Image

ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത  ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം  

Published on 29 November, 2020
ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത  ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം  

    കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രതിരോധ നടപടികളും ജാഗ്രതയും ശക്തമാക്കുന്നതിന് എഡിഎം അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ദര്‍ശനത്തിന് എത്തുന്ന 
തീര്‍ഥാടകാരുടെ സുരക്ഷയും സൗകര്യങ്ങളും യോഗം വിലയിരുത്തി. 
     കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട്  വിവിധ വകുപ്പുകള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ശബരിമല ഡ്യൂട്ടിയില്‍ ഉള്ള വിവിധ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ്  സ്ഥിരീകരിച്ച സാഹചര്യവും ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച തുടര്‍നടപടികളും യോഗം വിലയിരുത്തി.  പുതുതായി ശബരിമല ഡ്യൂട്ടിക്ക് വരുന്ന ജീവനക്കാരുടെ കോവിഡ് പരിശോധന മാനദണ്ഡം നിലവിലുള്ളതുപോലെ തുടരും. പൂര്‍ണമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായി ജോലിചെയ്യാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കേണ്ടത് അതത് വിഭാഗങ്ങളിലെ പരിചയസമ്പന്നരായ ജീവനക്കാരുടെ ചുമതലയാക്കും.
പോലീസില്‍ ശബരിമല ഡ്യൂട്ടിക്കെത്തിയ 350 പേരുടെ ഡ്യൂട്ടി തിങ്കളാഴ്ച അവസാനിക്കും. പകരം വരുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായ പരിശീലനം നല്‍കും.
    പമ്പയില്‍ പ്രവര്‍ത്തിക്കുന്ന എടിഎം കേന്ദ്രങ്ങളില്‍ കോവിഡ്  ബോധവല്‍ക്കരണ നിര്‍ദേശങ്ങളും അണുനശീകരണ  സജ്ജീകരണങ്ങളും ഒരുക്കുന്നതിന് തീരുമാനമായി. തുടര്‍ച്ചയായി ശബരിമല ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് പമ്പയിലും നിലയ്ക്കലും ലാബുകളില്‍ സൗകര്യമൊരുക്കും. സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിന് വിവിധ ഘട്ടങ്ങളാണ് ടെസ്റ്റുകള്‍ നടത്തുന്നത്.     ഓരോ വകുപ്പും കൈമാറുന്ന ജീവനക്കാരുടെ പട്ടിക അനുസരിച്ച് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോവിഡ് ടെസ്റ്റുകള്‍ പൂര്‍ത്തീകരിക്കുമെന്ന് 
കോവിഡ് പ്രോട്ടോകോള്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. പ്രശോഭ്  പറഞ്ഞു.
    ലേലം ചെയ്ത് നല്‍കിയ കടകളില്‍ എല്ലാ കോവിഡ്  നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. ഭക്തര്‍ക്കായി പുതുതായി ഒരു ചുക്കുവെള്ള കൗണ്ടര്‍ കൂടി ഒരുക്കുന്നതിന് വനം വകുപ്പുമായി ബന്ധപ്പെട്ട്  ആവശ്യമായ നടപടികളെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജീവനക്കാര്‍ താമസിക്കുന്ന മുറികള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കും.
 ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ ബി.എസ്. ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രശോഭ്,  ദേവസ്വം അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സെല്‍വരാജ്,
കെഎസ്ഇബി എഇ ആര്‍. മിനുകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

തൃക്കാര്‍ത്തിക പ്രഭയില്‍ ശബരിമല സന്നിധാനം

 വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക നാളായ ഞായറാഴ്ച ശബരിമല സന്നിധാനത്ത് കാര്‍ത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് രാജീവര് കിഴക്കേ നടയില്‍ പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം കൊളുത്തി. മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍  ജി. ഗോപകുമാര്‍,  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന നടന്നു. സന്നിധാനത്തെ എല്ലാ ദേവീദേവന്മാരുടെ പ്രതിഷ്ഠയ്ക്ക്  മുമ്പിലും ദീപങ്ങള്‍ തെളിയിച്ചു. കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തര്‍ക്ക്  ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തി. മാളികപ്പുറത്തും കാര്‍ത്തിക നാളില്‍ വിശേഷാല്‍ ദീപാരാധന നടത്തി.
                                                                                    
ഫോട്ടോ അടിക്കുറിപ്പ് - ദീപം-
ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവര് പ്രത്യേകം സജ്ജമാക്കിയ കളത്തില്‍ കാര്‍ത്തിക ദീപം തെളിക്കുന്നു.  

ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത  ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം  ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത  ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം  ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത  ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം  ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത  ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം  ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത  ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം  ശബരിമല തീര്‍ഥാടനം: കോവിഡ് ജാഗ്രത  ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനം  
Join WhatsApp News
ആചാര ലംഘനം ? 2020-11-29 21:56:29
അല്ല!; അറിയാൻവേണ്ടി ചോദിക്കുകയാണ്. മാസ്ക് വച്ച് മല കയറുന്നത് ആചാര ലംഘനം അല്ലേ? കോവിഡ് മാനദണ്ഡം പാലിച്ചു -പൂജ, വിലക്ക് കൊളുത്തൽ ഇവ ഒക്കെ ഭഗവാനോട് ചോദിച്ചിട്ട് ആണോ. സാനിട്ടയിസറിൻറ്റെ മണം അയ്യപ്പൻറ്റെ തപസ്സിനു തടസം ഉണ്ടാക്കുമോ? - ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക