Image

ചിമ്പുവിന്റെ സ്വപ്നമായ മിനികൂപ്പര്‍ സമ്മാനിച്ച് അമ്മ ഉഷ

Published on 30 November, 2020
ചിമ്പുവിന്റെ സ്വപ്നമായ മിനികൂപ്പര്‍ സമ്മാനിച്ച് അമ്മ ഉഷ


ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് തമിഴ് നടന്‍ ചിമ്പു. താരത്തിന്റെ പുതിയ സിനിമയുടെ  വിശേഷങ്ങളും മറ്റും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിമ്പുവിന് അമ്മ ഉഷ രാജേന്ദ്രന്‍ നല്‍കിയ സമ്മാനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.  മിനി കൂപ്പറാണ് ഉഷ മകന് വേണ്ടി സമ്മാനിച്ചിരിക്കുന്നത്. കാറിനൊപ്പം ഉഷ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയിലും വ്യക്തിപരമായ കാര്യങ്ങളിലും ചിമ്പു കഠിനാദ്ധ്വാനം ചെയ്യുകയാണ്. അതിന് സമ്മാനമെന്നോണമാണ് ഉഷ മിനി കൂപ്പര്‍ കാര്‍ വാങ്ങി നല്‍കിയത്. ചിമ്പുവിന്റെ ഡ്രീം കാറാണ് ഇത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക