ഫ്രാന്‍സിസ് പാപ്പാ സ്നേഹത്തോടെ മറഡോണയെ സ്മരിക്കുന്നു
VARTHA
30-Nov-2020
ഫാദര്‍ വില്യം നെല്ലിക്കല്‍
VARTHA
30-Nov-2020
ഫാദര്‍ വില്യം നെല്ലിക്കല്‍

(വീഡിയോ ദൃശ്യങ്ങളോടെ)
1. കളിക്കളത്തിലെ മാന്ത്രികന്‍
.jpg)
കായിക ലോകം ഫുട്ബോള്‍ മാന്ത്രികന്‍ ഡിയെഗോ മറഡോണയുടെ മരണത്തില്‍ കണ്ണീരണിയുന്നു. ലോകത്തിന്‍റെ എക്കാലത്തെയും മഹാനായ കളിക്കാരനും മനുഷ്യസ്നേഹിയുമായിരുന്നു ഏവര്‍ക്കും പ്രിയങ്കരനായ മറഡോണ. പാപ്പാ ഫ്രാന്‍സിസിന്‍റെ അടുത്ത സുഹൃത്തും, താന്‍ മെത്രാപ്പോലീത്തയായിരിക്കെ ബ്യൂനസ് അയിരസില്‍ സ്ഥാപിച്ച കുട്ടികളുടെ സംഘടന , “സ്കോളാസി”ന്‍റെ അഭ്യൂദയകാംക്ഷിയും പ്രയോക്താവുമായിരുന്നു മറഡോണ.
2. സ്നേഹപൂര്‍വ്വം രണ്ടു സന്ദര്‍ശനങ്ങള്‍
പ്രാര്‍ത്ഥനയോടെ മറഡോണയുടെ ആത്മാവിന് നിത്യശാന്തിനേരുമ്പോള്‍ ഒരു നേര്‍ക്കാഴ്ചയ്ക്കു മാത്രമായി 2014-ലെ സെപ്തംബറില്‍ വത്തിക്കാനിലെ സാന്താ മാര്‍ത്തയില്‍ വന്നതും, 2015 മാര്‍ച്ചില്‍ ഇറ്റലി-അര്‍ജന്‍റീന സൗഹൃദ മത്സരത്തിലൂടെ കൂട്ടികളുടെ സംഘടന, സ്കോളാസ് ഒക്കുരേന്തസ്സിന്‍റെ (Scholas Occurentes) യൂറോപ്പിലെ പ്രചാരണത്തിനായി എത്തിയപ്പോള്‍ വത്തിക്കാനില്‍ വന്നു തന്നെ കണ്ട് തന്‍റെ 10-Ɔο നമ്പര്‍ ജേഴ്സികള്‍ സമ്മാനിച്ചതും, ലോകത്തുള്ള പാവങ്ങളായ കുട്ടികള്‍ക്കുവേണ്ടി റോമിലെ ഒളിംപിക് സ്റ്റേഡിയത്തില്‍ കളിക്കുവാന്‍ ഇറങ്ങിയതും പാപ്പാ ഫ്രാന്‍സിസ് വാത്സല്യത്തോടെ അനുസ്മരിച്ചു. താന്‍ അര്‍ജന്‍റീനയിലെ ബ്യൂനസ് അയിരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കെ ദേശീയ ടീമിന്‍റെ കുമ്പസാരക്കാരനും ആത്മീയോപദേഷ്ടാവുമായിരുന്നതിനാല്‍ മറഡോണയ്ക്ക് പാപ്പാ ഫ്രാന്‍സിസ്. ഉള്ളും ഉള്ളവും അറിഞ്ഞ സ്നേഹമുള്ള ആത്മീയപിതാവു കൂടിയായിരുന്നു.
3. പ്രാര്‍ത്ഥനാഞ്ജലി…
ബ്യൂനസ് ഐരസ് നഗരപ്രാന്തത്തിലെ ടീഗ്രെയില്‍ നവംബര്‍ 25-Ɔο തിയതി ബുധനാഴ്ചയാണ്60-Ɔമത്തെ വയസ്സില്‍ ലോകഫുട്ബോളിന്‍റെ ആര്‍ദ്രതയുള്ള കവിയായും സാമര്‍ത്ഥ്യമുള്ള മാന്ത്രികനായും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഡിയെഗൊ മറഡോണ അന്തരിച്ചത്. മഹാനായ കളിക്കാരനും വലിയ മനുഷ്യസ്നേഹിയുമായ പ്രിയ മറഡോണയ്ക്ക് പ്രാര്‍ത്ഥനാഞ്ജലി!
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments