഷ്യന്‍ നിര്‍മിത കെ-36ഡി 3.5 ഇജക്ഷന്‍ സീറ്റാണ് മിഗ്-29കെ വിമാനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇജക്ഷന്‍ ഹാന്‍ഡില്‍ വലിക്കുമ്പോള്‍ ആദ്യം പിന്‍സീറ്റും പിന്നീട് മുന്നിലെ പൈലറ്റ് സീറ്റുമാണ് വിമാനത്തില്‍ നിന്ന് അടര്‍ന്നുമാറുക.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments