Image

കോവിഡ് വൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന് ചൈനീസ് ശാസ്ത്രജ്‌ഞര്‍

Published on 29 November, 2020
കോവിഡ് വൈറസ്  ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന് ചൈനീസ് ശാസ്ത്രജ്‌ഞര്‍

കോവിഡ് മഹാമാരിയ്ക്ക് കാരണമായ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നാണെന്ന വാദവുമായി ചൈനീസ് ശാസ്ത്രഞ്ജര്‍.

മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പരക്കാന്‍ ആരംഭിച്ചത് ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നാകാമെങ്കിലും വൈറസ് ഉത്ഭവിച്ചതും വികസിച്ചതും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വെച്ചാകാമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ വാദം.


കഴിഞ്ഞ ഉഷ്ണകാലത്ത് ഇന്ത്യയില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് പറയുന്നത്.


ചൈനയുടെ അയല്‍ രാജ്യങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും വൈറസ് രൂപാന്തരീകരണം കുറവായതിനാല്‍ വൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ആകാമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. 


മെയ്, ജൂണ്‍ മാസങ്ങളിലെ രണ്ടാം താപതരംഗത്തിന്റെ സമയത്ത് വൈറസ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉത്ഭവിക്കുകയും വളര്‍ച്ച പ്രാപിക്കുകയും പരക്കുകയും ചെയ്തിരിക്കാമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പ്രബന്ധത്തിലൂടെ വാദിക്കുനനത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക