Image

ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഡാളസ് താങ്ക്സ് ഗിവിങ് ഈവന്റ് ഹൃദയ സ്പർശമായി:

പി.പി.ചെറിയാൻ Published on 30 November, 2020
ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഡാളസ് താങ്ക്സ് ഗിവിങ് ഈവന്റ് ഹൃദയ സ്പർശമായി:
ഡാളസ്: വേൾഡ് മലയാളി കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് സൂം വഴി നടത്തിയ താങ്ക്സ് ഗിവിങ് ഒത്തുകൂടൽ ഹൃദയ സ്പർശമായി . ഫീഡ് അമേരിക്ക പ്രോഗ്രാം വഴി റീജിയൻ നേതാക്കളായ സുധീർ നമ്പ്യാരും പിന്റോ കണ്ണമ്പള്ളിയും മുൻ കൈ എടുത്തു വിവിധ പ്രൊവിൻസുകൾ വഴി സമാഹരിച്ച തുകയിൽ നിന്നും ഇരുപത്തയ്യായിരം മീൽസ് നൽകുവാൻ സാധിച്ചത് അഭിനന്ദനാര്ഹമാണെന്നു ഗ്ലോബൽ പ്രസിഡന്റ് ശ്രീ ഗോപാല പിള്ള പറഞ്ഞു.

അഡ്വൈസറി ബോർഡ് മെമ്പറും അഗപ്പേ ഹോം ഹെൽത്ത് പ്രസിഡന്റും ആയ പാസ്റ്റർ ഷാജി കെ. ഡാനിയേൽ ഓപ്പണിങ് പ്രയർ നടത്തി.

മുഖ്യ അഥിതികളായി പങ്കെടുത്ത ഡിസ്ട്രിക്ട് 113 സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് മിസ്സസ് റേട്ടാ ബൊവെർസ്, പാസ്റ്റർ റെവ  ഡോ ഡീൻ വാട്ടർമാൻ എന്നിവർ മെസ്സേജുകൾ നൽകി. ജൂബിലി ആഘോഷിക്കുന്ന വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന താങ്ക്സ്ഗിവിങ് പ്രോഗ്രാമിൽ ക്ഷണം കിട്ടിയതിൽ താൻ സന്തോഷിക്കുന്നു എന്നും പുതിയ വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ  കോവിഡിന്റെ മഹാ മാരിയിലും പ്രവർത്തനങ്ങൾ അഭംഗുരം തുടരുവാൻ  കഴിയട്ടെയെന്നും  അവർ ആശംസിച്ചു

പാസ്റ്റർ ഡീൻ വാട്ടർമാൻ "ഈ മഹാമാരിയിലും ദൈവം നമ്മെ  കാത്തു സൂക്ഷിക്കുമ്പോൾ എങ്ങനെ നന്ദി പറയാൻ കഴിയാതിരിക്കും" ."നാം അർഹിക്കുന്നതിലുമുപരി ദൈവം നമുക്ക് നന്മകൾ  നൽക്കിയിരിക്കുന്നു :"സങ്കീർത്തനം 150 തിൽ ദാവീദ് പറയുന്നത് പോലെ ജീവനുള്ള ഏവരും ദൈവത്തെ സ്തുതിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.. 1861 -1865  ൽ അമേരിക്കയിൽ നടന്ന സിവിൽ യുദ്ധത്തിന്റെ നടുവിൽ പ്രസിഡന്റ് എബ്രഹാം ലിങ്കൺ ആണ് നവമ്പർ മാസം പിൽഗ്രിംസിനോടും നേറ്റീവ് അമേരിക്കൻസിനോടും താങ്ക്സ് ഗിവിങ് എല്ലാ വർഷവും ആഘോഷിക്കുവാൻ ആഹ്വാനം ചെയ്തതെന്നും ഇന്നും ആചരിക്കപ്പെടുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു

 താങ്ക്സ് ഗിവിങ് എന്നാൽ ദൈവത്തിനു നന്ദി പറയുക എന്നാണെന്നും ദൈവത്തെ നഗ്ന നേത്രങ്ങൾകൊണ്ട് നേരിൽ കാണാൻ കഴിയുന്നില്ല എങ്കിലും ആ വിശ്വസത്തോടെ മാതാ പിതാക്കൾക്കും സഹോദരങ്ങൾക്കും സകല സഹ ജീവികൾക്കും നന്ദിയുള്ളവരായിരിക്കണമെന്നും എങ്കിൽ മാത്രമേ ദൈവം നമ്മിൽ പ്രസാദിക്കുകയുള്ളു വെന്നു ഡി. എഫ്. ഡബ്ല്യൂ പ്രോവിന്സിന്റെ ഫൗണ്ടറും ഗ്ലോബൽ വൈസ് പ്രെസിഡന്റുമായ ശ്രീ പി. സി. മാത്യു പറഞ്ഞു .

 പ്രൊവിൻസ് ചെയർമാൻ സാം മാത്യു ഡാലസിലുള്ള എല്ലാ മലയാളികൾക്കും താങ്ക്സ് ഗിവിങ് ആശംസ നേരുകയും വിശിഷ്ടാതിഥികളെയും ഗ്ലോബൽ, റീജിയൻ, പ്രൊവിൻസ് ഭാരവാഹകൾക്കും മറ്റു പങ്കെടുത്തവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.

പ്രൊവിൻസ് പ്രസിഡന്റ് വര്ഗീസ് കെ. വര്ഗീസ് അധ്യക്ഷ പ്രസംഗം നടത്തി. കഴിഞ്ഞ വര്ഷം ജി. എഫ്. സി. റെസ്റ്റോറന്റിൽ കൂടിയെങ്കിലും ഈ തവണ കോവിടിന്റെ ആധിക്യം മൂലം സൂം വഴിയായി കൂടുവാൻ മാത്രമേ കഴിഞ്ഞുള്ളു എന്നും താങ്ക്സ് ഗിവിങ് ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

പ്രൊവിൻസ് അഡ്വൈസറി ചെയർമാൻ പ്രൊഫസർ ജോയ് പല്ലാട്ടുമഠം, വൈസ് ചെയർ പേഴ്സൺ ലിൻഡ സുനി ഫിലിപ്സ്, വിമൻസ് ഫോറം ചെയർ പേഴ്സൺ ജെയ്സി ജോർജ്, മുൻ വിമൻസ് ഫോറം ചെയർ പേഴ്സൺ മേരി തോമസ്, മുതലായവർ പങ്കെടുത്തു പ്രസംഗിച്ചു. പ്രൊവിൻസ് തുടങ്ങിവെച്ച മലയാളം ക്ലാസ്സുകളെപ്പറ്റിയും അദ്ദേഹം പരാമർശിച്ചു.

അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ ഫിലിപ്സ് തോമസ്, റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, വൈസ് ചെയർ ശാന്താ പിള്ളൈ, റീജിയൻ ഓർഗനൈസഷൻ ഡെവലൊപ്മെന്റ് വൈസ് പ്രസിഡന്റ് ജോൺസൺ തലച്ചെല്ലൂർ, റീജിയൻ അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്, മുതലായ റീജിയൻ നേതാക്കളും അലക്സ് അലക്സാണ്ടർ ഡാളസ് പ്രൊവിൻസ് ചെയർമാൻ, സുകു വര്ഗീസ് നോർത്ത് ടെക്സാസ് പ്രൊവിൻസ് പ്രസിഡന്റ്, മുതലായ മറ്റു പ്രൊവിൻസ് നേതാക്കളും ആശംസകൾ നേർന്നു കൊണ്ട് പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്ററും വൈസ് ചെയർ പേഴ്സനുമായ സുനി ഫിലിപ്സ്, വിമൻസ് ഫോറം ചെയർ ജെയ്സി ജോർജ് എന്നിവർ അറിയിച്ചു.

മനോഹരമായ ഗാനങ്ങൾ കൊണ്ട് ഷൂജാ ഡേവിഡ്, മാത്യു മത്തായി, ചാർലി വാരാണത്, സുകു വര്ഗീസ്,  മുതലായവർ മീറ്റിംഗ് സജീവമാക്കിയപ്പോൾ റിഥം ഓഫ് ഡാളസ് കർണാനന്തകാരമായ നൃത്തങ്ങൾ കാഴ്ചവെച്ചു. മാനേജ്‌മന്റ് സെറിമണി ലിന്ഡാ സുനി ഫിലിപ്സ് മനോഹരമാക്കി.  

ജനറൽ സെക്രട്ടറി ജോർജ് വര്ഗീസ് കൃതജ്ഞത പ്രകാശിപ്പിച്ചു ഒപ്പം പങ്കെടുത്ത ഏവർകും താങ്ക്സ് ഗിവിങ് ആശംസകൾ നേരുകയും ചെയ്തു.
ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഡാളസ് താങ്ക്സ് ഗിവിങ് ഈവന്റ് ഹൃദയ സ്പർശമായി:ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഡാളസ് താങ്ക്സ് ഗിവിങ് ഈവന്റ് ഹൃദയ സ്പർശമായി:
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക