Image

ഒ ഐ സി സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സൂം മീറ്റിംഗിലൂടെ സംഘടിപ്പിച്ചു

Published on 30 November, 2020
ഒ ഐ സി സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സൂം മീറ്റിംഗിലൂടെ സംഘടിപ്പിച്ചു
കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ  കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സൂം മീറ്റിംഗിലൂടെ സംഘടിപ്പിച്ചു.

ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കെപിസിസി സെക്രട്ടറി ജ്യോതി രാധിക വിജയകുമാര്‍ ഉത്ഘാടനം ചെയ്തു.
വര്‍ഗീയ രാഷ്ട്രീയം ഇളക്കിവിട്ട് രാജ്യത്തിന്റെ മുക്കിലും മൂലയിലും ജനങ്ങളെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ച ഒരു സര്‍ക്കാരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെന്നും,മതേതരത്വം ഇന്ത്യയില്‍ നില നില്‍ക്കണമെങ്കില്‍ ജനാധിപത്യം ശക്തമാക്കണമെന്നും, ഇന്ത്യയുടെ മതേതര സാമൂഹ്യ ഘടന നിലനിര്‍ത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കൊണ്ടേ സാധിക്കു എന്നും ഉത്ഘാടന പ്രസംഗത്തില്‍ ജ്യോതി രാധിക വിജയകുമാര്‍ പറഞ്ഞു.

ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ അംഗം അരിതാ ബാബു, ഒഐസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സാമുവല്‍ ചാക്കോ,നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ ബി എസ് പിള്ളൈ,വര്ഗീസ് ജോസഫ് മാരാമണ്‍,ബിനു ചേമ്പാലയം, ബേക്കണ്‍ ജോസഫ്, നാഷണല്‍ കമ്മിറ്റി ട്രഷറര്‍ രാജീവ് നാടുവിലേമുറി,വനിതാ വിങ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജെയ്‌സണ്‍, വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഹരീഷ് തൃപ്പൂണിത്തുറ, യൂത്ത് വിങ് പ്രസിഡന്റ് ജോബിന്‍ ജോസ്,ചാക്കോ ജോര്‍ജ് കുട്ടി,കൃഷ്ണന്‍ കടലുണ്ടി,സൈമണ്‍ കൊട്ടാരക്കര,ഷംസു താമരക്കുളം,ജോമോന്‍ കോയിക്കര,ആലപ്പുഴ ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് മനോജ് റോയ്,ദിലീപ് പാലക്കാട് ആലപ്പുഴ ജില്ലാ സെക്രട്ടറി ജോണ്‍ വര്ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ഒഐസിസി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ അലക്‌സ് മാവേലിക്കര നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക