Image

കെഎസ്‌എഫ്‌ഇ റെയ്ഡ്: വിജിലന്‍സിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

Published on 30 November, 2020
കെഎസ്‌എഫ്‌ഇ റെയ്ഡ്: വിജിലന്‍സിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയില്‍ റെയ്ഡ് നടത്തിയ വിജിലന്‍സിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 


കേരളത്തിലെ ഒരു അഴിമതിയും അന്വേഷിക്കരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. പിണറായി സര്‍ക്കാരിന്‍്റെ അഴിമതിയെക്കുറിച്ച്‌ അന്വേഷിച്ചാല്‍ ഭീഷണിപ്പെടുത്തുമെന്നും കേരളത്തിലെ വിജിലന്‍സ് സിപിഐഎം പറയുന്നത് കേള്‍ക്കണമെന്ന നിലപാടാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.


വിജിലന്‍സ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല. സാധാരണഗതിയില്‍ ഒരു വിജിലന്‍സ് റെയ്ഡ് നടന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടും. ഇപ്പോള്‍ പുറത്തുവരുന്നത് വിജിലന്‍സ് അന്വേഷണം നിര്‍ത്തിവച്ചുവെന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. 


എന്തുകൊണ്ടാണ് മുഖ്യമന്ത്രി റെയ്ഡിനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടാത്തത്. ധനകാര്യ മന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരായി നിശിത വിമര്‍ശനമാണ് നടത്തിയത്. ആ വിമര്‍ശനം ഉണ്ടായപ്പോള്‍ പോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. വിജിലന്‍സ് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക