Image

മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടയില്‍ സ്ഫോടനം: കോബ്ര കമാന്റോ കൊല്ലപ്പെട്ടു

Published on 29 November, 2020
മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിലിനിടയില്‍ സ്ഫോടനം: കോബ്ര കമാന്റോ കൊല്ലപ്പെട്ടു



റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവേവാദികള്‍ക്കായി നടത്തിയ തിരച്ചിലിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരു സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, ഒന്‍പതു സൈനികര്‍ക്കു പരിക്ക്. സി.ആര്‍.പി.എഫിന്റെ ഗൊറില്ല സേനാവിഭാഗമായ കോബ്രയിലെ സൈനികന്‍ നിധിന്‍ ഭലേറാവു ആണ് കൊല്ലപ്പെട്ടത്. ശനിയ്ഴ്ച എട്ടരയോടെയായിരുന്നു ഇരു കൂട്ടരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. 

സുക്മ ജില്ലയിലെ ചിന്‍തല്‍നാര്‍ വനമേഖലയിലാണ് മാവോയിസ്റ്റുകളും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥരും പോലീസ് സേനയും മാവോവാദികള്‍ക്കായി നടത്തിയ തിരച്ചിലിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.  

ഉടന്‍തന്നെ പരിക്കേറ്റ സൈനികരെ ഹെലികോപ്റ്ററില്‍ സംഭവ സ്ഥലത്തു നിന്ന് പുറത്തെത്തിച്ചു. എന്നാല്‍ ഗുരുതര പരിക്കുകളേറ്റ കോബ്ര സേനാംഗം ഞായറാഴ്ച പുലര്‍ച്ചെ  മൂന്നരയോടെ മരിച്ചു. മഹാരാഷ്ട്ര നാഷിക് സ്വദേശിയാണ് കൊല്ലപ്പെട്ട നിധിന്‍ ഭലേറാവു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക