Image

മിസോറി സിറ്റി മേയർ സ്ഥാനാർത്ഥി റോബിൻ ഇലക്കാട്ടിനെ, മാഗ്, ഫോമാ എൻഡോർസ് ചെയ്തു

അജു വാരിക്കാട് Published on 30 November, 2020
മിസോറി സിറ്റി മേയർ സ്ഥാനാർത്ഥി  റോബിൻ ഇലക്കാട്ടിനെ, മാഗ്, ഫോമാ  എൻഡോർസ് ചെയ്തു
ഹ്യുസ്റ്റൺ: മിസോറി സിറ്റി മേയർ റൺ ഓഫിൽ മത്സരിക്കുന്ന റോബിൻ ഇലക്കാട്ടിനെ, മാഗ്, ഫോമാ  എൻഡോർസ് ചെയ്തു.  കേരളാ ഹൌസിൽ   നടന്ന ലളിതമായ ചടങ്ങിൽ ജോർജ്ജ് കൊളച്ചേരിൽ റോബിൻ പരിചയപ്പെടുത്തി. ഫോമക്ക് വേണ്ടി പ്രസിഡന്റ് അനിയൻ ജോർജ്ജ്,  മാഗിന് വേണ്ടി പ്രസിഡന്റ് ഡോ. സാം ജോസഫ്  എന്നിവർ റോബിൻ  എൻഡോർസ് ചെയ്തു സംസാരിച്ചു.

നീണ്ട വർഷങ്ങൾ പൊതുരംഗത്ത് പ്രവർത്തി പരിചയം ഉള്ള റോബിൻ നഗരാധിപൻ ആകുന്നത് മലയാളികൾക്ക് അഭിമാനമാണ് എന്ന് അനിയൻ ജോർജ്ജ് പ്രസ്താവിച്ചു. ന്യൂയോർക്കിൽ നിന്നും സെനറ്റർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച കെവിൻ തോമസിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി എല്ലാ മലയാളികളും  റോബിന് വോട്ടു ചെയ്യണം എന്നും അനിയൻ ജോർജ്ജ് ആഹ്വാനം ചെയ്തു.

ഇടവേളയ്ക്ക് ശേഷം ബിസിനസ്സ് രംഗത്തുനിന്നും പൊതുരംഗത്തേക്ക് സജീവമായി തിരിച്ചെത്തുന്ന  റോബിൻ വിജയിച്ചാൽ ഗ്രെയ്റ്റർ ഹൂസ്റ്റണിലെ ആദ്യ മലയാളി മേയർ എന്ന ചരിത്ര നിമിഷത്തിലേക്കാണ് റോബിൻ കാലെടുത്തുവെക്കുന്നതെന്ന് ഡോ. സാം ജോസഫ് പറഞ്ഞു. യുവത്വത്തിന്റെ  പ്രസരിപ്പും കർമ്മോൽസുകതയാർന്ന പ്രവർത്തന മികവും കാഴ്ച വെച്ചുകൊണ്ടുള്ള റോബിന്റെ തിരഞ്ഞെടുപ്പുപ്രചാരണം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.

ഇന്ന് ആരംഭിക്കുന്ന ഏർളി വോട്ടിങ്ങിൽ എല്ലാ മലയാളികളും വന്നു തനിക്കു വോട്ടു ചെയ്തു വിജയിപ്പിക്കണം എന്ന് റോബിൻ മറുപടിയായി പറഞ്ഞു. അച്ചടക്കമുള്ള സാമ്പത്തിക രംഗം ഉറപ്പുവരുത്തും എന്നും, അതോടൊപ്പം ഒരേ സ്ഥാനത്തു ഒരാൾ തന്നെ പല നീണ്ട വർഷങ്ങൾ  തുടരുന്നത് പരിമിതപ്പെടുത്തും എന്നും, മിസ്സോറി സിറ്റിയുടെ മുഖച്ഛായ മാറ്റിമറിക്കാനാകുന്ന ഗുണനിലവാരമുള്ള സംരംഭങ്ങളെ സ്വാഗതം ചെയ്യുമെന്നും റോബിൻ കൂട്ടിച്ചേർത്തു. 


Join WhatsApp News
EEPPACHI KOKKAADU 2020-11-30 17:18:59
MAGH is a non political, non profit organization. How they can endorse a political candidate?. And also MAGH is not a FOMAA only affiliated organization. The action of current officials is very pathetic
Sam Joseph 2020-11-30 18:14:57
At present Mr Robin is contesting as an independent candidate, not under the banner of any political party.Also he is the only Malayalee contesting from Houston area. So please support him.
MAGH life time member 2020-11-30 21:16:14
Some Jackasses in MAGH thinks that they own it. some of the Trump Christians and stooges penitrated inside. Kick these AHs out and free it.
കൊടൈക്കനാൽ മാധവൻ 2020-11-30 21:37:04
ഇവിടെ ഈപച്ചി കോക്കാട് എഴുതിയ കമൻറ് ആണ് ശരി. ഫോമയും, മാഗ് മലയാളി അസോസിയേഷനും ഒക്കെ നോൺ പ്രോഫിറ്റ്, നോൺ പൊളിറ്റിക്കൽ സംഘടനകളാണ്. ഇവിടെ ഏത് പാർട്ടി ആയാലും ഇൻഡിപെൻഡൻസ് ആയാലും എൻഡോസ് ചെയ്യാനോ പിന്തുണ പ്രഖ്യാപിക്കാൻ ഒന്നും പാടില്ല, അതിന് നിയമ സാധ്യത ഇല്ല. അത് കുറ്റകരമാണ്. ഇത് കാര്യമായി എടുത്ത് എതിർസ്ഥാനാർത്ഥികോ മറ്റാർക്കും പരാതിയുമായി കോടതിയിൽ പോകാം സംഘടനയ്ക്കെതിരെ. സംഘടനയുടെ നോൺ പ്രോഫിറ്റ് സ്റ്റാറ്റസ് നഷ്ടപ്പെടാൻ പോലും ഇതു മതി. പിഴ പോലും ചുമത്തപ്പെടും. എൻഡോസ്മെൻറ് നടത്തിയ ഭാരവാഹികൾ അത് കമ്മറ്റിയിൽ പാസാക്കിയത് ആണോ. ആണെങ്കിൽ ഇതിൽ കമ്മറ്റിയും ഭാരവാഹികളും കുറ്റക്കാരാണ്. അവർ, അസോസിയേഷൻറെ ഭരണഘടനയും, യുഎസ് നിയമങ്ങളും ലംഘിച്ചു. ഇത്തരം മണ്ടത്തരങ്ങൾ ചെയ്തു മറ്റു മലയാളിയുടെ മുമ്പിൽ ആളാകാൻ ശ്രമിക്കരുത്. നിയമവും സത്യം പറയുന്നതുകൊണ്ട്പരിഭവമരുതേ. അഥവാ പരിഭവിച്ചാലും ഈ കൊടൈക്കനാൽ മാധവന് ഒരു ചുക്കുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക