Image

ദൈവത്തിലേക്കുള്ള വഴി, അയ്യൂബ് എന്ന ഹ്രസ്വ ചിത്രം.

സന്തോഷ് പിള്ള Published on 30 November, 2020
ദൈവത്തിലേക്കുള്ള വഴി, അയ്യൂബ് എന്ന ഹ്രസ്വ ചിത്രം.

ദൈവതുല്യമായ പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ട് ദൈവത്തിലേക്കുള്ള വഴിയില്‍ എത്തിപെടുക. അയ്യൂബ് എന്ന വാക്കിന്റെ അര്‍ത്ഥം ദൈവത്തിലേക്കുള്ള വഴി എന്നാകുന്നു. നമ്മള്‍ ഈശ്വരനില്‍ നിന്നും ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആവശ്യങ്ങള്‍ നമ്മള്‍ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുമ്പോള്‍ ഈശ്വരന്‍ നമ്മളില്‍ ജനിക്കുന്നു. ' ഭൂമിയിലുള്ളവരോട്  നിങ്ങള്‍ കരുണകാണിച്ചാല്‍ ആകാശത്തിലുള്ളവന്‍ നിങ്ങളോട് കരുണകാണിക്കും''. അയ്യൂബ് എന്ന ഹ്രസ്യ ചിത്രത്തിലെ സംഭാഷണമാണ്.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കുറച്ചു മിമിക്രി കലാകാരന്മാരെ അണിനിരത്തി കൊണ്ട്  ടീം ചിരിമ പയ്യന്നൂര്‍ എന്ന മിമിക്‌സ് ട്രൂപ്പ് ആരംഭി ച്ചു.  ഇന്ത്യക്കകത്തും  പുറത്തും  നിരവധി പരിപാടികള്‍ അവതരിപ്പിച്ചതില്‍ നിന്നും കിട്ടിയ  വരുമാനത്തിന്റെ  ഒരു ഭാഗം   അവശരായ കലാകാരന്മാ ര്‍ക്കുവേണ്ടി നീക്കിവച്ചു. കേരളത്തെ പിടിച്ചുകുലുക്കിയ ദുരന്തങ്ങളായ  പ്രളയവും, കൊറോണയും മൂലം  ഏകദേശം 25 ല്‍ പരം സ്റ്റേജ് പരിപാടികള്‍ ഇവര്‍ക്ക് നഷ്ടമായി. പക്ഷെ  ഇവര്‍  കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച തുക കൊണ്ട് കണ്ണൂര്‍ ജില്ലയിലെ നിരവധി കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് കളും, സാമ്പത്തിക സഹായങ്ങളും ചെയ്തു കൊണ്ടിരുന്നു.

 അങ്ങനെയിരിക്കെ  ഒരു വ്യക്തി ഇവരെ നേരിട്ട് കാണാന്‍ വരികയും അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകള്‍   അവതരിപ്പിക്കുകയും ചെ യ്തു. എന്നാല്‍,  വിടപറയുന്ന സമയത്ത് അദ്ദേഹം ഇവരെ അത്ഭുതപ്പെടുത്തികൊണ്ട്,   ഒരു ചെറിയ തുക ഇവരെ ഏല്‍പ്പിക്കുക യുണ്ടായി. രണ്ടുവര്‍ഷം മുമ്പ് താന്‍ കിടപ്പിലായിരുന്ന സമയത്ത് ഒരു  സ്റ്റേജ്  ഷോയില്‍  നിന്നും  ലഭിച്ച മുഴുവന്‍  തുകയും ചികിത്സക്കായി അദ്ദേഹത്തിന് നല്‍കിയത്,   ഇവരെ ഓര്‍മിപ്പിച്ചു. ആ വ്യക്തി നല്‍കിയ മുഴവന്‍ തുകയും ചിരിമയിലെ കലാകാരന്മാര്‍ ഉടന്‍ തന്നെ അവശത അനുഭവിക്കുന്ന, കണ്ണിന് കാഴ്ചയില്ലാത്ത,  ഗോകുല്‍ രാജ് എന്ന കൊച്ചു ഗായകന്  നല്‍കുകയുണ്ടായി.

 നന്മയുടെ നറുമണം പരത്തുന്ന  ഈ  സംഭവ ത്തെ അടിസ്ഥാനമാക്കി ഒരു ഹ്രസ്വ ചിത്രം തയ്യാറാക്കിയാലോ  എന്ന് ചിരിമയിലെ കലാകാരന്മാര്‍ ചര്‍ച്ച ചെയ്തു. അങ്ങനെ പ്രജിത്ത്  കുഞ്ഞിമംഗലം അതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

 ടീം ചിരിമ  പയ്യന്നൂര്‍ ന്റെ ഷോ  ഡയറക്ടര്‍ കൂടിയായ ശ്രീ സുല്‍ഫി കവ്വായി യെ കഥ എഴുതുവാന്‍ ഏല്‍പ്പിക്കുകയും,  തുടര്‍ന്ന് കഥ കേട്ട, ഡാലസ്സ്  ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ സോപാനസംഗീതജ്ഞനായ രജിത്ത് ചെറുതാഴം ഈ ഹ്രസ്വചിത്രം നിര്‍മ്മിക്കാം എന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

വൈശാഖ്  കരിവെള്ളൂര്‍  സംവിധാനം, സനല്‍ മടക്കല്‍ ക്യാമറ, ശ്രീ ലാല്‍, ചേര്‍ത്തല ഗാന രചന, ചെറിയ പ്രവീണ്‍ വിജയന്‍ ഇരട്ടി സംഗീത സംവിധാനം, അങ്ങനെ ടീം ചിരിമയുടെ ഒരു സൃഷ്ടിയാണ് അയ്യൂബ്. 

ജന്മനാ കാഴ്ച്ചയില്ലാത്ത ഒരു കുഞ്ഞു കലാകാരനാണ് ഗോകുല്‍ രാജ്. മുത്തശ്ശിയുടെ തൊഴില്‍ ഉറപ്പില്‍ നിന്നും ലഭിക്കുന്ന തുച്ചമായ തുകയാണ്, അച്ഛന്‍ ഉപേക്ഷിച്ചു പോയ ഗോകുല്‍രാജ് കുടുംബത്തിന്റെ ഏക വരുമാനം. കാഴ്ച്ചയില്ലാത്ത കുട്ടിയെ നിരന്തരം പരിചരിക്കേണ്ടതുകൊണ്ട്  അമ്മക്ക്  ഒരു തൊഴിലിനും പോകാനും സാധിക്കുന്നില്ല. അസാധ്യമായ ഗാനാലാപന സിദ്ധികൊണ്ട്  കോമഡി ഉത്സവം എന്ന ടീ വി പരിപാടിയില്‍ വരെ എത്തിയ ഈ  കുഞ്ഞു കലാകാരന്റെ വേദികള്‍ ഇപ്പോള്‍  കോവിഡ്  നഷ്ടപെടുത്തികൊണ്ടി  രിക്കുകയാകുന്നു. അയ്യൂബ് എന്ന സിനിമയിലെ ഗാനാലാപം നിര്‍വഹി ക്കാന്‍ നിര്‍മ്മാതാവും, സംവിധായകനും തിരഞ്ഞെടുത്തത് ഗോകുല്‍ രാജിനെയാകുന്നു. ഈ ഹ്രസ്യ ചിത്രത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഗോകുല്‍ രാജിന്റെ കുടുംബത്തിന്  നല്‍കുന്നതായിരിക്കും എന്ന്  രജിത്ത് ചെറുതാഴം അറിയിച്ചു.

അനേകം കലാകാരന്മാര്‍ക്ക് അവസരം നല്‍കുന്നതിനും ഏറ്റവും അര്‍ഹതപെട്ട ഒരു ഗായകനെ സഹായിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്ന ഈ കലോപഹാരം,  കലയെ സ്‌നേഹിക്കുകയും, നന്മയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന എല്ലാ  സഹൃദയരും  നിശ്ചയമായും കണ്ടിരിക്കേണ്ടതാകുന്നു. 

https://www.youtube.com/watch?v=c2CgUVu3t74

ദൈവത്തിലേക്കുള്ള വഴി, അയ്യൂബ് എന്ന ഹ്രസ്വ ചിത്രം.
Join WhatsApp News
Amrutha P V 2020-11-30 15:43:12
Nanmayulla manassukalaayi bhoomiyil daivangal jeevikkatte
Rajith 2020-11-30 14:49:53
കരുണ ചെയ്യാൻ എല്ലാവർക്കും പ്രചോദനം ആവട്ടെ
Hari 2020-11-30 15:14:01
One of the best short film I watched in 2020
Rajith 2020-11-30 15:22:57
ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തു ഉള്ളവൻ നിങ്ങളോട് കരുണ കാണിക്കും
Rajesh kaimal 2020-11-30 15:57:08
Heart touching story! Well made!!!
Vikas 2020-11-30 16:41:46
Great plot, Nice song, nicely done.
Aparna PV 2020-11-30 17:03:40
Wonderful story...Really heart touching and inspiring for many. #AYYOOB# I really wished the story could be still more... Congratulations for the entire crew...
Unni 2020-11-30 17:27:13
Well made short film, congratulations to the team!
Kalamandalam Abhishek Kunhiraman 2020-11-30 18:35:44
Heart feeling & awsome short Film..i love it..special congratulations to Master.Gokul & all teams. Thank you
Prajith k 2020-12-01 03:36:00
അന്ധതയുടെ ലോകത്തുനിന്നും കലയുടെ വെളിച്ചത്തിലേക്ക് ദൈവാനുഗ്രഹത്താൽ ദേവസംഗീതം ആലപിക്കുന്ന ഗോകുൽ രാജ് ന്റെ മനോഹരമായ ഗാനം ഈ അയ്യൂബ് എന്ന ഷോർട്ട് ഫിലിം ലൂടെ മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു കാഴ്ചയിൽ ഇല്ലെങ്കിലും മറ്റു നിരവധി കഴിവുകൾ ഗൂഗിൾ രാജനെ സർവ്വശക്തൻ കൊടുത്തിട്ടുണ്ട് ഇനിയും ഒരുപാട് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ നിങ്ങളുടെ ഓരോരുത്തരുടെയും പ്രോത്സാഹനം ഈ ഗോകുൽ മോൻ പ്രതീക്ഷിക്കുന്നു
Latha PV 2020-12-01 12:56:02
അയൂബ് .കണ്ടപ്പോൾ കരഞ്ഞുപോയി.കുറെപ്രാവശ്യം കണ്ടു .അതിൻറെ ഓരോ മുക്കിലും മൂലയിലും ദൈവത്തിന്റെ കരങ്ങൾ കണ്ടു.നല്ലവരായ നിങ്ങളിലൂടെ നമ്മുടെ ഗോകുലമോനെയും അവന്റെ പാട്ടിനെയും അടുത്തറിഞ്ഞു.നിങ്ങൾക്കെല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.iniyum നമ്മുടെ രജിത്തിനും കൂട്ടുകാർക്കും ഒരുപാട് നല്ലത് ചെയ്യാൻ ദൈവം അവസരം ഉണ്ടാക്കിത്തരട്ടെ.ഗോഡ് bless‌ യൂ all...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക