ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങില്‍ നിറസാന്നിധ്യമായി മോഹന്‍ലാല്‍
FILM NEWS
29-Nov-2020
FILM NEWS
29-Nov-2020

മോഹന്‍ലാലും നടനും നിര്‍മാതാവുമായ ആന്റണി പെരുമ്ബാവൂരും തമ്മിലുള്ള ആത്മബന്ധ ത്തിന്റെ ആഴം ഒന്നു കൂടി വ്യക്തമാക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ മനസ്സമ്മത ചടങ്ങിന്റെ ചിത്രങ്ങള്‍.
.jpg)
ഓഗസ്റ്റ് മുപ്പതിനായിരുന്നു ആന്റണി പെരുമ്ബാവൂരിന്റെയും ശാന്തിയുടെയും മകളും ഡോക്ടറുമായ അനിഷയുടെ വിവാഹനിശ്ചയം നടത്തിയത്. പള്ളിയില്‍ വെച്ചു നടന്ന ചടങ്ങുകളുടെ തുടക്കം മുതല്‍ അവസാനം വരെ താരരാജാവ് ഒപ്പമുണ്ടായിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ചടങ്ങില്‍ കാരണവരുടെ സ്ഥാനം അലങ്കരിച്ച മോഹന്‍ലാലായിരുന്നു ശ്രദ്ധാകേന്ദ്രം. പള്ളിയില്‍ നടന്ന മനസ്സമത ചടങ്ങില്‍ ഭാഗമാകുന്നതിനായി എത്തിയ മോഹന്‍ലാല്‍ എല്ലാ ചടങ്ങുകളും തീര്‍ന്ന ശേഷമാണ് മടങ്ങിയത്.
ആന്റണി പെരുമ്ബാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്ബാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ എമില്‍ വിന്‍സന്റിന്റെയും മനസമ്മതമാണ് നടന്നത്.
27 വര്‍ഷത്തോളം ഇരുകുടുംബങ്ങളും അടുത്ത സൗഹൃദത്തിലായിരുന്നു. അങ്ങനെയാണ് മക്കളുടെ വിവാഹത്തിലേക്ക് എത്തുന്നത്. ഡിസംബറിലാണ് വിവാഹം
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments